സംസ്ഥാന സർക്കാരിൻറെ ശരണ്യ, പദ്ധതി സ്ത്രീകൾക്ക് സഹായമായി 25000 രൂപ

കേരളത്തിലെ പാവപ്പെട്ട സ്ത്രീകൾക്ക് ക്ഷേമ പെൻഷൻ പദ്ധതിയുമായി മുന്നേറുകയാണ് കേരള സർക്കാർ. ഏകദേശം 25000 രൂപയോളമാണ് തിരികെ അടക്കേണ്ടതില്ലാത്ത സാമ്പത്തിക സഹായമായി നൽകുന്നത്. ഒരു സംരംഭം തുടങ്ങാനായി വിചാരിക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നാണ് കേരള സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ശരണ്യ എന്ന ഈ വായ്‌പ്പാ പദ്ധതിക്ക് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് മുഖാന്തരമായിരിക്കും നടപ്പിലാക്കുക.

ഈ പദ്ധതിയിലേക്ക് വായ്‌പ്പാ ആനുകൂല്യം ലഭിക്കുന്നത് 50000 രൂപയോളമാണ്. ഈ തുകയിൽ നിന്നും 10 % ഗുണഭോക്‌തൃ വിഹിതമായി കണ്ടത്തേണ്ടതുണ്ട്. എന്നാൽ ബാക്കി തുക സംസ്ഥാന സർക്കാർ അകൗണ്ടുകൾ വഴി നമുക്ക് എത്തിക്കുകയും ചെയ്യും. 60 തവണകളായി തിരിച്ചടക്കേണ്ട ഈ തുക ഏത് സ്ത്രീകൾക്കും താങ്ങാവുന്ന ഒരു വായ്‌പ്പാ പദ്ധതി തന്നെയാണ്. സ്ത്രീകൾ എന്ന് പറയുമ്പോൾ ഈ പദ്ധതിയിലേക്ക് 30 വയസിനും അതിനു മുകളിൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കും, വിധവകൾക്കും, ഭർത്താവ് ഉപേക്ഷിച്ചവർക്കുമാണ് മുൻഗണന.

ഇനി sc st വിഭാഗത്തിൽ പെട്ട വിധവകളായ അമ്മമാർക്കും ഈ ഒരു പദ്ധതിയിൽ മുൻ‌തൂക്കം നൽകുന്നുണ്ട്. വർഷാവർഷത്തിൽ ബജറ്റിൽ വകയിരുത്തുന്ന തുകക്ക് അനുസരിച്ചാകും ഈ പദ്ധഥിതിയിൽ ഉപഭോക്താവിനെ കണ്ടെത്തുകയും, ഈ പദ്ധതി നടപ്പിലാക്കുകയും ചെയ്യുക. എന്നാൽ ഗുണഭോക്താവിന്റെ കയ്യിൽ കൃത്യമായ പ്ലാൻ ഉണ്ടാകണം. അതായത് ഏത് രീതിയിലാണ് തൊഴിൽ കണ്ടെത്തുന്നത് എന്നും, പുതിയ സംരംഭം തുടങ്ങുന്നത് എന്നും.

കൃത്യമായ പ്ലാൻ ആസൂത്രണം ചെയ്ത ശേഷം മാത്രം ബന്ധപ്പെട്ട എംപ്ളോയ്മെന്റ്റ് സ്‌ചെയ്ഞ്ചിനെ സമീപിക്കുക. കൂടാതെ തൊഴിൽ കാർഡ് കയ്യിലുള്ളവരും, പുതുക്കി ഉപയോഗിക്കുന്നവരും ആയിരിക്കണം ഈ പദ്ധതിയിലേക്ക് അപേക്ഷ നല്കാൻ. സൗജന്യമായി കിട്ടുന്ന അപേക്ഷ ഫോം പൂരിപ്പിക്കുകയും, നിങ്ങളുടെ സാഹചര്യം വിലയിരുത്തുന്ന വില്ലജ് ഓഫീസിൽ നിന്നും വാങ്ങിയ സെർട്ടിഫിക്കേറ്റും അതോടൊപ്പം നൽകേണ്ടതാണ്. അതോടൊപ്പം തന്നെ ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകളും സമർപ്പിക്കുക. കൂടുതൽ അറിവിലേക്കായി മുകളിലായി കൊടുത്തിട്ടുള്ള വീഡിയോ കണ്ടുനോക്കൂ.

https://youtu.be/oE6bZF1fDVA

 

Leave a Reply