ബീറ്റ്‌റൂട്ടും മുട്ടയും ഇതുപോലെ ഒന്ന് അടിച്ചെടുത്തു നോക്കൂ. കാണാം അത്ഭുതം.

നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കാണുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ഈ ബീറ്റ്‌റൂട്ട് കൊണ്ട് ഒത്തിരി റെസിപ്പികൾ നമുക്ക് തയ്യാറാക്കാൻ കഴിയും. എന്നാൽ ഇന്ന് നമുക്ക് ബീറ്റ്‌റൂട്ട് കൊണ്ട് ഒരു അടിപൊളി കേക്ക് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ കേക്ക് ബീറ്റ്‌റൂട്ട് കൊണ്ടാണ് തയ്യാറാക്കിയത് എന്ന് തോന്നുകയേ ഇല്ല. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 2 ബീറ്റ്‌റൂട്ട് തൊലി കളഞ്ഞു ചെറിയ പീസുകളായി മുറിച്ചെടുക്കുക.

ശേഷം ഈ ബീറ്റ്‌റൂട്ടിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം രണ്ട് കോഴി മുട്ട കൂടി ചേർക്കുക. ശേഷം മധുരത്തിനായി അര കപ്പ് പഞ്ചസാരയും, അര കപ്പ് സൺ ഫ്‌ളവർ ഓയിലും, ചേർത്ത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മിക്സിനെ ഒന്ന് അരിച്ചെടുക്കുക. ശേഷം കയ്യിൽ ബീറ്റ്‌റൂട്ട് പീസ് തട്ടുന്നു എങ്കിൽ അത് എടുത്തു മാറ്റുക. എന്നിട്ട് അതിന്റെ മട്ടിയായ ഭാഗം കൂടി അരിച്ചെടുത്ത മിക്സിലേക്ക് ചേർത്ത് കൊടുക്കുക.

ശേഷം ഇനി ഒരു അരിപ്പയിലേക്ക് ഒന്നര കപ്പ് ഗോതമ്പ് മാവും, ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും, ഒരു നുള്ള്‌ ഉപ്പും, ചേർത്ത് നല്ലപോലെ അരിച്ചു നേരത്തെ അരച്ചെടുത്ത ബാറ്ററിലേക്ക് ചേർത്തിളക്കുക. ശേഷം അര ടീസ്പൂൺ വിനാഗിരിയും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം ഒരു കേക്ക് ടിന്നിലേക്ക് കുറച്ചു എണ്ണ തടവുക. ശേഷം ഒരു ബട്ടർ പേപ്പറും അതിലേക്ക് വെച്ച് കൊടുക്കുക.

ശേഷം ബാറ്ററിനെ അതിലേക്ക് ഒഴിക്കുക. എന്നിട്ട് ഒന്ന് ടാപ്പ് ചെയ്യുക. ശേഷം ഒരു വലിയ പാത്രം അടുപ്പിലേക്ക് വെച്ച് 5 മിനിറ്റ് പ്രീ ഹീറ്റ് ചെയ്തെടുക്കുക. ശേഷം ഈ കേക്ക് ടിന്നിനെ അതിലേക്ക് ഇറക്കി വെച്ച് പാത്രം അടക്കുക. ശേഷം 40 മിനിറ്റോളം മീഡിയം ഫ്ളൈമിൽ വെച്ച് കേക്ക് ബേക്കാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബീറ്റ്‌റൂട്ട് കേക്ക് തയ്യാറായിട്ടുണ്ട്. ഇനി കേക്കിനെ കുറച്ചു ക്രീം കൊണ്ട് ഡെക്കറേറ്റ് ചെയ്ത ശേഷം സെർവ് ചെയ്യാം. അപ്പോൾ ബീറ്റ്‌റൂട്ട് കൊണ്ടുള്ള ഈ കേക്ക് എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply