അപകടത്തിൽ പ്പെട്ട ആളിനെ ഹോസ്പിറ്റലിൽ എത്തിക്കുന്നവർക്ക് 5000 രൂപ വീതം പാരിദോഷികമായി നൽകും

നമ്മുടെ നാട്ടിൽ ദിനം പ്രതി നിരവധി അപകടങ്ങളാണ് റോഡിൽ സംഭവിക്കുന്നത്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ അപകട സ്ഥലത്തു നിന്നും അപകടം പറ്റിയ ആളെ ആശുപത്രിയിലെത്തിക്കാൻ പലർക്കും മടിയാണ്. ഇതിന്‌ പ്രധാന കാരണം അപകടവുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെടുമോ എന്നുള്ള ഭയമാണ് പലർക്കും. അതുകൊണ്ടു തന്നെ കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ മരണമടയുന്ന ഒത്തിരി ആളുകളുണ്ട്. എന്നാൽ റോഡിൽ സംഭവിക്കുന്ന അപകടങ്ങളിൽ പെട്ട് ഒരു വ്യക്തിക്കും ജീവൻ നഷ്ടപ്പെടാതിരിക്കാൻ സർക്കാരിൻറെ ഭാഗത്തു നിന്നും പോലീസിൻറെ ഭാഗത്തുനിന്നും അപകടത്തിൽപ്പെട്ടയാളെ രക്ഷിച്ചാൽ യാതൊരുവിധ നിയമ കുരുക്കുകളും നേരിടേണ്ടി വരില്ല എന്ന് ഉറപ്പു നൽകിയിരിക്കുന്നു.

എന്നാൽ തന്നെയും സാധാരണക്കാരായ ജനങ്ങൾ ഭയം കാരണം മുന്നോട്ടു വരുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഇത്തരത്തിലൊരു സാഹചര്യത്തിൽ അപകടം പറ്റിയ വ്യക്തിക്ക് ജീവൻ പോകാതിരിക്കുന്നതിനും, സാധാരണക്കാരായ ജനങ്ങളുടെ ഭയം ഇല്ലാതാക്കുന്നതിനും വേണ്ടി കേന്ദ്രസർക്കാർ ഒരു നയം കൊണ്ടു വന്നിരിക്കുകയാണ്. അതായത് റോഡ് അപകടങ്ങളിൽപ്പെട്ട ആളെ രക്ഷിക്കുന്നവർക്ക് റോഡ് ഗതാഗത റെയിൽവേ മന്ത്രാലയത്തിലെ പുതിയ രീതി അനുസരിച്ച് പാരിതോഷികം ലഭിക്കുന്നതാണ്.

ആദ്യ ഒന്നര മണിക്കൂറിൽ ആശുപത്രിയിൽ എത്തിക്കുന്നവർക്കാണ് പാരിതോഷികം ലഭിക്കുക. 5000 രൂപയാണ് പാരിതോഷികം സർക്കാറിൽനിന്ന് അപകടത്തിൽ പെട്ട ആളെ രക്ഷിക്കുന്ന വ്യക്തിക്ക് ലഭിക്കുന്നത്. 2021 ഒക്ടോബർ 15 മുതൽ 2026 മാർച്ച് 31 വരെ ഈ പദ്ധതി പ്രാവർത്തികമാക്കണം എന്നാണ് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഒരു പദ്ധതിയെക്കുറിച്ച് ട്രാൻസ്പോർട്ട് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.

അതോടൊപ്പം തന്നെ ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഓരോ ജീവനും വിലപ്പെട്ടതാണ് അതുകൊണ്ടുതന്നെ റോഡ് അപകടങ്ങൾ കൊണ്ടുള്ള മരണങ്ങൾ പരമാവധി കുറയ്ക്കാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ പാരിതോഷികത്തിനു പുറമെ ഏറ്റവും മികച്ച രീതിയിൽ അപകടത്തിൽപ്പെട്ട വ്യക്തിയെ രക്ഷിക്കുന്ന ആളുകൾക്ക് ഒരു ലക്ഷം രൂപയുടെ ദേശീയ അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply