എല്ലാവർക്കും ഇനി പുതിയ ആധാർ കാർഡ്, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നമ്മുടെ കൈവശമുള്ളതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. പ്രധാനമായിട്ടും നാലു തരത്തിലുള്ള ആധാർ കാർഡുകളാണ് ഇപ്പോഴുള്ളത്. വലിയ ആധാർ കാർഡ്, ഡിജിറ്റൽ ആധാർ കാർഡ്, എം ആധാർ കാർഡ്, പിവിസി ആധാർകാർഡ് എന്നീ നാലു തരത്തിലുള്ള ആധാർ കാർഡുകളാണ് ഇപ്പോൾ നിലവിലുള്ളത്. അതായത് എടിഎം കാർഡ് പോലെ പിവിസി മെറ്റീരിയൽ കൊണ്ടാണ് ഈ പിവിസി ആധാർ കാർഡ് ഉണ്ടാക്കുന്നത്.

അപ്പോൾ ഇന്നു നമുക്ക് ഈ പോസ്റ്റിലൂടെ പിവിസി ആധാർകാർഡ് എന്താണെന്ന് അറിഞ്ഞിരിക്കാം. പിവിസി ആധാർ കാർഡാണ് നമ്മുടെ കൈവശമുള്ളത് എങ്കിൽ ഒരിക്കലും നശിച്ചു പോകുകയില്ല. പിവിസി ആധാർകാർഡിൽ ക്യു ആർ കോഡ്, ഹോളോഗ്രാം, മൈക്രോ ട്രസ്റ്റ് എന്നിങ്ങനെ സുരക്ഷിതമായ കാര്യങ്ങൾ ഉൾക്കൊള്ളി ച്ചിട്ടുണ്ട്. എന്നാൽ നമുക്ക് ഈ പിവിസി ആധാർ കാർഡ് വേണമെന്നുണ്ടെങ്കിൽ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

50 രൂപ മുടക്കിയാൽ തന്നെ പിവിസി ആധാർകാർഡ് നമുക്ക് സ്വന്തമാ ക്കാൻ കഴിയും. ഈയൊരു ആധാർ കാർഡിനായി സർക്കാരിൻറെ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. അതിനായി www.uidi.gov.in എന്ന വെബ്സൈറ്റിൽ കയറുക. എന്നിട്ട് ഗെറ്റ് ആധാർ എന്നുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് ഓർഡർ പിവിസി ആധാർ കാർഡ് എന്നുള്ള ലിങ്ക് കാണാൻ കഴിയും, എന്നിട്ട് ആ ലിങ്ക് ഓപ്പണാക്കുക. എന്നിട്ട് നമ്മുടെ ആധാർ കാർഡ് നമ്പറും, മൊബൈൽ നമ്പറും അടിച്ചു കൊടുക്കുക യാണെങ്കിൽ ആ നമ്പറിലേക്ക് ഒരു OTP വരുന്നതായിരിക്കും.

OTP എന്റർ ചെയ്തു പ്രൊസീഡ് ചെയ്യാം. ഇനി ആധാർ ഫോൺ നമ്പറുമായി ലിങ്ക് ചെയ്തിട്ടില്ല എങ്കിൽ ഇത് നമുക്ക് ചെയ്തെടുക്കാൻ കഴിയുകയില്ല. ആദ്യം തന്നെ അക്ഷയകേന്ദ്രങ്ങളിലൂടെ ആധാറും ഫോൺ നമ്പറും തമ്മിൽ ബന്ധിപ്പിക്കുക. എങ്കിൽ മാത്രമേ സർക്കാരിൻറെ പുതുതായി കിട്ടുന്ന സേവനങ്ങളെല്ലാം നമുക്കും കിട്ടുകയുള്ളൂ. ഇനി ഇത് നമുക്ക് സ്വന്തമായി ചെയ്യാൻ കഴിയുകയില്ല എങ്കിൽ അക്ഷയ കേന്ദ്രങ്ങളിൽ പോയി ചെറിയ തുക നൽകി കഴിഞ്ഞാൽ ഈയൊരു പിവിസി
കാർഡിനുള്ള അപേക്ഷ നൽകാവുന്നതാണ്.

വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത് പോസ്റ്റ് വഴി നമുക്ക് കിട്ടുന്നതാ യിരിക്കും. എല്ലാ രേഖകളും കൂടിയിട്ടുള്ള ഈ പിവിസി ആധാർ കാർഡാണ് ഇനി മുതൽ എല്ലാവർക്കും വേണ്ടത്. ഈ ആധാർ കാർഡിനെ കുറിച്ചുള്ള കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവു ന്നതാണ്.

Leave a Reply