സ്ത്രീ ഉന്നമനത്തിനുവേണ്ടി സർക്കാർ രൂപീകരിച്ച ഒരു ഓർഗനൈസേഷനാണ് കുടുംബശ്രീ. സർക്കാരിൻറെ മിക്കവാറും പദ്ധതികളെല്ലാം കുടുംബശ്രീ വഴിയാണ് നടപ്പിലാക്കുന്നത്. അതുകൊണ്ടു
തന്നെ കുടുംബശ്രീയിൽ അംഗമല്ലാത്തവരും ഒരുപാട് പദ്ധതികളിൽ നിന്നും ഒഴിവാക്കപ്പെടുന്നു. പ്രവാസികൾക്ക് ഉൾപ്പെടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ പോലും കുടുംബശ്രീ വഴിയാണ് നൽകുന്നത്. അതു പോലെതന്നെ സ്വയംതൊഴിൽ സംരംഭം ആരംഭിക്കുവാൻ വേണ്ടിയിട്ട് കുടുംബശ്രീ അംഗങ്ങൾക്കാണ് സഹായം ലഭിക്കുന്നത്.
അത് മാത്രമല്ല വാഹനങ്ങൾ വാങ്ങുവാനുള്ള ആനുകൂല്യം ലഭിക്കുന്നതും, വീട് റിപ്പയർ ചെയ്യാനുള്ള ആനുകൂല്യം നൽകുന്നതും കുടുംബശ്രീ അംഗങ്ങൾക്കാണ്. മിക്കവാറും എല്ലാ ആനുകൂല്യങ്ങളും പ്രത്യേകിച്ച് വനിതകൾക്കുള്ള മിക്കവാറുമുള്ള ആനുകൂല്യങ്ങളെല്ലാം കുടുംബശ്രീ വഴിയാണ് സർക്കാർ നടപ്പിലാക്കി വരുന്നത്. കുടുംബശ്രീയിൽ അംഗത്വം എടുക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇന്നത്തെ പോസ്റ്റിലൂടെ അറിയിക്കുന്നത്.
ഒരു വീട്ടിൽ ഒരാൾ എന്ന രീതിയിൽ മുതിർന്ന സ്ത്രീകളാണ് കുടുംബശ്രീയിൽ അംഗത്വം എടുത്തിരുന്നത്. എന്നാൽ ഇത്തരത്തിലുള്ള സംവിധാനങ്ങൾ മുന്നിൽകണ്ടുകൊണ്ട് തന്നെയാണ് സർക്കാർ പുതിയൊരു നടപടി എടുത്തിരിക്കുന്നത്. ഇനിമുതൽ പ്രായമുള്ള ആളുകൾക്ക് മാത്രമല്ല യുവതികൾക്കും ഈയൊരു കുടുംബശ്രീയിൽ അംഗത്വം നൽകും. യുവതികളെ കൂടുതലായി കുടുംബശ്രീയിൽ എത്തിക്കുവാൻ വേണ്ടിയിട്ട് പുതിയ ഗ്രൂപ്പുകൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
18 വയസ്സു മുതൽ 40 വയസ്സുവരെയുള്ള സ്ത്രീകൾക്കാണ് ഈ ഒരു പദ്ധതിയിൽ അംഗത്വം നേടാൻ സാധിക്കുക. അടുത്തുള്ള കുടുംബശ്രീ യൂണിറ്റുമായോ സിഡിഎസ് മായോ ബന്ധപ്പെട്ടാൽ ഇതിൻറെ കൂടുതൽ വിശദാംശങ്ങൾ അറിയുവാൻ സാധിക്കും. യുവതികളായ സ്ത്രീകളെ കൂടുതൽ കുടുംബശ്രീയിലേക്ക് ആകർഷിക്കുന്നതിനു വേണ്ടി വിവിധ തരത്തിലുള്ള പദ്ധതികളും ആനുകൂല്യങ്ങളും നൽകുന്നതിനുവേണ്ടിയാണ് സർക്കാരിൻറെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടായിരിക്കുന്നത്. ഓരോ വാർഡിലും ഓരോ ഗ്രൂപ്പുകൾ വീതം രൂപീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തിൽ ഏകദേശം ഇരുപതിനായിരത്തോളം ഗ്രൂപ്പുകൾ ഉണ്ടാക്കാം എന്നാണ് സർക്കാർ കരുതുന്നത്. വായ്പകൾ, പ്രത്യേക ആനുകൂല്യങ്ങൾ, സംരംഭ തുടങ്ങുവാനുള്ള ആനുകൂല്യങ്ങൾ, ഇങ്ങനെയുള്ള വിവിധ തരത്തിലുള്ള പദ്ധതികളാണ് ഈ ഒരു ഗ്രൂപ്പിലായി നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിച്ചിട്ടുള്ളത്. നിലവിലുള്ള 10% യുവതികളുടെ എണ്ണം വർധിപ്പിക്കുക എന്നതാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തി യിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
