അടുക്കളയിലെ ജോലി ഭാരം കുറക്കാൻ കിച്ചൺ ഈ രീതിയിൽ നിർമ്മിക്കൂ

ഒരു വീട് വെക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു ഏരിയയാണ് കിച്ചൻ. കിച്ചണിൽ ഓരോന്നിന്റെയും സ്ഥാനം നമുക്ക് ഉപകാരപ്പെടുന്ന രീതിയിൽ സജീകരിക്കുന്നതാണ് നല്ലത്. സാധാരണ രീതിയിൽ വലിയ വീടുകൾ നിർമ്മിക്കുമ്പോഴും ചെറിയ വീടുകൾ നിർമ്മിക്കുമ്പോഴും
അറിവില്ലായ്മകൊണ്ട് പറ്റി പോകുന്ന ഒന്നാണ് കിച്ചൺ ഡൈമൻഷൻ. എന്നാൽ പല വീടുകളിലും പല രീതിയിലാണ് കിച്ചൻ സെറ്റ് ചെയ്യുന്നത്. എന്നാൽ കിച്ചൺ പണിയുന്നതിന് മുൻപ് തന്നെ അവിടെ സെറ്റ് ചെയ്യുന്ന സാധനങ്ങളുടെ സ്ഥാനവും നിശ്ചയിച്ചിട്ടുണ്ടാകണം.

അതായത് കിച്ചണിലെ മെയിൻ ഭാഗങ്ങളാണ് സിങ്കും, അടുപ്പും, ഫ്രിഡ്‌ജും. ഇവയുടെ മൂന്നിന്റേയും സ്ഥാനം ഒരു ട്രയാങ്കിൾ രൂപത്തിലായിരിക്കണം. കിച്ചണിൽ നാം കൂടുതലായി ഉപയോഗിക്കുന്ന ഏരിയകളാണ് ഇവ മൂന്നും. അതുകൊണ്ട് തന്നെ ഇവ മൂന്നിന്റേയും തമ്മിലുള്ള അകലം 4 അടിക്കും, 9 അടിക്കും ഇടയിലായിരിക്കണം. അതായത് ദൂരം കൂടുതലായി തോന്നുന്നെങ്കിൽ വലിയ കിച്ചനും കുറവായി തോന്നുന്നുവെങ്കിൽ ചെറിയ കിച്ചനും എന്നാണ് നമ്മൾ പറയുന്നത്. ഇവ മൂന്നും തമ്മിലുള്ള ഡിസ്റ്റൻസിനെ കുറിച്ച് പറയുന്ന റൂൾ ആണ് വർക്ക് ട്രയാങ്കിൾ റൂൾ.

അപ്പോൾ ഏതൊരാളും കിച്ചൻ നിർമ്മിക്കുമ്പോൾ ഈ ഒരു ഗോൾഡൻ ട്രയാംഗിൾ റൂൾ ശരിയായ രീതിയിൽ മൈൻറ്റൈൻ ചെയ്തുകൊണ്ടാകണം കിച്ചൻ നിർമ്മിക്കുന്നത് എങ്കിൽ വളരെ ഉപകാരപ്രദമാകുന്നതാണ്. കൂടുതൽ വിശദാംശങ്ങൾ അറിയുവാവനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply