മാങ്കോസ്റ്റിൻ തയ്‌കൾ ഇങ്ങനെ നടുകയാണ് എങ്കിൽ പത്തിരട്ടി വിളവ് തരും

വിദേശ പഴങ്ങളിൽ നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു ഫലവർഗമാണ് മാങ്കോസ്റ്റിൻ. റംബുത്താനെ പോലെ തന്നെ നമ്മുടെ വിപണി കീഴടക്കാനും ഈ പഴത്തിന്‌ ആയിട്ടുണ്ട്. ഈ പഴത്തിൻറെ വില വിപണിയിൽ അല്പം കൂടുതൽ ആണെങ്കിൽ പോലും എല്ലാവരും ഇത് കഴിക്കാൻ കൊതിക്കുന്നു എന്നതാണ് സത്യം. ഇത് കഴിക്കുമ്പോൾതന്നെ ഇതിൻറെ ഒരു തൈ വാങ്ങി നടാനും നമ്മളെല്ലാവരും ഏറെ ആഗ്രഹിക്കാറുണ്ട്. എന്നാൽ പലപ്പോഴും മങ്കോസ്റ്റിൻ തൈകൾ വാങ്ങി നടുമ്പോൾ അത് വിചാരിച്ചത്ര ഫല പുഷ്ടിയോടെ വളരണമെന്നില്ല.

അപ്പോൾ ഇന്ന് നമുക്ക് മാങ്കോസ്റ്റിൻ തൈകൾ വാങ്ങുമ്പോഴും അത് നടുമ്പോഴും എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം. നമ്മുടെ വിപണികളിൽ ചില സമയങ്ങളിൽ മാത്രമേ മാങ്കോസ്റ്റിൻ പഴങ്ങൾ നമ്മൾ കാണാറുള്ളൂ. അതുകൊണ്ടുതന്നെ പലർക്കും ഈ പഴത്തെ പറ്റി അറിയണമെന്നില്ല. ഒരു തവണ കഴിച്ചവർ ആകട്ടെ വീണ്ടും തീർച്ചയായും കഴിക്കാൻ തോന്നും അത്രയും രുചിയാണ് ഈ പഴത്തിനുള്ളത്.

ഈ പ്ളാൻ്റിൻ്റെ മറ്റൊരു പ്രത്യേകതയാണ് വെയിൽ ഇല്ലാത്ത സ്ഥലങ്ങളിലും ഇത് നല്ലതുപോലെ വളരുന്നുണ്ട്. അതുപോലെതന്നെ തെങ്ങിൻറെ ഇടയിലും മറ്റ് പഴങ്ങൾ ഉള്ള ഇടങ്ങളിലും ഒക്കെ നമുക്ക് ഈ പ്ലാൻറ് നട്ടുപിടിപ്പിക്കാൻ കഴിയും. കൂടുതൽ പഴം കിട്ടാനായി വെയിൽ കുറഞ്ഞ ഭാഗങ്ങളിൽ നടന്നുതാണ് ഏറെ നല്ലത്. നഴ്സറികളിൽ ഒക്കെ നമ്മൾ വാങ്ങാൻ ചെല്ലുമ്പോൾ വിത്ത് മുളപ്പിച്ച തൈകൾ ആയിരിക്കും അവിടെയൊക്കെ ഉള്ളത്. മാങ്കോസ്റ്റിൻ തയ്‌കൾക്ക് നഴ്‌സറികളിൽ നല്ല വിലയുണ്ട്.

എന്തൊക്കെ വളം ചെയ്താലും വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ ഇത് കായ്ക്കാറുള്ളൂ. ഒരു മാങ്കോസ്റ്റിൻ തൈ വാങ്ങി നടുകയാണെങ്കിൽ തന്നെ അഞ്ചോ ആറോ വർഷം ചെന്നാൽ മാത്രമേ ഇത് കായ്ച്ചു തുടങ്ങാറുള്ളൂ. ഇപ്പോൾ വിപണികളിൽ ഗ്രാഫ്റ്റ് ചെയ്ത മാങ്കോസ്റ്റിൻ തൈകൾ വിൽക്കുന്നുണ്ട്. എന്നാൽ ഗ്രാഫ്റ്റ് ചെയ്ത തയ്‌കളുടെ ഒരു പ്രശ്നം എന്ന് വെച്ചാൽ സാധാരണ രീതിയിൽ വളരെ താമസിച്ചു കായ്ക്കുന്ന ഒരു പ്ലാന്റാണിത്. എന്നാൽ ഗ്രാഫ്റ്റ് ചെയ്ത തയ്‌കൾ കൂടുതൽ സ്ലോ ആയിട്ട് മാത്രമേ കയ്ക്കാറുള്ളൂ. അതുമാത്രമല്ല മാങ്കോസ്റ്റിൻ തൈകൾ വാങ്ങുമ്പോൾ സീഡ് മുളപ്പിച്ച തൈകൾ വാങ്ങി നടാനായി ശ്രമിക്കുക

അതുപോലെതന്നെ മാങ്കോസ്റ്റിൻ ആദ്യതവണ കായ്ക്കുമ്പോൾ ഒന്നോ രണ്ടോ കായ്കൾ മാത്രമേ ഉണ്ടാകാറുള്ളൂ. പിന്നീടുള്ള വർഷങ്ങളിൽ വിളവ് ഇരട്ടിയായി നമുക്കു തന്നു കൊണ്ടിരിക്കും. അതുപോലെതന്നെ രാസവളങ്ങൾ ഉപയോഗിക്കുമ്പോൾ വർഷത്തിൽ രണ്ടു പ്രാവശ്യം മാത്രം വളം ചെയ്യുക. അതുപോലെതന്നെ വർഷത്തിൽ ജൂൺ ആദ്യ ദിവസങ്ങളിലോ, സെപ്റ്റംബർ മാസാരംഭത്തിലോ നമുക്ക് വളം ചെയ്തു കൊടുക്കാവുന്നതാണ്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply