ഇറച്ചി ഫ്രിഡ്ജിൽ വെക്കുന്നതിന് മുന്നേ ഇതൊന്ന് കാണൂ..

തിരക്കേറിയ ഈ ജീവിതത്തിൽ പലരും ജോലിക്കാർ ആണ്. ഒരു വീട്ടിൽ തന്നെ ഭാര്യയും ഭർത്താവും ഒരുമിച്ചു ജോലിക്ക് പോകുന്നവർ ആണ് എങ്കിൽ അവരുടെ ഭക്ഷണരീതിയിലും അത്‌ പ്രതിഫലിക്കാൻ ഉള്ള സാധ്യത ഉണ്ട്.തിരക്കുള്ളവർ പൊതുവെ മാംസ ഭക്ഷണം ആയിരിക്കും പാചകം ചെയ്യുന്നത്.

ഒരു അല്പം ചിക്കാനോ ബീഫോ ഉണ്ടെങ്കിൽ ഒരു ചപ്പാത്തിയോ ബ്രെഡോ ഒക്കെ കൂട്ടി കഴികാം. സമയവും ലാഭിക്കാം. ഭക്ഷണം ഉണ്ടാകാൻ ഉള്ള സമയം ലാഭിച്ചാൽ അത്രയും സമയം കൊണ്ട് വേണെങ്കിൽ കുറച്ച് സമയം വിശ്രമത്തിന് ആയി കണ്ടെത്താം. ജോലി ചെയ്യുന്നവർ പൊതുവെ മാംസ സാധനങ്ങൾ ഒക്കെ നേരത്തെ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കാറാണ് പതിവ്.

ഇത്തരത്തിൽ ഒരുപാട് കാലം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന മാംസ ഭക്ഷണം ശരീരത്തിനു അത്ര നല്ലതല്ല. മാത്രം അല്ല അത്‌ കുറച്ച് ദിവസം കഴിയുമ്പോൾ സാധാരണ പാചകം ചെയ്യുന്നതിന്റെ രുചി കിട്ടില്ല. ഫ്രിഡ്ജിൽ ഇരുന്ന് കുറച്ചു ദിവസം കഴിയുമ്പോൾ മാംസ ഭക്ഷണം ഒരുപാട് തണുത്തു മറ്റൊരു രുചിയിൽ എത്തും. എന്നാൽ ഇതിന് സ്വാഭാവികം ആയ രുചി കിട്ടാൻ ഒരു കുറുക്കു വിദ്യ ഉണ്ട്.

ആദ്യം മാംസ ഭക്ഷണം ഒരു മൂടിയുള്ള ഒരു പ്ലാസ്റ്റിക് പാത്രത്തിൽ എടുത്തു വയ്ക്കുക. ശേഷം അതിൽ എടുത്തു മാംസ ഭക്ഷണം മുഴുവനായോ മുറിച്ചോ വയ്ക്കുക. വയ്ക്കുമ്പോൾ ഭക്ഷണം മൂടി നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിക്കാൻ ശ്രെദ്ധിക്കുക. വെള്ളം എപ്പോഴും ഭക്ഷണം മൂടി നിൽക്കുന്ന പാകത്തിന് ആയിരിക്കണം. ശേഷം അത്‌ അടച്ചു ഒരു ഫ്രീസറിൽ വയ്കാം. പിന്നീട് എടുക്കുമ്പോൾ മുഴുവൻ ഐസ് പോകും മുൻപ് മുറിച്ചു എടുക്കണം. ഇനി ഭക്ഷണത്തിനു തണുപ്പിൽ കുറേ ദിവസം ഇരുന്നതിന്റെ രുചി വ്യത്യാസം ഉണ്ടാകില്ല. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കാണുക..

Leave a Reply