വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മളെപ്പോഴും ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെയാണ്. എന്നാൽ സമയക്കുറവുമൂലം
നമ്മുടെ പരിസരത്തുള്ള കാടുകളെല്ലാം തഴച്ചുവളരുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. അത് മുല പാമ്പുകളും ഇഴ ജന്തുക്കളും അവിടെ വരാനും അപകടമുണ്ടാകാനും സാധ്യതകളേറെയാണ്. എന്നാൽ ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ പറമ്പുകളിലും പുരയിടങ്ങളിലുമുള്ള കാടുകൾ എങ്ങനെ നീക്കം ചെയ്യാം എന്ന് നോക്കിയാലോ. കാട് കളയാനായി രണ്ട് രീതിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
അതിനായി ഒരു ബോട്ടിൽ വിനാഗിരി എടുക്കുക. എന്നിട്ട് അതിലേക്ക് ഒരു അടപ്പ് സോപ്പ് സൊലൂഷനും, ഒരു അടപ്പ് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് ഒരു സ്പ്രേ ബോട്ടിലിലാക്കി കാട് കൂടുതലായുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്ത് കൊടുക്കുക. ഇനി രണ്ടാമത്തെ ഒരു മെത്തേഡ് എന്നു വെച്ചാൽ കാട് കളയാനായി നമുക്ക് മാർക്കറ്റുകളിൽ നിന്ന് വാങ്ങാൻ കിട്ടുന്ന ഗ്ലൈഫോസേറ്റ് എന്ന് പേരുള്ള ഒരു കള നാശിനി യാണിത്. ഇത് പറമ്പിൽ ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്.
അസോ പ്രൊപൈൽ അമൈൻ എന്നൊരു സോൾട്ട് ആണ് ഇതിൽ അടങ്ങി യിരിക്കു ന്നത്. ഇത് കയ്യിലോ മുഖത്തൊക്കെ ആവുക യാണെങ്കിൽ നല്ലപോലെ സോപ്പു ഉപയോഗിച്ച് കഴുകി കളയുക. 690 രൂപ വിലയുള്ള ഈയൊരു ബോട്ടിലിൽ ഒരു ലിറ്റർ ലിക്കുടാനുള്ളത്. ഇനി ഇത് ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം. ശേഷം ഒരു ലിറ്റർ വെള്ളം എടുക്കുക. എന്നിട്ട് അതിലേക്ക് ഒരു അടപ്പ് ഈ കളനാശിനി ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം നല്ല വെയിലുള്ള സമയത്ത് ഈ ഒരു കളനാശിനി ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയ ശേഷം ഒരുപാട് കാടുള്ള സ്ഥലങ്ങളിൽ ഇത് സ്പ്രേ ചെയ്തു കൊടുക്കുക.
കിണർ അടുത്തുള്ള സ്ഥലങ്ങളിലൊന്നും ഇത് സ്പ്രേ ചെയ്ത് കൊടുക്കാതിരിക്കുക. മഴയില്ലാത്ത സമയം ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്. ഇതൊരു കെമിക്കൽ പ്രൊഡക്ട് ആയതുകൊണ്ട് തന്നെ കയ്യിലോ മുഖത്തോ ശരീര ഭാഗങ്ങളിലോ എങ്ങും വീഴാതെ സൂക്ഷിക്കുക.അപ്പോൾ കാട് കളയാനായി ഈ രണ്ട് ടിപ്പുകൾ ഉപയോഗിച്ചാൽ മതിയാകും.സമയം ഇല്ലാത്തവർക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു ടിപ്സാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
