തേങ്ങാ ഇതുപോലെ ആക്കുന്നത് എങ്ങിനെയെന്ന് അറിയോ ?

കേരളം അറിയപ്പെടുന്നത് തന്നെ കേര നിരകളുടെ നാട് എന്ന നിലയിൽ ആണ്. നാളികേരം ഇല്ലാത്ത കേരളം ചിന്തിക്കാൻ കഴിയില്ല.മലയാളിയുടെ ഭക്ഷണരീതിയിലെ ഒരു അഭിഭാജ്യ ഘടകം ആണ് നാളികേരം. മലയാളിയുടെ ഭക്ഷരീതിയിൽ വലിയ പ്രാധാന്യം ഉണ്ട് നാളികേരത്തിനു.മിക്ക ഭക്ഷണങ്ങളിലും തേങ്ങ ഇട്ടത് ആണ്. തേങ്ങ ചേരുന്ന ഭക്ഷണത്തിന്റെ രുചി ഒന്ന് വേറെ തന്നെ ആണ്.

എന്നാൽ ഇപ്പോൾ ഈ തിരക്ക് പിടിച്ച ജീവിതത്തിൽ തേങ്ങ പൊട്ടിക്കാൻനോ വൃത്തി ആകാനുള്ള സമയം ഒന്നും പല വീട്ടമ്മമാർക്കും ലഭിക്കുന്നില്ല എന്നതാണ് സത്യം. പലരും ജോലി തിരക്കുകൾക്ക് ഇടയിൽ ആണ് വീട്ടിലെ ജോലി കൂടി ചെയ്യുന്നത്. അതുപോലെ തന്നെ മിക്ക ന്യു ജനറേഷൻ പെൺകുട്ടികൾക്കും തേങ്ങ പൊട്ടിക്കാൻ അറിയില്ല എന്നത് ആണ് സത്യം.പൊതിച്ച തേങ്ങ വിപണിയിൽ ലഭികുന്നത് കൊണ്ട് പൊട്ടിക്കാൻ പഠിച്ചാൽ മതി തത്കാലം. പെൺകുട്ടികൾക്ക് മാത്രം അല്ല ആൺകുട്ടികൾക്കും തേങ്ങ പൊട്ടിക്കാൻ അറിയില്ല .

അത്തരക്കാർക്ക് ഉള്ള സൂത്രപണി ഉണ്ട് തേങ്ങ പൊതിക്കാൻ.
വീട്ടമ്മമാർക്കും ഇത് ഉപകാരപ്രദം ആണ്.ഒരു തേങ്ങ എടുക്കുക. പിന്നീട് ആവിശ്യം ഉള്ളത് ഒരു ഹാമർ ആണ്. ഒരു ഹാമർ എടുത്തു തേങ്ങയുടെ മുകളിൽ ഒന്ന് തട്ടി കൊടുകാം. ഒരുപാട് ബലം ഉപയോഗിച്ച് ഈ പ്രവർത്തി ചെയ്യേണ്ട കാര്യം ഇല്ല. അത്‌ പ്രേത്യേകം ശ്രെദ്ധിക്കണം.ഇങ്ങനെ ചെയ്യുമ്പോൾ കൈയ്യിൽ തട്ടാതെ ഇരിക്കാനും ശ്രേദ്ധിക്കണം.

പതിയെ പതിയെ തേങ്ങ ഒന്ന് തിരിച്ചു കൊടുത്തിട്ട് വേണം തട്ടി കൊടുക്കാൻ.എല്ലാ വശങ്ങളിലും തട്ടി കൊടുക്കാൻ ശ്രെദ്ധിക്കണം. അപ്പോൾ പതിയെ പതിയെ തേങ്ങ വിട്ട് വരും.വളരെ എളുപ്പം ഉള്ള ഒരു രീതി ആണ് ഇത്. ആദ്യം ആയി ഇങ്ങനെ ചെയ്യുമ്പോൾ കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെടും. എന്നാൽ കുറച്ച് വട്ടം ശീലിച്ചാൽ പിന്നെ എളുപ്പം ആണ്.പിന്നീട് തേങ്ങയുടെ തൊലി കളഞ്ഞു എടുക്കാൻ എളുപ്പം ആണ്.കൂടുതൽ വിവരങ്ങൾക്കും ശരിയായ രീതി മനസിലാക്കാനും വീഡിയോ കാണാം.

Leave a Reply