ഇനി എത്ര മഴയുണ്ടെങ്കിലും തുണികൾ ഈസിയായി ഉണക്കിയെടുക്കാം

മഴക്കാലമായാൽ നമുക്കെല്ലാം ഉണ്ടാകുന്ന ഒരു പ്രശ്നമാണ് തുണികൾ പെട്ടന്ന് ഉണങ്ങി കിട്ടാത്തത്. എന്നാൽ ഇന്ന് നമുക്ക് എത്ര തുണികളും ഈസിയായി ഉണങ്ങിക്കിട്ടാനായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. വാഷിങ് മെഷീനിൽ കഴുകാതെ കല്ലിൽ അലക്കിയ തുണികളും പെട്ടന്ന് തന്നെ ഉണങ്ങി കിട്ടുന്നതാണ്. നമ്മുടെയെല്ലാം വീടുകളിൽ കാണുന്ന ഒരു ബക്കറ്റാണ് പെയ്ന്റ് ബക്കറ്റ്. അതിന്റെ അടപ്പാണ് നമുക്ക് വേണ്ടത്. ഇനി പൈന്റ്‌റ് ബക്കറ്റ് ഇല്ലായെങ്കിൽ സാദാരണ ബക്കറ്റിന്റെ അടപ്പായാലും മതിയാകും.

ഇനി അടപ്പിന്റെ അറ്റത്തായുള്ള റൗണ്ട് ഭാഗം മുറിച്ചെടുക്കുക. എന്നിട്ട് മുറിച്ചെടുത്ത വലയത്തിന്റെ നാല് സൈഡിലായി ഹോളിട്ട് കൊടുക്കുക. കയർ കിട്ടാനായി ആണ് ഹോളുകൾ ഇട്ട് കൊടുക്കുന്നത്. ഇനി ഒരേ വലിപ്പത്തിലുള്ള നാല് കയറുകൾ മുറിച്ചെടുക്കുക. ശേഷം കയറിന്റെ ഒരു ഭാഗം വലയത്തിലെ ഹോളിലേക്ക് ഇറക്കുക. എന്നിട്ട് കയറിന്റെ അറ്റത്തായി കെട്ടിട്ട് കൊടുക്കുക. എന്നിട്ട് നാല് കയറുകളും ഒരേ അളവിൽ മുകളിലായി കെട്ടിടുക.

എന്നിട്ട് ഈ കയറിനെ എവിടെങ്കിലും കെട്ടിയിടുക. ശേഷം ഓരോ വലയത്തിലാക്കി ഹാങ്ങറുകൾ തൂക്കിയിടുക. എന്നിട്ട് ഹാങ്ങറുകളിലേക്ക് തുണികൾ നിരത്തിയിട്ട് ഉണക്കിയെടുക്കുക. വർക്ക് ഏരിയയിലോ വരാന്തയിലോ ഇങ്ങനെ ചെയ്യുകയാണെങ്കിൽ മഴയത്തും എത്ര തുണി വേണമെങ്കിലും നമുക്ക് ഈസിയായി ഉണ്ടാക്കിയെടുക്കാൻ കഴിയും. വരാന്തയിലിട്ട് വെള്ളമെല്ലാം വാർന്നുപോയ ശേഷം തുണികൾ റൂമിലേക്കോ ഹാളിലേക്കോ ഇതുപോലെ തൂക്കിയിട്ട് ഉണക്കി എടുക്കാവുന്നതാണ്.

ഇനി പ്ലാസ്റ്റിക്ക് കുപ്പികൾ പകുതിയായി മുറിച്ച ശേഷം അതിന്റെ മുറിച്ച ഭാഗത്തായി ഹോളുകൾ ഇടുക. എന്നിട്ട് അതിലേക്ക് കയറുകൾ കെട്ടിയ ശേഷം അതിലേക്ക് ക്ലിപ്പുകൾ ഇട്ട് കൊടുക്കുക. എന്നിട്ട് ആ ക്ലിപ്പുകളിലും തുണികൾ തൂക്കിയിട്ട് ഉണക്കി എടുക്കാവുന്നതാണ്. ഇനി എത്ര മഴയുള്ള സമയമാണ് എങ്കിൽ കയറിന്റെ അഴകളോ ഉണ്ടാക്കാനുള്ള സ്ഥലങ്ങളോ ഇല്ലെങ്കിൽ പോലും തുണികൾ ഈസിയായി ഉണക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply