ഇനി ഫ്ലാറ്റിൽ താമസിക്കുന്നവർക്കും കുറ്റികുരുമുളക് നട്ട് വളർത്താം

ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഒരു ദാന്യ വിളയാണ് കുരുമുളക്. എന്നാൽ പണ്ടുകാലം മുതൽക്കേ ഒരു കൃഷിയിനമായി നമ്മുടെയെല്ലാം പുരയിടങ്ങളിൽ ഇത് നട്ട വളർത്താറുണ്ട്. എന്നാൽ ഇന്ന് ഈ ദാന്യവിള അന്യമായി കൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്ന് നമുക്ക് കുറ്റി കുരുമുളക് എങ്ങനെയാണ് വീട്ടിൽ നട്ട് വളർത്തുന്നത് എന്ന് നോക്കാം. കുറ്റി കുരുമുളകിനായി സൈഡിൽ നിന്നും ശിഖരങ്ങളായി പൊട്ടി മുളക്കുന്ന കമ്പുകൾ അതിന്റെ മൊട്ട് ഭാഗത്തിന്റെ താഴെയായി മുറിച്ചെടുക്കുക.

ഇനി ചെടിച്ചട്ടിയിലാണ് കുറ്റികുരുമുളക് നടുന്നത് എങ്കിൽ ആദ്യം ഒരു മൺ ചട്ടിയുടെ കഷ്ണം ചട്ടിയുടെ ഹോൾ മറയുന്ന വിധം വെച്ച് കൊടുക്കുക. ഇനി ഒരു കപ്പ് ചാണകപ്പൊടിയും, ഒരു കപ്പ് മണ്ണും, ഒരു കപ്പ് പൂഴിയും, ഒരു കപ്പ് ചകിരിച്ചോറും കൂടി ഒരുമിച്ചു ചേർത്ത് മിക്‌സാക്കുക. എന്നിട്ട് എടുത്തുവെച്ചിട്ടുള്ള ചെടി ചട്ടിയിലേക്ക് ഈ മണ്ണിനെ നിറക്കുക. മുക്കാൽ ചട്ടി മണ്ണാണ് വേണ്ടത്. ശേഷം മണ്ണിലേക്ക് കുറച്ചു വെള്ളം നനച്ചു കൊടുക്കുക.

എന്നിട്ട് കൈ കൊണ്ട് മണ്ണിനെ ഒന്ന് അമർത്തി കൊടുക്കുക. എന്നിട്ട് അതിലെ വേരുകളെയെല്ലാം മുറിച്ചു കളയുക. എന്നിട്ട് ഒരു സ്റ്റിക്ക് കൊണ്ട് മണ്ണിൽ ഒരു ഹോൾ ഇട്ട് കൊടുക്കുക. ശേഷം കൈ കൊണ്ട് അമർത്തി വെക്കുക. എന്നിട്ട് കുറച്ചു വെള്ളം കൂടി തളിച്ച് കൊടുക്കുക. എന്നിട്ട് തണലുള്ള സ്ഥലത്തേക്ക് ചട്ടി മാറ്റി വെക്കുക. ഒരു മൂന്നാഴ്ച കഴിയുമ്പോഴേക്കും മൊട്ടിൽ നിന്നും മുള പൊട്ടിത്തുടങ്ങും. ശേഷം ഒരു കൊല്ലത്തിനുള്ളിൽ തന്നെ വിളവ് തരാനും തുടങ്ങുന്നു.

ഇതുപോലെ കുറ്റി കുരുമുളകാണ് നടുന്നത് എങ്കിൽ ദാരാളം വിളവ് ലഭിക്കുകയും ചെയ്യുന്നു. ഇനി ഫ്ലാറ്റിൽ താമസിക്കുന്നവർക്കും കുറ്റികുരുമുളക് നട്ട് വളർത്താം. നമ്മുടെ വീട്ടാവശ്യത്തിനുള്ള കുരുമുളക് ഈ കുറ്റി കുരുമുളകിൽ നിന്നും ലഭിക്കുന്നതാണ്. എന്നാൽ ഇതൊരു കൃഷിയായി നട്ട് വളർത്താൻ ഉദ്ദേശിക്കുന്നു എങ്കിൽ മരത്തിൽ പടർന്നു കിടക്കുന്ന കുരുമുളക്കിയിരിക്കും കൂടുതൽ വിളവ് തരുന്നത്. കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply