250 രൂപ മുതൽ കടമായി നൽകും, ലോക് ടൗണിൽ പ്രതിസന്ധിയിലായവർക്ക് ആശ്വാസം

ലോക് ടൗണും കോവിഡും കാരണം പ്രതിസന്ധിയിലായവരാണ് നമ്മളിൽ പലരും. എന്നാൽ സർക്കാരിൽ നിന്നുള്ള ധന സഹായങ്ങളോ ക്ഷേമ പദ്ധതികളോ നമുക്ക് ഒത്തിരി ആശ്വാസം നൽകുന്നതായിരിക്കും. എന്നാൽ ഇന്ന് ജനങ്ങൾക്ക് ആശ്വാസമേകുന്ന ഒരു പദ്ധതിയുമായി എത്തിയിരിക്കുകയാണ് PAYTM ഉം, ആദിത്യ ബിർല ഫിനാൻസും സഹകരിച്ചുകൊണ്ട്. പോസ്റ്റ്പെയ്ഡ് മിനി എന്ന പദ്ധതിക്കാണ് ഇവർ തുടക്കം കുറിച്ചിരിക്കുന്നത്. PAYTM എന്ന അപ്ലിക്കേഷൻ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ലോക് ടൗണിൽ പ്രതിസന്ധിയിലായ ചെറിയ തുകക്ക് ബുദ്ധിമുട്ടുന്ന ഒത്തിരി ആളുകൾ ഇന്ന് നമ്മുടെ ഇടയിലുണ്ട്. അവർക്കാണ് ഈ പദ്ധതി ഏറെ പ്രയോജനപ്പെടുന്നത്. 250 രൂപ മുതൽ 1000 രൂപ വരെയാണ് ഈ പദ്ധതിയിൽ നിന്നും ലോൺ ലഭിക്കുന്നത്. 30 ദിവസത്തെ കാലാവധിയിലാണ് ലോൺ നൽകുന്നത്. ഈ പദ്ധതിയിലെ ഒരു നേട്ടം എന്നുള്ളത് പലിശ ഈടാക്കാതെയാണ് ലോൺ ലഭ്യമാക്കുന്നത്. അതുമാത്രമല്ല PAYTM എന്ന അപ്പ്ലിക്കേഷനിലൂടെയാണ് പണം വിതരണം ചെയ്യുന്നതും.

എന്നാൽ ഈ തുക പിൻവലിക്കാൻ കഴിയില്ല. അതായത് PAYTM വഴി അടക്കാവുന്ന ഇലെക്ട്രിസിറ്റി ബിൽ, ഫോൺ റീചാർജ്, വെള്ളത്തിന്റെ ബിൽ അങ്ങനെയുള്ള ബില്ലുകൾ ഈ എമൗണ്ട് വഴി അടക്കാവുന്നതാണ്. എന്നാൽ മുപ്പത് ദിവസത്തേക്ക് ഈ തുകക്കായി പലിശ ഈടാക്കില്ല എങ്കിലും സർവിസ് തുക അടക്കണം എന്നുള്ളതാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഇപ്പോൾ SBI യും ഒരു മുന്നറിയിപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ്. അതായത് ആധാർ കാർഡുകൾ പാൻ കാർഡുമായി ബന്ധിപ്പിച്ചില്ല എങ്കിൽ ബാങ്കിന്റെ പതിനെട്ടോളം സർവീസുകൾ റദ് ചെയ്യുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

എന്നാൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ്റ് പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാനുള്ള സമയം സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു എങ്കിലും SBI ഇപ്പോൾ ഈ തീരുമാനത്തിൽ നിന്നും മാറിയിരിക്കുകയാണ്. SBI ഉപഭോക്താക്കൾ തങ്ങളുടെ ആധാർ കാർഡ് പാൻകാർഡുമായി ഉടൻ തന്നെ ബന്ധിപ്പിച്ചിട്ടില്ല എങ്കിൽ ബാങ്കിന്റെ സേവനങ്ങൾ ഇത്തരം ഉപഭോകതാക്കൾക്ക് റദ് ചെയ്യപ്പെടുമെന്നും SBI അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പദ്ധതികളെ കുറിച്ചും, അറിയിപ്പുകളെ കുറിച്ചും കൂടുതൽ കാര്യങ്ങൾ അറിയുവാനായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply