ഭഷ്യ വകുപ്പിൽ നിന്നും അറിയിപ്പ് വന്നു, റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക

2021 നവംബർ മാസം ഒന്നാം തീയതി മുതൽ കേരള പിറവി ദിനത്തോടനു ബന്ധിച്ച് നമ്മുടെ എല്ലാം കൈവശമുള്ള റേഷൻ കാർഡിലെ രൂപം മാറുകയാണ്. എല്ലാ റേഷൻ കാർഡുകളും സ്മാർട്ട് കാർഡ് ആയി മാറുകയാണ്. എന്നാൽ നമ്മുടെ റേഷൻ കാർഡുകളിൽ ഏതെങ്കിലും രീതിയിലുള്ള തെറ്റുകളുണ്ടെങ്കിൽ അത് തിരുത്തണം എന്നുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു. അതിനെക്കുറിച്ച് വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പ് ഭക്ഷ്യ വകുപ്പിൽ നിന്നും വന്നിട്ടുണ്ട്. അതിനെ കുറിച്ചാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

റേഷൻ കാർഡുമായി ബന്ധപ്പെട്ട തെറ്റുകൾ തിരുത്തുന്നതിനുള്ള ഒരു നിശ്ചിത സമയം നൽകിയിരുന്നു. എന്നാൽ ആ നിശ്ചിതസമയത്ത് തെറ്റ് തിരുത്തൽ നടത്തിയില്ലെങ്കിൽ പിന്നെ അത് സാധിക്കില്ല എന്നുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് വന്നിരുന്നു, ഇത് തികച്ചും തെറ്റായ ഒരു വാർത്തയാണ്. പുതിയ റേഷൻ കാർഡിന് വേണ്ടി നിലവിലുള്ള റേഷൻ കാർഡിൽ തെറ്റുകൾ തിരുത്തുന്നതിന് വേണ്ടിയും ഓൺലൈൻ അപേക്ഷകൾ അക്ഷയകേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ സമർപ്പിക്കാവുന്നതാണ്.

ഇതിന് ഒരു അവസാന തീയതി നിശ്ചയിച്ചിട്ടില്ല. നവംബർ മാസം ഒന്നാം തീയതി മുതൽ സ്മാർട്ട് കാർഡ് ആയി മാറുന്നത് കൊണ്ട് തന്നെയാണ് അതിനുമുമ്പ് തിരുത്തലുകൾ ഉണ്ട് എങ്കിൽ അത് അത്യാവശ്യമായി തിരുത്തണം എന്ന് പറയുന്നതും. സർക്കാരിന് ജനങ്ങൾക്ക് നൽകാനുള്ള അറിയിപ്പുകളെല്ലാം ആദ്യമായി നൽകുന്ന വെബ്സൈറ്റാണ് PRD ലൈവ്. 2021 സെപ്റ്റംബർ മാസം രണ്ടാം തീയതി നൽകിയിരുന്ന ഒരു വാർത്തയാണ് കൊച്ചി കേരളപ്പിറവി യോടനുബന്ധിച്ച് നവംബർ ഒന്നു മുതൽ റേഷൻ കാർഡ് എടിഎം കാർഡ് രൂപത്തിൽ ആകുന്നു എന്നുള്ളതാണ് അറിയിച്ചിട്ടുള്ളത്.

അതിനുള്ള നടപടികളും സംസ്ഥാന ഭക്ഷ്യവകുപ്പ് തുടങ്ങിയിട്ടുണ്ട് എന്ന് ഈയൊരു ഡിപ്പാർട്ട്മെൻറ് വഴി സർക്കാർ അറിയിച്ചിരുന്നു. സ്മാർട്ട്കാ ർഡ് ആകുന്നതിന് മുമ്പ് തന്നെ റേഷൻ കാർഡിലുള്ള എല്ലാ വിവരങ്ങളും വ്യക്തമായിരിക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് നവംബർ മാസത്തിനു മുമ്പ് തന്നെ റേഷൻ കാർഡിൽ ഉള്ള എല്ലാ തെറ്റുകളും തിരുത്തണമെന്നും സർക്കാർ അഭിപ്രായപ്പെട്ടത്. നിലവിലെ റേഷൻ കാർഡിൽ വിലാസം, ഫോൺ നമ്പർ, പേര്, വയസ്സ് ലിംഗം, ബന്ധം തൊഴിൽ, എന്നീ മേഖലയിൽ തെറ്റുണ്ടെങ്കിൽ തിരുത്തണം എന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.

ഇതിന് സെപ്റ്റംബർ മാസം 30 വരെയാണ് സമയം നൽകിയിരിക്കുന്നത്. ഈയൊരു വാർത്തയുടെ അടിസ്ഥാനത്തിൽ തന്നെ കേരളത്തിലെ ഒട്ടുമിക്ക താലൂക്കുകളും സബ് താലൂക്കുകളിലെ സപ്ലൈ ഓഫീസർമാരും ഇതിനോടനുബന്ധിച്ചുള്ള നോട്ടീസും ഇറക്കിയിട്ടുണ്ട്. നോട്ടീസിൽ ഒക്ടോബർ മാസം 15 വരെ സമയം അനുവദിച്ചിട്ടുണ്ട്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply