സെപ്റ്റംബർ മാസത്തിൽ അപേക്ഷിക്കാവുന്ന 4 സർക്കാർ ധന സഹായങ്ങൾ

കൊവിഡ് പശ്ചാത്തലത്തിൽ സാധാരണക്കാർക്ക് സഹായകരമാകുന്ന പല പദ്ധതികളും സർക്കാർ നൽകുന്നുണ്ട്. എന്നാൽ 2021 സെപ്റ്റംബർ മാസത്തിലെ കേരളത്തിലെ പൊതുജനങ്ങൾക്ക് അപേക്ഷകൾ കൊടുത്തു നേടിയെടുക്കാൻ കഴിയുന്ന നാല് പദ്ധതികളാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര സർക്കാരിൻറെ പദ്ധതിയായ കിസാൻ സമ്മാൻ നിധിയെക്കുറിച്ച് നമുക്കെല്ലാം അറിയുന്നത് തന്നെയാണ്. ഒരു വർഷം മൂന്നു കെടുക്കളായി 2000 രൂപ വച്ച് നൽകുന്ന ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണിത്.

നിലവിൽ 9 കെടുക്കളാണ് ഇതുവരെ കിസാൻ സമ്മാന നിധിയിൽ വിതരണം ചെയ്തിട്ടുള്ളത്. 2021 ൽ ആദ്യഗഡു വിതരണം പൂർത്തീകരിച്ചു. ഇനി 4000 രൂപ വരെ ഈ വർഷം കിട്ടാനുണ്ട്. ഇനിയും ഈ പദ്ധതിയിലേക്ക് അപേക്ഷകൾ നൽകാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ, ഓൺലൈൻ സ്ഥാപനങ്ങൾ വഴിയോ അപേക്ഷകൾ നൽകാവുന്നതാണ്. കേരളത്തിലെ മുസ്ലിം പാഴ്സി ബുദ്ധ ക്രിസ്ത്യൻ ന്യൂനപക്ഷ മത വിഭാഗങ്ങളിൽ പെട്ട സ്ത്രീകൾക്ക് അപേക്ഷിക്കാൻ കഴിയുന്ന ഒരു പദ്ധതിയെ കുറിച്ചാണ് ഇനി പറയുന്നത്.

അതായത് ഭർത്താവ് ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ, വിധവയായി നിൽക്കുന്ന സ്ത്രീകൾ എന്നിവർക്കാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. ഇമോജി ബാബാ ഭവനപദ്ധതി എന്നാണ് ഈ പദ്ധതിയുടെ പേര്. ഈ പദ്ധതികൊണ്ട് പൂർത്തിയാവാത്ത വീടിൻറെ പുനർ നിർമ്മാണത്തിനു വേണ്ടിയിട്ടാണ് ഈയൊരു ധനസഹായം നൽകുന്നത്. 50,000 രൂപയാണ് ധനസഹായമായി നൽകുന്നത്.
ഈയൊരു പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നവരുടെ വീടുകൾ 1200 സ്ക്വയർ ഫീറ്റിന് മുകളിലാകാൻ പാടുള്ളതല്ല.

ഇനി മൂന്നാമത്തെ ഒരു പദ്ധതി എന്നുവച്ചാൽ ക്ഷേമപെൻഷനെ കുറിച്ചുള്ളതാണ്. എല്ലാമാസവും 25 തീയതി മുതൽ 30 തീയതി വരെയാണ് ക്ഷേമപെൻഷൻ വിതരണം ചെയ്യുന്ന സമയം. സെപ്റ്റംബർ മാസത്തിലും ഈയൊരു തീയതികളിൽ തന്നെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 1600 രൂപയാണ് ക്ഷേമപെൻഷനായി നൽകുന്നത്. ഇനി അടുത്തതായി അറിയിക്കുന്നത് സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലന അപേക്ഷയാണ് ക്ഷണിക്കുന്നത്.

അതായത് തൊഴിൽ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം വഞ്ചിയൂർ പ്രവർത്തിക്കുന്ന എ സർവീസ് അക്കാദമിയാണ് അപേക്ഷകൾ ഷേണിച്ചിട്ടുള്ളത്. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതരിൽ നിന്നാണ് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിലേക്കുള്ള പരിശീലനത്തിനായി അപേക്ഷകൾ നൽകേണ്ടത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്നത്. 8മാസമാണ് ഈ ഒരു കോഴ്സിന്റെ കാലാവധി. കൂടുതൽ വിശദമായ അറിവുകൾക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply