കോവിഡ് നഷ്ടപരിഹാരമായി ഒരു കുടുംബത്തിന് 50000 രൂപ

നവംബർ ഒന്നാം തീയതി മുതൽ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിരി ക്കുകയാണ്. എന്നാൽ എങ്ങനെയാണ് വിദ്യാർത്ഥികൾ സ്കൂളിലേക്ക് ചെല്ലേണ്ടത് എന്നതിനുള്ള കൃത്യമായ മാർഗരേഖ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. എല്ലാ വിദ്യാർഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കുറച്ച് അറിയിപ്പുകളാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നവംബർ ഒന്നാം തീയതി മുതൽ സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് തന്നെ സ്കൂൾ ബസിലെ യാത്രയുമായി ബന്ധപ്പെട്ട പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി യിട്ടുണ്ട്.

ഒരു സീറ്റിൽ ഒരു കുട്ടിക്ക് മാത്രമേ ഇരിക്കാൻ സാധിക്കുകയുള്ളൂ. അതു പോലെ തന്നെ ബസുകളിൽ നിന്ന് യാത്ര ചെയ്യാനും പാടില്ല. ഒക്‌ടോബർ 20 ന് മുൻപായി തന്നെ എല്ലാ സ്കൂൾ ബസ്സുകളുടെയും ഫിറ്റ്നസ് ഉറപ്പാക്കണമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ സ്കൂൾ ബസിലെ ജീവനക്കാരെല്ലാം കൊവിഡ് വാക്സിൻ രണ്ട് ഡോസും എടുത്തവരായിരിക്കണം. അതിനു വേണ്ടിയിട്ടുള്ള പ്രത്യേക പരിശീലനവും സ്കൂൾ ബസ്സിലെ ജീവനക്കാർക്ക് നൽകുന്നതുമായിരിക്കും.

വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ പോലീസ് സഹായവും ലഭ്യമാക്കു മെന്നാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്. അതുപോലെ തന്നെ പനി ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ള വിദ്യാർഥികളെ ബസ്സിൽ കയറ്റരുത് എന്നും പ്രത്യേക മാർഗ്ഗ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂളിലേക്ക് പോകുന്ന കുട്ടികളുടെ കൈവശം സാനിറ്റൈസറും മാസ്ക് നിർബന്ധമാണ്. അതുപോലെ തന്നെ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യുന്നതിന് വേണ്ടി കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുമെന്നും ഗതാഗതമന്ത്രി അറിയിച്ചിട്ടുണ്ട്.

എന്നാൽ വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കുറയ്ക്കുന്നതിനെ സംബന്ധിച്ചുള്ള കാര്യം വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇനി അടുത്തതായി അറിയിക്കുന്ന ഒരു അറിയിപ്പാണ് സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഈയൊരു രോഗം സംസ്ഥാനത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത് ആശങ്കയോടെയാണ് എല്ലാവരും നോക്കി കാണുന്നത്. കോവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വരും രോഗം ഭേദമായവരിലുമാണ് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയിട്ടുള്ളത്.

അതുകൊണ്ടുതന്നെ എല്ലാവരും കൂടുതൽ ജാഗരൂകരായിരിക്കണം എന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 27 തിങ്കളാഴ്ച സംസ്ഥാനത്ത് വീണ്ടും ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. വാഹനങ്ങൾ നിരത്തിലിറങ്ങില്ല എന്നാണ് ട്രേഡ് യൂണിയൻ അറിയിച്ചിരിക്കുന്നത്. രാവിലെ ആറ് മണിമുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താലിന്റെ സമയം അറിയിച്ചിട്ടുള്ളത്. ഇനി അടുത്തതായി അറിയിക്കുന്ന അറിയിപ്പാണ് കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ കുടുംബത്തിന് 50000 രൂപ ധനസഹായം നൽകണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.

സുപ്രീം കോടതിയിലാണ് കേന്ദ്ര സർക്കാർ ഈയൊരു നിലപാട് അറിയിച്ചിട്ടുള്ളത്. അതുമാത്രമല്ല നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങൾ നൽകണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ദുരന്തനിവാരണ ഫണ്ടിൽ നിന്നും സംസ്ഥാനങ്ങൾക്ക് ഇതിനായുള്ള തുക നൽകാവുന്നതാണ് എന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ വിശദമായ അറിവിലേക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply