ഇനി വൈധ്യുതി ബിൽ കുറയുന്നത് കണ്ടു മനസിലാക്കാം, ഈ ഒരു ഉപകരണം ഉപയോഗിച്ചാൽ

ഓരോ മാസവും കറണ്ട് ബില്ല് വർദ്ധിച്ചു വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പഴയകാലത്തെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ ഇപ്പോൾ വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, ഏസി എന്നീ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കാത്ത വീടുകൾ ചുരുക്കമായിരിക്കുമല്ലേ. ഓരോ ഉൽപ്പന്നങ്ങൾക്കുമുള്ള ഉപയോഗം എത്രമാത്രമുണ്ടെന്ന് കൃത്യമായി മനസ്സിലാകുന്നതു വരെ കറണ്ട് ബിൽ ഒരുപരിധിവരെ കുറയ്ക്കാൻ സാധിച്ചേക്കാം. ടിവി ഫ്രിഡ്ജ് വാഷിംഗ് മെഷീൻ മൊബൈൽ ചാർജർ എന്നീ ഉപകരണങ്ങളിൽ എത്രമാത്രം വൈദ്യുതി ഉപയോഗിക്കുന്നുണ്ട് എന്ന് കണ്ടെത്താൻ സാധിക്കുന്ന ഒരു ഉപകരണത്തെ പറ്റിയാണ് ഇനി പറയുന്നത്.

ഈ ഉപകരണം ഉപയോഗിക്കുന്നതിലൂടെ നമ്മുടെ വൈദ്യുതി ബില് കുറയ്ക്കാൻ സാധിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഓരോ ഉൽപ്പന്നങ്ങളിലും നമ്മൾ ഉപയോഗിക്കുന്ന കറൻറ് അല്ലെങ്കിൽ എത്രമാത്രം ഓരോ ഉപകരണങ്ങളിലും ഉപയോഗിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി ഉപയോഗിക്കുകയാണെങ്കിൽ ഒരു പരിധിവരെ കറൻറ് ബിൽ നമുക്ക് നിയന്ത്രിച്ചു നിർത്താൻ കഴിയും. സാധാരണ ഇലക്ട്രിക് ഉപകരണങ്ങൾ പ്ലഗിൻ ചെയ്യുന്ന അതേ രീതിയിലുള്ള മൂന്ന് പിന്നുകൾ ഉൾപ്പെടുന്ന രീതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.

ഏതു ഉപകരണമാണ് നിങ്ങൾ മോണിറ്റർ ചെയ്യാൻ ഉദ്ദേശിക്കുന്നത് അത് കണ്ണെക്ട് ചെയ്യുന്ന പോർട്ടിൽ ആദ്യം ഈ ഉപകരണം ഫിറ്റ് ചെയ്തു വെക്കുക. എന്നിട്ട് ഇതിനു മുകളിലായി ഏത് ഉൽപ്പന്നത്തിന്റെ വാട്ട് ആണ് അറിയേണ്ടത് ആ ഉപകരണം കുത്തി വെക്കുക. 10 ആംബിയൻസ് വരെയുള്ള ഉപകരണങ്ങളാണ് ഈ ഒരു മീറ്റർ ഉപയോഗിച്ച് മോണിറ്റർ ചെയ്യാൻ സാധിക്കുക. വീട്ടിൽ പാചകം ചെയ്യാനായി നാമുപയോഗിക്കുന്ന ഇൻഡക്ഷൻ സ്റ്റോവ് മുതൽ എസി വരെ എല്ലാ ഉപകരണങ്ങളും ഈ ഒരു മീറ്ററിൽ നമുക്ക് മോണിറ്റർ ചെയ്യാം.

മെക്സിക്കോ പവർ ഗാർഡ് എന്ന കമ്പനിയുടെ വാട്സ് അളക്കുന്ന ഒരു മീറ്ററിനെ കുറിച്ചാണ് ഇനി പറയുന്നത്. ഈ ഉപകരണം ഉപയോഗിച്ചു കൊണ്ട് തന്നെ ഏത് ഉൽപ്പന്നത്തി ന്റെയും വോൾട്ട് നമുക്ക് അറിയാൻ കഴിയും. എന്നാൽ പലപ്പോഴും സംഭവിക്കുന്നത് സ്വിച്ച് ഓഫ് ആയി കിടക്കുമ്പോൾ 5 വാട്ട് വൈദ്യുതി ഉപയോഗിക്കുന്നു എന്നതാണ്. ഇങ്ങനെ സംഭവിക്കുന്നതിന് പ്രധാന കാരണം ഓരോ ഫോണിലും കമ്പനി നൽകുന്ന ചാർജർ ഉപയോഗിക്കാത്തതാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ഫോണിനു ഏതാണ് കമ്പനി നൽകുന്ന ചാർജർ അത് തന്നെ ചാർജ് ചെയ്യുന്നതിനായി ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഈ രീതിയിൽ നമ്മുടെ വീട്ടിൽ നിത്യോപയോഗത്തിനായി ആവശ്യമായി വരുന്ന ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ലാപ്ടോപ്പ്, ഓവൻ എന്നിവയെല്ലാം ഈ ഒരു മീറ്റർ ഉപയോഗിച്ച് കണക്ട് ചെയ്യുന്നത് കൊണ്ട് തന്നെ വളരെ കൃത്യമായി ഉപയോഗിക്കുന്ന കറണ്ട് മോണിറ്റർ ചെയ്യാൻ സാധിക്കുന്ന താണ്. ഇത്തരത്തിൽ ഒരു വൈദ്യുത മോണിറ്റർ ആഗ്രഹിക്കുന്നവർക്ക് പവർ ഗാർഡ്PG08G എന്ന് ഗൂഗിളിൽ ടൈപ്പ് ചെയ്ത് നൽകി ഇത് ആമസോൺ അല്ലെങ്കിൽ ഫ്ലിപ്കാർട്ട് എന്നീ സൈറ്റിൽ നിന്ന് പർച്ചേസ് ചെയ്യാവുന്നതാണ്. 800 രൂപ മുതൽ ഈ മീറ്ററുകൾ ഇഷ്ടാനുസരണം നമുക്ക് തിരഞ്ഞെടുക്കാവുന്നതാണ്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തി യിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply