നമ്മുടെയെല്ലാം വീടുകളിൽ ഇന്ന് ഉറപ്പായും കാണുന്ന ഒരു സാധനമാണ് ഗ്ലു ഗൺ. എന്നാൽ നമ്മളെല്ലാം വൈധ്യുതിയിൽ പ്രവർത്തിക്കുന്ന ഗ്ലൂ ഗൺ ആകും കണ്ടിട്ടുണ്ടാകുക. എന്നാൽ ഈ ഗ്ലൂ ഗണ്ണിൽ പുതിയ സവിശേഷതകൾ ഉൾപ്പെടുത്തി കൊണ്ട് പുറത്തിറക്കി ഇരിക്കുകയാണ് ഷവോമി ഇപ്പോൾ. ഈ ഗ്ലൂ ഗണ്ണിന്റെ ഏറ്റവും വലിയ പ്രത്യേകത കുട്ടികൾക്ക് പേടികൂടാതെ ഉപയോഗിക്കാം എന്നതാണ്. അതുപോലെ തന്നെ നമുക്ക് ഏത് സ്ഥലത്തേക്കും കൊണ്ടുപോകാം വിധം ചെറിയ സൈസിലുമാണ് ഈ ഗൺ ഷവോമി പുറത്തിറക്കി ഇരിക്കുന്നത്.
ഈ ഒരു പ്രോഡക്ട് വൗസ്റ്റിക്ക് എന്ന ബ്രാൻഡ് നൈമിലാണ് ഷവോമി പുറത്തിറക്കി ഇരിക്കുന്നത്. ഗ്ളൂർ എന്ന പേരാണ് ഈ ഗ്ലൂ ഗണ്ണിനു ഷവോമി പേര് നൽകിയിരിക്കുന്നത്. ആഗോള വിപണിയെ ലക്ഷ്യമിട്ട് കൊണ്ടാണ് ഈ പ്രോഡക്റ്റും അവർ പുറത്തിറക്കിയത്. പാക്കെറ്റ് തുറക്കുമ്പോൾ രണ്ട് ബോക്സുകൾ കാണാൻ കഴിയും. അതിൽ ഒരു പാക്കെറ്റിലായി 20 ഗ്ലൂ സ്റ്റിക്കുകളും, ഒരു USB കേബിളും, C ടൈപ്പ് ചാർജറും നൽകിയിട്ടുണ്ട്.
എന്നാൽ അടുത്ത ബോക്സിലായി വൗസ്റ്റിക്ക് ഗ്ളൂർ കാണാൻ സാധിക്കും. വളരെ ചെറിയ ഈ ഗ്ലൂ പോക്കറ്റിൽ കൊണ്ട് നടക്കാൻ പറ്റുന്ന സൈസിലാണ് ഷവോമി പുറത്തിറക്കിയിട്ടുള്ളത്. 140 ഗ്രാം ഭാരമുള്ള ഈ ഡിവൈസിന്റെ ഫുൾ ബോഡി അലുമിനിയത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. ഗണ്ണിന്റെ താഴെയായി ആണ് ഓൺ ഓഫ് സ്വിച്ച് നൽകിയിട്ടുള്ളത്. അതോടൊപ്പം തന്നെ ഒരു USB പോർട്ടും, നൽകിയിട്ടുണ്ട്. ഇതിന്റെ അടപ്പ് തുറക്കുമ്പോൾ ഒരു പേനയുടെ സാദൃശ്യത്തോടെയാണ് ഇതുള്ളത്.
കാഴ്ചക്കാരെ കയ്യിലെടുക്കാൻ മാത്രമല്ല ഒരു കൈക്കുള്ളിൽ ഒതുങ്ങാൻ പാകത്തിനുമാണ് ഇത് ഉണ്ടാക്കിയിട്ടുള്ളത്. അതിന്റെ അറ്റത്തായി ഒരു നോസിലും നൽകിയിട്ടുണ്ട്. അതിലൂടെയാണ് ഗ്ലൂ പുറത്തേക്ക് വരുന്നത്. വെറും 15 സെക്കൻഡ് കൊണ്ട് തന്നെ ഗ്ലൂ മെൽറ്റായി പുറത്തേക്ക് വരുന്നതാണ്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പോലെ തന്നെ ഇതും നമുക്ക് ചാർജ് ചെയ്തു ഉപയോഗിക്കാവുന്നതാണ്. ഈ പ്രോഡക്ടിനെ കുറിച്ച് കൂടുതൽ അറിയുവാനായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.
