കുട്ടികൾ മൊബൈൽ ഫോണിൽ ചെയ്യുന്ന എല്ലാ കാര്യവും ഈ ആപ്ലിക്കേഷനിലൂടെ രക്ഷിതാക്കൾക്ക് മനസിലാക്കാം

കൊറോണ മഹാവ്യാധി ലോകമെങ്ങും വ്യാപിച്ചതോടെ കുട്ടികൾ എപ്പോഴും ക്ലാസ്സിനായും മറ്റ് വർക്കുകൾ ചെയ്യുന്നതിനു വേണ്ടിയും മൊബൈൽ ഫോണുകൾ എപ്പോഴും എടുക്കാറുണ്ട്. അതുകൊണ്ടുതന്നെ രക്ഷിതാക്കൾക്ക് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ഒരു സമയം കൂടിയാണ് ഇത്. എന്നാൽ പല രക്ഷിതാക്കൾക്കും കുട്ടികളെ ആവുന്നത്ര ശ്രദ്ധിക്കാൻ കഴിയുന്നില്ല. എന്നാൽ ഇന്ന് നമുക്ക് ഒരു ആപ്ലിക്കേഷനെ പരിചയപ്പെടുത്താം. അതായത് കുട്ടികൾ എന്തൊക്കെയാണ് മൊബൈൽ ഫോണിൽ ചെയ്യുന്നത് എന്ന് രക്ഷിതാക്കൾക്ക് അറിയാൻ കഴിയുന്ന ഒരു ആപ്ലിക്കേഷൻ ആണിത്.

എന്തുകൊണ്ടും ഈ ആപ്ലിക്കേഷൻ രക്ഷിതാക്കൾക്ക് ഏറെ ഉപകാര പ്പെടുന്നതു തന്നെയായിരിക്കും. നമ്മുടെ കുട്ടികൾ ഉപയോഗിക്കുന്ന ഫോണിനെ രക്ഷിതാക്കളുടെ ഒരു കൺട്രോൾ ഉണ്ടാകുന്ന രീതിയിലുള്ള ഒരു ആപ്ലിക്കേഷനാണിത്. ഫാമിലി ലിങ്ക് എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്. അതായത് ഈ ആപ്ലിക്കേഷൻ രക്ഷിതാക്കളുടെ കയ്യിലുള്ള ഫോണിലും ഉണ്ടാവണം അത് മാത്രമല്ല കുട്ടികളുടെ കൈയിലുള്ള ഫോണിലും ഈ ആപ്ലിക്കേഷൻ ഉണ്ടായിരിക്കണം.

അതിലൂടെ രക്ഷിതാക്കൾക്ക് കുട്ടികൾ ഏതൊക്കെ പ്രവർത്തികളാണ്മൊ ബൈലു കളിൽ ചെയ്യുന്നത് എന്ന് കൃത്യമായി അറിയാൻ കഴിയും. അത് മാത്രമല്ല രാത്രി കാലങ്ങളിൽ ഒക്കെ കുട്ടികൾ എത്ര സമയം വരെ ഈ മൊബൈൽ ഫോൺ ഉപയോഗിക്കാം എന്നൊക്കെ ഈ ആപ്പിലൂടെ നമുക്ക് നിയന്ത്രിക്കാൻ കഴിയും. അതായത് ഒരു ടൈം ലിമിറ്റും, ഒരു സ്ക്രീൻ ലിമറ്റും സെറ്റാക്കി വയ്ക്കാൻ കഴിയുന്ന ഒരു ആപ്ലിക്കേഷനാണിത്.

അതി നായി രണ്ട് ഫോണിലും ഗൂഗിൾ ഫാമിലി ലിങ്ക് ഫോർ പേരെന്റ്സ് എന്നുള്ള ഒരു അപ്ലിക്കേഷൻ രക്ഷിതാവിന്റെ ഫോണിലും, ഗൂഗിൾ ഫാമിലി ലിങ്ക് ഫോർ ചിൽഡ്രൻ എന്നുള്ള ആപ്ലിക്കേഷൻ കുട്ടിയുടെ ഫോണിലും ഡൗൺലോഡ് ചെയ്യണം. എന്നിട്ട് ഈ രണ്ടു ഫോണുകൾ തമ്മിലും അങ്ങോട്ടുമിങ്ങോട്ടും കണ്ണെക്ട് ചെയ്യുക. ശേഷം ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുകയാണെങ്കിൽ പ്ലസ് എന്ന സിമ്പൽ നമുക്ക് കാണാൻ കഴിയും. എന്നിട്ട് ചൈൽഡ് ഫോൺ നമുക്ക് പേരെന്റിന്റെ ഫോണുമായി ബന്ധി പ്പിക്കാൻ കഴിയും.

എന്നിട്ട് ഈ പാരന്റിന്റെ ഫോണിൽ നിന്ന് കിട്ടുന്ന ഒരു ലിങ്ക് ചൈൽഡ് ഫോണിലും കണക്ട് ചെയ്യുക. ചൈൽഡ് ഫോണിലുള്ള എല്ലാ സംഭവങ്ങളും നമുക്ക് ഈ ഒരു ആപ്പിലൂടെ തന്നെ അറിയാൻ കഴിയും. അപ്പോൾ എല്ലാവരും ഈ ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു വെച്ചാൽ കുട്ടികൾ എന്തൊക്കെയാണ് മൊബൈൽ ഫോണിൽ ചെയ്യുന്നത് എന്ന് രക്ഷിതാക്കൾക്ക് കൃത്യമായി അറിയാൻ കഴിയും. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply