ഇനി ഇന്റർനെറ്റ് പറപറക്കും

കൊറോണ എന്ന മഹാമാരി ലോകം കീഴടക്കിയതോടെ കുട്ടികളും ജോലി ചെയ്യുന്നവരും വീട്ടിലിരുന്നു ജോലി ചെയ്യേണ്ട ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ പലർക്കും മൊബൈൽ ഡേറ്റ വളരെ കൃത്യമായി തന്നെ വീട്ടിൽ കിട്ടണമെന്നില്ല. ആ ഒരു കാരണം കൊണ്ട് തന്നെ വൈഫൈ എന്നൊരു സംവിധാനത്തെ ക്കുറിച്ച് പലരും ചിന്തിക്കാൻ തുടങ്ങി. പക്ഷേ ഏത് വൈഫൈ കളക്ഷനുകൾ എടുക്കുമ്പോഴും എത്ര കൂടിയ പ്ലാനുകൾ എടുത്താൽ തന്നെയും അവർ
പറയുന്ന അത്രയും സ്പീഡിൽ ഒരു ഇൻറർനെറ്റ് നമുക്ക് കിട്ടാറില്ല.

ഇപ്പോൾ നമ്മൾ ഫിഫ്റ്റി എം ബി പി എസ് സ്പീഡ് ഉള്ള ഒരു വൈഫൈ പ്ലാൻ എടുത്താൽ തന്നെയും ഇത് നമ്മൾ ചെക്കു ചെയ്യുകയാണെങ്കിൽ ഒരു ഫിഫ്റ്റി എംബിബിഎസ് പലർക്കും കിട്ടണമെന്നില്ല. അതിനുള്ള ഒരു പ്രധാന കാരണം പലപ്പോഴും അവർ തരുന്ന റൂട്ടർ തന്നെയാണ്. പലപ്പോഴും ഇത്തരം പ്ലാനുകൾ നമ്മൾ എടുക്കുമ്പോൾ അവർ നമുക്ക് പ്രൊവൈഡ് ചെയ്യുന്നത് വളരെ കുറഞ്ഞ നിലവാരത്തിലുള്ള റൗട്ടറുകൾ ആണ്. ഇപ്പോൾ നമ്മൾ 50 എം പി പി എസ് സ്പീഡ് ഉള്ള ഇൻറർനെറ്റ് എടുത്താൽ കൂടി നമുക്ക് കിട്ടുന്ന റൗട്ടർ വെറും 10 എംബിബിഎസ് സ്പീഡ് ഉള്ളതായിരിക്കും.

ഇപ്പോൾ നമ്മൾ എടുക്കുന്ന കണക്ഷന്റെ അത്രയും സ്പീഡ് ഈ ഇൻറർനെറ്റ് വൈഫൈ കണക്ഷന് കിട്ടുന്നില്ല എങ്കിൽ ഒരു നല്ല റൗട്ടർ വാങ്ങുക എന്നതാണ് മികച്ച തീരുമാനം. അത്തരത്തിൽ വാങ്ങാൻ കഴിയുന്ന ഒരു മികച്ച റൗട്ടറാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഷവോമിയുടെ ഈ റൗട്ടർ വളരെ ലൈറ്റ് വെയിറ്റുമാണ്, ഒരു കൈ ക്കുള്ളിൽ ഒതുങ്ങി നിൽക്കാൻ കഴിയുന്ന വളരെ ചെറിയ ഒരു റൗട്ടറാണിത്. നാല് ആന്റിനകളാണ്‌ ഈ ഒരു റൗട്ടറിൽ വരുന്നത്.

നാലു ആന്റിനകൾ ഇതിലുള്ളത് കൊണ്ട് തന്നെ മാക്സിമം സിഗ്നലുകൾ ഈ റൂട്ടർ നമുക്ക് പിടിച്ചു തരുന്നതാണ്. മാത്രമല്ല ഇതിനു മാക്സിമം 1167 എംബിപിഎസ് വരെയുള്ള ഇൻറർനെറ്റ് കണക്ടിവിറ്റിക്ക് ഈ ഒരു റൗട്ടർ സഹായിക്കുന്നുണ്ട്. ഷവോമിയുടെ ഈയൊരു റൗട്ടറിനെ കുറിച്ചുള്ള കൂടുതൽ വിശദമായ അറിവുകൾക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply