നേന്ത്രപ്പഴം കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന സൂപ്പർ പലഹാരം

നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് നേന്ത്രപ്പഴം. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം എന്തെങ്കിലും സ്നാക്ക് കഴിക്കുക എന്നത് നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ്. എന്നാൽ ഇന്ന് നമുക്ക് നേന്ത്രപ്പഴം കൊണ്ട് ഒരു അടിപൊളി സ്നാക്ക് റെസിപ്പി തയ്യാറാക്കിയാലോ. അതിനായി 2 നേന്ത്രപ്പഴം എടുക്കുക. ഒരുപാട് പഴുത്തു പോകാത്ത പഴമാണ് വേണ്ടത്. ശേഷം പഴത്തിനെ നീളത്തിൽ നാല് പീസുകളായി മുറിച്ചെടുക്കുക.

ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ശേഷം നെയ്യിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള പഴം നിരത്തി നെയ്യിലേക്ക് വെച്ച് കൊടുക്കുക. എന്നിട്ട് തിരിച്ചും മറിച്ചുമിട്ട് ഒരു ഗോൾഡൻ കളറാകുന്നത് വരെ മൂപ്പിക്കുക. എന്നിട്ട് പാനിൽ നിന്നും എടുത്തുമാറ്റുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് നാല് കോഴി മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം അതിലേക്ക് കാൽ കപ്പ് തിളപ്പിച്ചാറിയ പാൽ ചേർത്ത് കൊടുക്കുക.

എന്നിട്ട് അതിനൊപ്പം രണ്ട് ടേബിൾ സ്പൂൺ പാൽപ്പൊടിയും, കാൽ കപ്പ് പഞ്ചസാരയും, 2 പീസ് ഏലക്കായും, രണ്ട് നുള്ളു മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. ശേഷം നേരത്തെ പഴം മൂപ്പിക്കാനായി എടുത്ത പാത്രത്തിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിക്കുക. എന്നിട്ട് അതിലേക്ക് അടിച്ചെടുത്ത മുട്ട മിക്സ് ഒഴിക്കുക. എന്നിട്ട് ലോ ഫ്ളൈമിൽ വെച്ച് അടുപ്പിലേക്ക് വെക്കുക. എന്നിട്ട് ഒരു മിനിറ്റായപ്പോൾ വറുത്തു വെച്ചിട്ടുള്ള നേന്ത്രപ്പഴം മുകളിലായി നിരത്തി വെക്കുക. എന്നിട്ട് കാൽ ടീസ്പൂൺ നെയ്യ് ഈ ബാറ്ററിന്റെ സൈഡിലായി വീഴ്ത്തി കൊടുക്കുക.

എന്നിട്ട് 10 മിനിറ്റോളം അടച്ചു വെച്ച് സ്നാക്ക് വേവിച്ചെടുക്കുക. ഇനി മുകൾ ഭാഗം വെന്തു വരാനായി ഉണ്ട് എങ്കിൽ സ്നാക്ക് വേറൊരു പാത്രത്തിലേക്ക് തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് ഒന്നര മിനിറ്റോളം ലോ ഫ്ളൈമിൽ വെച്ച് വേവിക്കുക. ഒന്നര മിനിറ്റായപ്പോൾ പലഹാരം നല്ലപോലെ വെന്തു വന്നിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു പലഹാരമാണിത്. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാനും വിരുന്നുകാരൊക്കെ പെട്ടന്ന് കയറി വന്നാൽ തയ്യാറാക്കി കൊടുക്കാനും പറ്റിയ ടേസ്റ്റിയായ ഒരു സ്നാക്ക് റെസിപ്പിയാണിത്. നേന്ത്രപ്പഴം വീട്ടിലുണ്ട് എങ്കിൽ ഇന്നുതന്നെ ഈ പലഹാരം തയ്യാറാക്കി നോക്കണേ.

Leave a Reply