ഒരു ഉരുളകിഴങ്ങ് നട്ടാൽ ഒരു കുട്ട ഉരുളകിഴങ്ങ് വിളവെടുക്കാം

ഒരു ഉരുളകിഴങ്ങ് വീട്ടിലെടുക്കാനുണ്ടോ. അത് മുളച്ചതാണെങ്കിൽ പിന്നെ അതൊരെണ്ണം മതി ഒരു കുട്ട ഉരുളകിഴങ്ങ് കൃഷി ചെയ്തെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു കിഴങ്ങ് വർഗമാണ് ഉരുളകിഴങ്ങ്. എന്നാൽ നമ്മളെല്ലാവരും എന്നും ഉരുളകിഴങ്ങ് കടയിൽ നിന്നും വാങ്ങുകയല്ലേ പതിവ്. എന്നാൽ ഇന്ന് നമുക്ക് ഒരു ഉരുളകിഴങ്ങ് നട്ട് അതിൽ നിന്നും ഒരു കുട്ട ഉരുളകിഴങ്ങ് കൃഷി ചെയ്തു എടുക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ഈ ലോക് ടൗൺ കാലത്തു ചെയ്യാൻ പറ്റിയ നല്ലൊരു കൃഷിയാണ് ഉരുളകിഴങ്ങ് കൃഷി. ഒരു ഉരുളകിഴങ്ങ് എങ്കിലും നമ്മുടെ വീട്ടിൽ കാണാതിരിക്കില്ല. അതുകൊണ്ട് തന്നെ ഈ കൃഷി നമുക്ക് പ്രയാസമില്ലാതെ ചെയ്യാവുന്ന ഒരു കൃഷി കൂടിയാണ്. ഇനി നമുക്ക് ഇത് കൃഷി ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി ഒരു ഉരുളകിഴങ്ങ് എടുക്കുക. ശേഷം മുളപ്പില്ലാത്ത ഉരുളക്കിഴങ്ങാണ് എടുക്കുന്നത് എങ്കിൽ ഒരു നനഞ്ഞ തുണിയിൽ പൊതിഞ്ഞു ഉരുളകിഴങ്ങ് രണ്ട് ദിവസത്തേക്ക് മാറ്റി വെക്കുക.

 

 

ശേഷം മുള വന്നിട്ടുള്ള ഈ ഉരുളക്കിഴങ്ങിനെ ഒന്ന് എടുക്കുക. ശേഷം ഒരു ഗ്രോ ബാഗിലേക്ക് ആദ്യം കുറച്ചു കരിയില നിറക്കുക. എന്നിട്ട് മുകളിലായി കുമ്മായവും ഡോളോ മൈറ്റും മികസാക്കി വെച്ചിട്ടുള്ള മണ്ണിനെ ഇട്ട് കൊടുക്കുക. എന്നിട്ട് മുള വന്നിട്ടുള്ള ഉരുളക്കിഴങ്ങിനെ മുള ഭാഗം മുകളിലായി കാണുന്ന വിധം മണ്ണിട്ട് കൊടുക്കുക. എന്നിട്ട് ഒരു കപ്പ് വെള്ളവും ചേർത്ത് വെയിലും മഴയും തട്ടാത്ത ഭാഗത്തേക്ക് മാറ്റി വെക്കുക.

ഇനി ഒരാഴ്ച ആകുമ്പോഴേക്കും ചെറുതായി മുള പൊട്ടി തുടങ്ങും, എന്നിട്ട് കുറച്ചു ഉയരത്തിൽ ആയി വരുമ്പോൾ അതിന്റെ അടുത്തായി ഒരു കമ്പ് വെച്ച് കൊടുക്കുക. ശേഷം നട്ട് ഒന്നര മാസമാകുമ്പോൾ മണ്ണും ചാരവും മിക്‌സാക്കി അതിന്റെ ചുവട്ടിലേക്ക് ഇട്ടു കൊടുക്കുക. പിന്നെ വെള്ളം കെട്ടി നിൽക്കാതിരിക്കാനും ശ്രദ്ധിക്കുക. അപ്പോൾ ഇനിമുതൽ ഈ രീതിയിൽ ഉരുളകിഴങ്ങ് കൃഷി ചെയ്യാൻ ശ്രമിക്കണേ. ഒത്തിരി വള പ്രയോഗങ്ങൾ ഒന്നുമില്ലാതെ തന്നെ ഉരുളകിഴങ്ങ് കൃഷി ചെയ്യാവുന്നതാണ്. കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply