ഒരു രൂപ മുതൽ മുടക്കില്ലാതെ ഫാം നടത്തി ലക്ഷങ്ങൾ സമ്പാധിക്കാം

ഈ ലോക് ഡൗൺ കാലയളവിൽ സ്വന്തമായ തൊഴിൽ നഷ്ടമായി വീട്ടിലിരിക്കുന്ന അവരായിരിക്കും ഭൂരിഭാഗം പേരും. കൂടാതെ സ്വന്തമായി ബിസിനസ് തുടങ്ങിയവർക്കും അതിൽ കൂടുതൽ നഷ്ടം സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ആർക്കും സ്വന്തമായി വരുമാനം നേടാവുന്ന ഒരു മേഖലയാണ് കൃഷി. മറ്റുള്ള തൊഴിൽ മേഖലകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ മുതൽ മുടക്കിൽ ചെറിയ രീതിയിൽ കൃഷി ആരംഭിച്ചത് ഇരട്ടി വരുമാനം നേടാനും സാധിക്കും. നമ്മുടെ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് നിരവധി കൃഷി രീതികൾ നമുക്ക് ചെയ്യാനും.

അത് വിജയകരമാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ നമ്മൾ എന്നും പരിചയപ്പെടുന്നത് അധികം മുതൽ മുടക്കില്ലാതെ കൃഷി ചെയ്തു ഒരു വരുമാനമാർഗം കണ്ടെത്താം. എന്നതിനെക്കുറിച്ചാണ് വിശദീകരിക്കുന്നത് നമ്മൾ സാധാരണ ചെയ്യുന്നത് കാർഷികവിളകളും കന്നുകാലികൾ വളർത്തലുമാണ്. കാർഷിക വിളകളിൽ നമുക്ക് നെൽകൃഷി പച്ചക്കറി കൃഷി എല്ലാം ഉൾപ്പെടുന്നു. അതുപോലെ കന്നുകാലിവളർത്തൽ, മീൻ വളർത്തൽ, കോഴി താറാവ്,പശു എന്നിങ്ങനെയുള്ള എല്ലാം ഉൾപ്പെടും.

അത്തരത്തിൽ നമുക്ക് ഓർഗാനിക് ഫാമിംഗ് നാച്ചുറൽ ഫാമിങ് സീറോ ബജറ്റ് ഫാമിങ് ഇത്തരത്തിൽ മൂന്ന് രീതികളിലുള്ള കൃഷി രീതികൾ ഉണ്ട്. എപ്പോഴും പ്രധാനമായും നമ്മൾ എപ്പോഴും തിരഞ്ഞെടുക്കേണ്ടത് സീറോ ബജറ്റ് ഫാമിങ് ആണ്. ഈയൊരു രീതി ആർക്കുവേണമെങ്കിലും തിരഞ്ഞെടുക്കാം. സീറോ ബഡ്ജറ്റ് രീതിയിൽ കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാരിൻറെ സബ്സിഡി ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള രീതികളുപയോഗിച്ച് ആർക്കുവേണമെങ്കിലും കൃഷിയെ ഒരു നിത്യ വരുമാനമായി കാണാവുന്നതാണ്.

 

Leave a Reply