ഒരു ഫോൺ വാങ്ങുവാൻ ആഗ്രഹിക്കുന്നവർ ആദ്യം നോക്കുന്നത് വാങ്ങാൻ ഉദ്ദേശിക്കുന്ന ഫോണിന്റെ ക്യാമറ ക്വാളിറ്റി തന്നെയാണ്. എന്നാൽ ക്യാമറ കൊണ്ട് ഒറ്റ ഉപയോഗമേ നമുക്കറിയൂ ഫോട്ടോ എടുക്കാൻ. എന്നാൽ ക്യാമറ കൊണ്ട് ഫോട്ടോ എടുക്കാൻ മാത്രമല്ല മറ്റ് ഉപയോഗം കൂടെയുണ്ട് എന്ന് എത്രപേർക്കറിയാം. അപ്പോൾ ഇന്ന് നമുക്ക് ക്യാമറയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിഞ്ഞിരിക്കാം. നമുക്കെല്ലാം അറിയാവുന്ന ഒരു കാര്യമാണ് നമ്മുടെയെല്ലാം ഫോണിൻറെ ഫ്രണ്ട് ഡിസ്പ്ലേയിൽ ഒരു സെർച്ച് ബാർ നമുക്ക് കാണാൻ കഴിയും.
അതിൽ ഒരു ക്യാമറ ഐക്കൺ അതിന്റെ വലതു ഭാഗത്തായി കാണാൻ കഴിയും. ക്യാമറ ഐക്കണിൽ ഓപ്പൺ ചെയ്യുമ്പോൾ നമ്മുടെ ഫോണിലുള്ള ഒരുപാട് ഫോട്ടോസും ഇമേജസുമൊക്കെ നമുക്ക് കാണാൻ കഴിയും. അത് മാറ്റിയ ശേഷം നമുക്ക് ഏതെങ്കിലും ഒരു പ്രോഡക്റ്റിനെ കുറിച്ച് അറിയുവാൻ താല്പര്യമുണ്ടെങ്കിൽ ആ പ്രോഡക്റ്റിന്റെ ഒരു ഫോട്ടോ നമ്മൾ ഈ ക്യാമറയിലേക്ക് ഒന്ന് കാണിച്ചു ഫോട്ടോ എടുക്കുക.
അപ്പോൾ ആ പ്രൊഡക്ടിനെ കുറിച്ചുള്ള ഫുൾ ഡീറ്റെയിൽസ് ഗൂഗിൾ നമുക്ക് കാണിച്ചു തരുന്നതാണ്. ആ പ്രോഡക്ട് എവിടെ നിന്നാണ് ലഭിക്കുന്നത് എന്നും, എത്രയാണ് ആ പ്രൊഡക്ടിനെ വിലയെന്നും ഗൂഗിൾ നമുക്ക് കാട്ടിത്തരുന്നതാണ്. ഇനി ഗൂഗിളിൽ ഇങ്ങനെ ഒരു ക്യാമറ ഐക്കൺ കാണുന്നില്ല എങ്കിൽ ഗൂഗിൾ ക്രോം എടുക്കുക. എന്നിട്ട് അതിൽ നിന്ന് ഗൂഗിൾ ഡോട്ട് കോം എന്ന് ടൈപ്പ് ചെയ്തത് ആ പേജിലേക്ക് പോവുക.
അവിടെ ഇമേജസ് എന്നുള്ള ഒരു ഓപ്ഷൻ കാണും, അത് സെലക്ട് ചെയ്യുക. എന്നിട്ട് ഡസ്ക്ടോപ്പ് സൈറ്റ് എന്ന് കാണിച്ചു കൊടുക്കുക. എന്നിട്ട് അത് സൂം ചെയ്താൽ അവിടെ ക്യാമറ ഐക്കൺ നമുക്ക് കാണാൻ കഴിയും. ഈ ഒരു ക്യാമറ ഉപയോഗിച്ചു കൊണ്ട് തന്നെ നമുക്ക് ഏത് പ്രൊഡക്ടിന്റെ ഡീറ്റൈൽസും ഈസിയായി അറിയാൻ കഴിയും. അപ്പോൾ ക്യാമറ ഫോട്ടോ എടുക്കാൻ മാത്രമല്ല ഇത്തരം ഉപയോഗങ്ങളും കൂടി ക്യാമറക്കുണ്ട്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
