മുൻപത്തെ പോലെ ബാങ്കിൽ പോയാൽ ഇടപാടുകൾ നടക്കില്ല

പണിമേടപാടുകൾക്ക് ബാങ്കുകളുടെ സഹായം തേടുന്നവരാണ് നമ്മൾ എല്ലാവരും.അതിനാൽ തന്നെ ആഗസ്റ്റ് 17 മുതൽ നിലവിൽ വരുന്ന വലിയ മാറ്റങ്ങളെ കുറിച്ഛ് തീർച്ചയായതും അറിഞ്ഞിരിക്കേണ്ടതുണ്ട്.ആഗസ്റ്റ് 17 നു മുൻപുള്ള ദിവസങ്ങളിൽ ഇടപാടുകൾക്കായി എപ്പോൾ വേണമെങ്കിലും ഇടപാടുകൾ നടത്താനായി ബാങ്കുകളെ സമീപിക്കാൻ സാധിക്കും എന്ന രീതിക്ക് വലിയ മാറ്റം ആണ് വരാൻ പോകുന്നത്.അതിനാൽ സാധാരണ ബാങ്കിൽ പോകുന്നത് പോലെ ബാങ്കിങ് സമയത്ത് പോയാൽ ഇടപെടുകൾ സാധ്യമാകില്ല.കൂടാതെ ഇടപാടുകൾ നടത്താനായി ഓരോ അക്കൗണ്ട് ഉടമകൾക്കും കൃത്യമായ സമയ ക്രമീകരണം ബാങ്ക് ഉദ്യോഗസ്ഥർ നടപ്പിലാക്കിയിരിക്കുകയാണ്.

അതിനാൽ ക്രമീകരിച്ചിരിക്കുന്ന സമയങ്ങളിൽ പോയാൽ മാത്രമാകും ബാങ്ക് സേവങ്ങൾ ലഭ്യമാകുക. ഓണക്കാലത്ത് ബാങ്കുകളിൽ തിരക്ക് കൂടുന്ന സാഹചര്യം മുന്നിൽ കണ്ട് കോവിഡ് രോഗബാധ തടയുന്നതിനായിട്ടാണ് ഈ പുതിയ ക്രമീകരണം ബാങ്കുകൾ നടപ്പിലാക്കുന്നത്.ആഗസ്റ്റ് 17 മുതൽ സെപ്റ്റമ്ബർ 5 വരെ ഉള്ള ദിവസങ്ങളിൽ ആണ് നിലവിൽ ഈ പുനക്രമീകരണം ഉണ്ടാകുക.സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾ ആണ് പ്രധാനമായും ഈ ക്രമീകരണം പിന്തുടരേണ്ടത്.വായ്‌പ്പാ തിരിച്ചടവിന് ഈ ക്രമീകരണം ബാധകം അല്ല.ബാങ്കിലെ അക്കൗണ്ട് നമ്പറിന്റെ അവസാന ആക്കം അനുസരിച്ചാകും സമയ ക്രമീകരണം ഉണ്ടാകകുന്നത്.

0,1,2,3, നമ്പറുകളിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പർ ഉടമകൾക്ക് രാവിലെ 10 മുതൽ 12 വരെ ഉള്ള സമയത്തും,4,5,6,7 അക്കങ്ങളിൽ അകൗണ്ട് നമ്പർ അവസാനിക്കുന്നവർക്ക് 12 മുതൽ 2 മണി വരെ ഉള്ള സമയത്തും,8,9 അക്കങ്ങളിൽ ആണ് അക്കൗണ്ടുകൾ അവസാനിക്കുന്നത് എങ്കിൽ 2.30 മുതൽ 4 മണി വരെ ഉള്ള സമയങ്ങളിലും ഇടപാടുകൾക്ക് ബാങ്കിനെ സമീപിക്കാവുന്നതാണ്.ഈ വിഷയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.

Leave a Reply