ഉടമ അറിയാതെ റേഷൻ കാർഡ് നിറം മാറുന്നു

ഓണകിറ്റ് വിതരണം പുരോഗമിക്കുന്ന ഇ സമയത്ത് മഞ്ഞ റേഷൻ കാർഡ് ഉള്ള പലർക്കും കിറ്റ് ലഭച്ചില്ല എന്ന പരാതി നിരവധി ആളുകളിൽ നിന്നും ഉണ്ടായിരുന്നു.കാരണ പരിശോധനയിൽ മഞ്ഞ കാർഡ് ഉള്ള പല കുടുംബങ്ങളും മുൻഗണനേതര വിഭാഗമായ നീല കാർഡ് ഉടമകൾ ആയി മാറുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായി എന്ന് കണ്ടെത്തുകയും ചെയ്തു.ഇത്തരത്തിൽ റേഷൻ കാർഡ് ഉടമകൾ പോലും അറിയാതെ റേഷൻ കാർഡിന്റെ മുൻഗണ വിഭാഗം എന്ന പദവി നഷ്ട്ടപ്പെട്ട് കാർഡിന്റെ നിറം മാറി മുൻഗണനേതര വിഭാഗം ആയി എങ്ങനെ മാറുന്നു എന്നതാണ് ഇവിടെ പറയുന്നത്.

റേഷൻ കാർഡ് ഉടമ വരുത്തുന്ന പിഴവ് മൂലം ആയിരിക്കാം ഇത്തരത്തിൽ റേഷൻ കാർഡിന്റെ നിറം ഉടമ പോലും അറിയാതെ മാറുന്നത്.ഏകദേശം അര ലക്ഷത്തോളം വരുന്ന മുൻഗണന ആനുകൂല്യങ്ങൾ ലഭിച്ച് കൊണ്ടിരുന്ന റേഷൻ കാർഡ് ഉടമകൾ ആണ് ഇത്തരത്തിൽ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റപ്പെട്ടത്.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ആനുകൂല്യം ലഭിക്കുന്ന രണ്ടു തരാം റേഷൻ കാർഡുകൾ ആണ് രാജ്യത്താകെ നിലവിൽ ഉള്ളത്.എ എ വൈ വിഭാഗത്തിൽപ്പെടുന്ന മഞ്ഞ നിറത്തിൽ ഉള്ള റേഷൻ കാർഡുംൾ ആണ് ആദ്യ വിഭാഗം.അവർക്ക് ഏകദേശം 35 കിലോയോളം വരുന്ന സൗജന്യ അരി അടങ്ങുന്ന റേഷൻ ആനുകൂല്യം ആണ് ലഭിക്കുന്നത്.കൂടാതെ ഗരീബ് കല്യാൺ അന്ന യോജന വഴി ഉള്ള ധാന്യവും ഈ കാർഡ് ഉടമകൾക്ക് ലഭിക്കുന്നു.

രണ്ടാമത്തേ മുൻഗണന വിഭാഗം കാർഡുകൾ ബി പി എൽ കാർഡുകൾ അഥവാ പിങ്ക് നിറത്തിലെ റേഷൻ കാർഡ് ഉടമകൾ ആയിട്ടുള്ളവർ ആണ്.ഇവർക്ക് കിലോ രണ്ടു രൂപ നിരക്കിൽ ധാന്യം ലഭിക്കുന്നതടക്കം നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്ന കാർഡുകൾ ആണ്.എന്നാൽ 3 മാസമോ അതിൽ അധികമോ ആയി റേഷൻ ആനുകൂല്യം കൈപ്പറ്റാത്ത മുൻഗണന വിഭാഗം കാർഡ് ഉടമകളെ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റും എന്ന സർക്കാർ ഉത്തരവ് നിലവിൽ ഉണ്ട്.ഈ ഉത്തരവ് പ്രകാരം ഉള്ള നടപടി നടപ്പിലാക്കപ്പെട്ടതിനാൽ ആണ് ആനുകൂല്യങ്ങൾ തടയപ്പെട്ടത്.

ഓഗസ്റ്റ് 2 വരെ ഉള്ള കണക്ക് പ്രകാരം 52050 റേഷൻ കാർഡുകൾ ഇത്തരത്തിൽ മുൻഗണന വിഭാഗത്തിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply