റേഷൻ കാർഡ് ആനുകൂല്യങ്ങൾ നഷ്ട്ടപെടും

ഓഗസ്റ്റ് മാസം സാധാരക്കാരെ സംബന്ധിച്ചിടത്തോളം ആനുകൂല്യങ്ങളുടെ പെരുമഴയാണ് .ഓണകിറ്റ് , സൗജന്യ റേഷൻ , സൗജന്യ ഗ്യാസ് എന്നിങ്ങനെ ആനുകൂല്യങ്ങൾ നീളുന്നു .ഓണക്കിറ്റിന്റെ വിതരണം ഇപ്പോൾ പുരോഗമിക്കുകയാണ്.മുൻഗണന വിഭാഗത്തിൽ ഉൾപെട്ടവർക്കാണ് ഇപ്പോൾ വിതരണം നടക്കുന്നത് . പക്ഷെ നിരവധി ആളുകൾക്ക് കിറ്റുകൾ ഇതിനോടകം തന്നെ ലഭിച്ചിട്ടില്ല .മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്ന അന്ത്യോദയ അണ്ണാ യോജന മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കാണ് ഇത്തരത്തിൽ കിറ്റുകൾ ലഭിച്ചില്ല എന്ന പരാതി ഉയർന്നു വന്നത്.

ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചപ്പോൾ മുന്ഗണന വിഭാഗത്തിലുണ്ടായിരുന്ന മഞ്ഞ ,പിങ്ക് റേഷൻ കാർഡ് ഉടമകളിൽ പലരും ഉദ്യോഗസ്ഥരുടെ പരിശോധനയിൽ മുൻഗണനേതര വിഭാഗമായ നീല വെള്ള കാർഡിലേക്കു മാറിയ സാഹചര്യമാണ് കണ്ടെത്തുകയുണ്ടായത് .മിക്ക റേഷൻ കാർഡ് ഉടമകളും അവർ പോലും അറിയാതെയാണ് മുന്ഗണന പട്ടികയിൽ ഉൾപെടുന്നതിനുള്ള പദവി നഷ്ടപെട്ടത് .3 മാസമോ അതിൽ കൂടുതലോ ആയിട്ട് റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റാത്ത മുന്ഗണന വിഭാഗത്തിലെ റേഷൻ കാർഡ് ഉടമകളെ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റുന്നതായിരിക്കും എന്ന സർക്കാർ ഉത്തരവ് നിലവിലുള്ളതാണ് .

ഈ ഒരു ഉത്തരവിൻറെ പശ്ചാത്തലത്തിലാണ് നിരവധി ആളുകൾ മുന്ഗണന പട്ടികയിൽ നിന്നും മാറ്റപ്പെട്ടതും ,അവരുടെ ആനുകൂല്യങ്ങൾ തുടർന്ന് അവർക്ക് ലഭിക്കാതെയിരുന്നതും .ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ താഴെ വീഡിയോയിൽ ലഭ്യമാണ്.വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സുകൾ പ്രയോജനപ്പെടുത്താം.നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഇത്തരത്തിലെ അബദ്ധങ്ങൾ സംഭവിക്കാതിരിക്കാൻ എത്രയും വേഗം ഈ വിവരം അവരിലേക്കും എത്തിക്കുക.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം.

Leave a Reply