2000 രൂപ അക്കൗണ്ടിൽ ലഭിക്കുന്നത് കൂടാതെ 5600 രൂപ പെൻഷനും

ഓണത്തിനോടനുബന്ധിച്ചു നിരവധി ധനസഹായങ്ങൾ സർക്കാർ വിതരണം ചെയുന്നുണ്ട് . ഒരുപാടു സഹായങ്ങളുടെ വിതരണം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു .സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷനുകൾ ഓണത്തിന് മുൻപായി വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിന്റെ വിതരണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ് . മേയ് ജൂൺ മാസത്തെ തുകകൾ ചേർത്ത് 2600 രൂപയാണ് ഒരു പെൻഷൻ ഉപഭോക്താവിന് ഈ തവണ ലഭിക്കുക.ഇതിന്റെ വിതരണം രണ്ടു രീതിയിലാണ് നടക്കുക .

അതായത് ഒന്ന് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിൽ വന്നു നിങ്ങളുടെ കൈകളിൽ എത്തിക്കുകയും മറ്റൊന്ന് ബാങ്ക് അക്കൗണ്ടിലേക്ക് തുക ഡയറക്റ്റ് ആയി എത്തുന്ന രീതിയുമാണ് .ഇനി ബാങ്ക് അക്കൗണ്ടിൽ തുക എത്തുന്നവരാണെങ്കിൽ അക്കൗണ്ടിൽ തുക എത്തിയോ എന്നറിയാൻ ബാങ്കിനെ സമീപിക്കേണ്ട ആവശ്യമില്ല .അതിനു പകരം നിങ്ങള്ക്ക് നിങ്ങളുടെ മൊബൈലിൽ തന്നെ അത് പരിശോധിക്കാവുന്നതാണ് .അതിനായിട്ടു സേവന പെന്ഷന്റെ വെബ്സൈറ്റ് സന്ദർശിക്കുക വഴി നിങ്ങള്ക്ക് പെൻഷൻ തിരച്ചിൽ എന്ന ഓപ്ഷനിൽ നിങ്ങളുടെ പെൻഷൻ ഐ ഡി ,ആധാർ കാർഡ് നമ്പർ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവയിൽ ഏതെങ്കിലും ഒന്ന് നൽകി പരിശോധിക്കാവുന്നതാണ് .ഇതിലൂടെ നിങ്ങള്ക്ക് ഏതൊക്കെ കാലയളവിൽ എത്ര രൂപ പെൻഷൻ ലഭിച്ചിട്ടുണ്ടെന്ന് അറിയാൻ സാധിക്കും .

അടുത്ത ധനസഹായം പ്രവാസികൾക്കുള്ള 5000 രൂപയാണ് .കുറച്ചു മാസങ്ങൾക്ക് മുൻപ് പ്രവാസികളായ ആളുകൾക്ക് 5000 രൂപ ലഭിക്കുന്നത്തിനുള്ള അപേക്ഷ നൽകിയിരുന്നു. അതിൻറെ വിതരണം എപ്പോൾ തുടങ്ങുമെന്ന് ഇതുവരെ അറിയാൻ സാധിച്ചിരുന്നില്ല കോവിഡ് വ്യാപനം മൂലം നോർക്ക റൂട്ട്സ് വഴി പ്രവാസ ലോകത്തേക്ക് മടങ്ങി പോകാൻ സാധിക്കാത്ത ആളുകൾക്ക് 5000 രൂപ നൽകുന്ന പദ്ധതിയായിരുന്നു ഇത്. ഇതിൻറെ വിതരണം ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത് . ഈ തുക അപേക്ഷ നൽകിയ ആളുകളുടെ അക്കൗണ്ടുകളിലേക്ക് സർക്കാർ നേരിട്ട് എത്തിക്കും.ഇത് സമബന്ധിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ പ്രതീക്ഷിക്കുന്നു.

Leave a Reply