തിമിംഗല ഛർദിക്ക് 30 കോടിയോ ?

നമ്മളിൽ പലരും ഈ വാർത്ത കേട്ട് ഞെട്ടിയവരായിരിക്കും. കാരണം തിമിംഗലത്തിൻ്റെ ഛർദിക്ക് 30 കോടി വിലയുണ്ടോ. തൃശൂരിൽ കുറച്ചുപേർ തിമിംഗലത്തിൻ്റെ ഛർദി അവശിഷ്ടങ്ങൾ വാരി വിൽക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ഈ വാർത്ത കേരളക്കര ഞെട്ടലോടെ അറിഞ്ഞത്. എന്നാൽ ഈ ഛർദി ഉപയോഗിക്കുന്നത് സുഗന്ധ ദ്രവ്യങ്ങൾ ഉണ്ടാക്കാൻ വേണ്ടീട്ടാണ്. അതുമാത്രമല്ല ഈ ഛർദിക്ക് വേണ്ടി അന്താരാഷ്ട്ര വിപണിയിലും, ആഭ്യന്തര വിപണിയിലും ആവശ്യക്കാർ ഏറെയാണ്.

ഇത്തരത്തിൽ വേട്ടയാടപ്പെടുന്ന കോടികളുടെ വിലമതിക്കുന്ന ജീവികളെ സംരക്ഷണ വിഭാഗമാക്കി മാറ്റിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ജീവികളെ വേട്ടയാടപ്പെടുന്നത്, ഇത്തരം അവശിഷ്ടങ്ങൾ വിൽക്കപ്പെടുന്നതും നിയപരമായി തെറ്റായ കാര്യമാണ്. അതുകൊണ്ട് തന്നെയാണ് തിമിംഗല വേസ്റ്റ് വിൽക്കാൻ ശ്രമിച്ചവരെ പോലീസ് പിടികൂടിയത്. ആംബർ ഗ്രിസ് എന്നാണ് ഈ ഛർദിക്ക് പേരിട്ടിരിക്കുന്നത്.

ഫ്ലോട്ടിംഗ് ഗോൾഡ് എന്ന മറ്റൊരു പേരിലും ഇത് അറിയപ്പെടുന്നു. ഒരു തിമിംഗലം അതിന്റെ ജീവിതത്തിലുടനീളം ഒരുപാട് മത്സ്യങ്ങളെ ഭക്ഷിക്കാറുണ്ട്. എന്നാൽ ഏതെങ്കിലും മൽസ്യങ്ങൾ അതിന്റെ കുടലിൽ കിടന്നു പല പ്രക്രിയകൾക്ക് വിധേയമാകുന്നു. അത്തരത്തിൽ രൂപാന്തപ്പെടുന്ന ഈ വസ്തു പിന്നീട് എപ്പോഴെങ്കിലും തിമിംഗലം പുറന്തള്ളുന്നു. ഇത് കടലിൽ പൊങ്ങികിടക്കുകയും തിരമാലകൾ ഇതിനെ കരയിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്.

അത് മാത്രമല്ല കടലിൽ കാണുന്ന തിമിംഗലങ്ങളിൽ ഒരു ശതമാനമുള്ള തിമിംഗലങ്ങൾ മാത്രമേ ഇത്തരത്തിലൊരു പ്രക്രിയയിലൂടെ ഛർദി പുറന്തള്ളുകയുള്ളൂ, അതുകൊണ്ട് തന്നെ വിലമധിക്കാനാകാത്ത ഈ ഛർദി കൊണ്ടുപോകുന്നത് ദുബായ് പോലെയുള്ള വലിയ രാജ്യങ്ങളിലേക്ക് സുഗന്ധ ദ്രവ്യങ്ങൾ ഉണ്ടാക്കാൻ വേണ്ടീട്ടാണ്. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ തിമിംഗല ഛർദി പിടികൂടുന്നത്. ഈ അറിവിനെ കുറിച്ച് കൂടുതൽ വിശദമായി അറിയുവാൻ മുകളിലായി കൊടുത്തിട്ടുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply