പാചക വാതകത്തിന്റെ വില കുതിച്ചുയരുകയാണ്. ഈ അവസ്ഥയിൽ വീട്ടമ്മമാർക്കും ഹോട്ടൽ നടത്തുന്നവർക്കും ആശ്വാസകരമായ ഒരു കണ്ടുപിടുത്തം. അഗ്നിമിത്ര എന്ന പേരിൽ കണ്ണൂരിൽ നിന്നും ഒരു വിറകടുപ്പ് നിർമിച്ചിരിക്കുകയാണ്. ഇന്ധന ലാഭം കൂടാതെ 5 ഇരട്ടി ചൂട് കിട്ടും എന്നതാണ് അഗ്നിമിത്രയുടെ ഗുണം. 5% ചൂട് മാത്രമാണ് സാധാരണ വിറകടുപ്പിൽ നിന്നും കിട്ടുന്നതെങ്കിൽ അഗ്നിമിത്ര 41% ചൂട് വരെ തരുന്നുണ്ട്.
ഗവണ്മെന്റ് എഞ്ചിനീയർ കോളേജ് കണ്ണൂരിലെ എക്സലൻസ് ഇൻ സിസ്റ്റം എനർജി ആൻഡ് എൻവിയോൺമെൻറ് ആണ് ഈ അടുപ്പിനെ രൂപകൽപന ചെയ്തത്. 8000 രൂപ മുതൽ 50000 രൂപ വരെ വില വരുന്ന 3 മോഡലുകൾ ലഭ്യമാണ്. കത്താൻ ആവശ്യമായ വായു കിട്ടില്ല എന്നതാണ് വീട്ടിലെ അടുപ്പിൽ നിന്നും കരിയും പുകയും ഒക്കെ വരുന്നത്. 3.5 കിലോ വിറക് കൊണ്ട് മാത്രം ഒരു മണിക്കൂർ കത്താൻ ഈ അടുപ്പിന് സാധിക്കും.
മൊബൈൽ ഫോൺ ചാർജ് ചെയ്യുന്ന അളവിലെ കറന്റ് മതി ഇതിൽ കടുപ്പിച്ചിട്ടുള്ള ഫാൻ കറങ്ങാനായിട്ട്. ബാറ്ററി കടുപ്പിച്ചും ഈ ഫാനിനെ കറക്കാൻ കഴിയുന്നതാണ്. പാചകവാതക വില വർദ്ധിക്കുന്ന ഈ സമയത്ത് വീട്ടമ്മമാർക്ക് അഗ്നിമിത്രയിൽ വലിയ പ്രതീക്ഷയുണ്ട്. ഹോട്ടലുകളിലെ വലിയ അടുപ്പുകളിൽ 700 ഗ്രാം ഗ്യാസ് ആണ് ആവശ്യമെങ്കിൽ അത്രയും ചൂട് തരുന്ന ഈ അടുപ്പിന് ആവശ്യം 3.5 കിലോ മുതൽ 6 കിലോ വിറക് മാത്രം.