കൊതുക് ഇനി ഈ പഞ്ചായത്തിൽ അടുക്കില്ല.

എത്രതന്നെ ഒഴിവാക്കിയാലും നമ്മുടെ വീട്ടിലും വീടിൻറെ ചുറ്റുപാടും എപ്പോഴും കാണുന്ന ഒരു ജീവിയാണ് കൊതുക്. മഴക്കാലങ്ങളിൽ ആണ് കൊതുകിന്റെ ശല്യം കൂടുതലായി ഉണ്ടാകുന്നത്. കൊതുക് കടിക്കുന്നതിലൂടെ പല പകർച്ചവ്യാധികളും നമ്മെ പിടികൂടാറുണ്ട്. ഈ കൊറോണ കാലത്ത് ഡെങ്കിപ്പനി, മലേറിയ, ചിക്കൻഗുനിയ എന്നീ രോഗങ്ങൾ കൂടി വന്നാൽ അത് വളരെ ബുദ്ധിമുട്ടായിരിക്കും. അപ്പോൾ കൊതുകിനെ നമുക്ക് എങ്ങനെ നമ്മുടെ വീടിന്റെ ഉള്ളിൽ നിന്നും വീടിന്റെ ചുറ്റുപാടിൽ നിന്നും ഓടിക്കാം എന്ന് നോക്കാം. കൊതുകിനെ തുരത്താനായി
മാർക്കറ്റുകളിൽ ഒത്തിരി സാധനങ്ങൾ നമ്മൾ വാങ്ങി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും പ്രതീക്ഷിച്ചത്ര ഫലം ഉള്ളതായി തോന്നിയിട്ടില്ല. അതുപോലെതന്നെ അതിൽ കെമിക്കൽ അടങ്ങിയിട്ടുള്ളതു കൊണ്ട് തന്നെ നമ്മുടെ ശരീരത്തിനും അത് ഏറെ ദോഷകരമായി മാറിയേക്കാം.

എന്നാൽ ഇന്ന് നമുക്ക് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊതുകിനെ എങ്ങനെ ഇല്ലായ്മ ചെയ്യാം എന്ന് നോക്കാം. പണ്ടുകാലം മുതൽക്കേ നമ്മുടെ വീടുകളിൽ ഉറപ്പായും നട്ടുവളർത്തുന്ന 2 ഔഷധ സസ്യങ്ങളാണ് ആര്യവേപ്പും, തുളസിയും. ഇനി കൊതുകിനെ ഇവ രണ്ടും കൊണ്ട് എങ്ങനെ തുരത്തിയോടിക്കാം എന്ന് നോക്കാം. അതിനായി കുറച്ച് ആര്യവേപ്പിലയും കുറച്ചു തുളസിയിലയും കൂടി ഉണക്കിയെടുക്കുക. ഇലകൾ വെയിലത്ത് വെച്ച് ഉണക്കുന്നതിനേക്കാൾ ഏറെ നല്ലത് വീടിനുള്ളിൽ തണലത്തു വച്ച് ഉണക്കി എടുക്കുന്നതാണ്. ശേഷം നല്ലപോലെ ഉണങ്ങി കിട്ടിയ ഇവരണ്ടും കൈകൊണ്ട് നല്ലപോലെ ഒന്ന് പൊടിച്ചെടുക്കുക. ശേഷം പച്ചമരുന്ന് കടകളിൽ ഒക്കെ വാങ്ങാൻ കിട്ടുന്ന ഒരു സാധനമാണ് കുന്തിരിക്കം. ഇത് വളരെ നല്ലതാണ്. കുന്തിരിക്കവും തുളസിയും വേപ്പിലയും ആണ് ഇതിനായി വേണ്ടത്. ശേഷം ഒരു മൺ പാത്രം എടുക്കുക.

ശേഷം പൊടിച്ചു വച്ചിട്ടുള്ള വേപ്പിലയും തുളസിയിലയും മൺ ചട്ടിയിലേക്ക് മാറ്റുക. ശേഷം ഒരു ടീസ്പൂൺ കുന്തിരിക്കം കൂടി ഇതിനൊപ്പം ചേർത്തു കൊടുക്കുക. ഇനി കുറച്ച് തീക്കനൽ എടുത്ത് ഇതിലേക്ക് ഇടുക. ഇനി തീ കനലിനു പകരം കർപ്പൂരം കത്തിച്ചു വേണമെങ്കിലും നമുക്ക് ഇതിലേക്കിട്ട് പുകക്കാവുന്നതാണ്. ശേഷം ഇതിൽ നിന്ന് വരുന്ന പുകയെ നമ്മുടെ വീടിൻറെ എല്ലാഭാഗത്തും വീടിൻറെ ചുറ്റുപാടും ഒന്ന് എത്തിക്കുക. അഞ്ചു മിനിട്ടോളം ഓരോ ഭാഗങ്ങളിൽ വച്ച് എല്ലാ ഭാഗത്തേക്കും എത്തിക്കുക. ഇത് നമുക്ക് നല്ലൊരു റീഫ്രഷിങ് സ്മെല്ലാണ് നൽകുന്നത്. ഒരു കെമിക്കലും ഇല്ലാത്ത ഇവ എല്ലാവരും ഉപയോഗിച്ച് നോക്കണേ. എല്ലാവരും ഇങ്ങനെ ചെയ്യുകയാണെങ്കിൽ കൊതുകിന്റെ ശല്യം ഇല്ലായ്മ ചെയ്യാവുന്നതാണ്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply