പാവപെട്ട അമ്മമാർക്കായി ഇലക്ട്രിക്ക് ഓട്ടോ, പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ

കോവിഡ് കാലം ഏറ്റവും കൂടുതൽ ബാധിച്ചത് സാധാരണക്കാരായ ജനങ്ങളെയാണ്. പല രീതിയിലും ഉപജീവനമാർഗം സ്തംഭിച്ചവരായിരിക്കും ഓരോരുത്തരും. നമ്മുടെ സംസ്ഥാന സർക്കാർ സാധാരണക്കാരായ ജനങ്ങൾക്കായി ഒത്തിരി ക്ഷേമ പദ്ധതികളും
ധനസഹായങ്ങളും നൽകിവരുന്നുണ്ട്. എന്നാൽ ഇപ്പോൾ സംസ്ഥാന സർക്കാർ സാധാരണ ജനങ്ങൾക്കായി നടപ്പിലാക്കാൻ പോകുന്ന ഒരു പദ്ധതിയെ കുറിച്ചാണ് ഇനി പറയുന്നത്.

സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവരെയും മറ്റ് ഉപജീവനമാർഗ്ഗം
നഷ്ടമായ അമ്മമാർക്കുമാണ് ഈ പദ്ധതി കൊണ്ട് പ്രയോജനപ്പെടുന്നത്. സൗജന്യമായി ഇലക്ട്രിക് ഓട്ടോ നൽകിക്കൊണ്ടാണ് സർക്കാർ ഇത്തരക്കാരെ സഹായിക്കുന്നത്. ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാനായി താല്പര്യമുള്ളവർക്ക് ഇപ്പോൾതന്നെ അപേക്ഷിച്ചു തുടങ്ങാവുന്നതാണ്. സ്നേഹയാനം എന്ന പേരിലുള്ള ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെയാണ്.

നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭിന്നശേഷിക്കാരായ
നിർധനരായ അമ്മമാർക്ക് ആയിരിക്കും ഈ പദ്ധതിയിലേക്ക് അപേക്ഷ നൽകുവാനായി സാധിക്കുന്നത്. അതുമാത്രമല്ല ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് മാത്രമേ ഈയൊരു പദ്ധതിയിൽ അപേക്ഷ നൽകുവാൻ സാധിക്കുകയുള്ളൂ. ഒരു ജില്ലയിൽ നിന്നും രണ്ട് അമ്മമാർക്ക് മാത്രമേ ഈ പദ്ധതിയിൽ നിന്നും പ്രയോജനം കിട്ടുകയുള്ളൂ.

അപേക്ഷകൻറെ സാമ്പത്തികസ്ഥിതിയും നിലവിലുള്ള അവസ്ഥയും
അന്വേഷിച്ചു അറിഞ്ഞതിന് ശേഷമേ അർഹരായവർക്ക് ഇലക്ട്രിക് ഓട്ടോ നൽകുകയുള്ളൂ. ആലപ്പുഴ തൃശ്ശൂർ എന്നീ രണ്ട് ജില്ലകളിലേക്ക് ആണ് നിലവിൽ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. മറ്റ് ജില്ലകളിലും ഈയൊരു പദ്ധതിയിലേക്കുള്ള അപേക്ഷകൾ ഉടൻതന്നെ സമർപ്പിക്കാം. എന്നതാണ് ഇപ്പോൾ നൽകുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുന്ന ഓരോ ഉപഭോക്താവിനും
മൂന്ന് ചക്ര വാഹനത്തിനുള്ള ലൈസൻസ് ഉണ്ടായിരിക്കണമെന്ന് ഒരു നിബന്ധനയും പദ്ധതിക്ക് ഒപ്പമുണ്ട്. പദ്ധതിപ്രകാരം ഓട്ടോ ലഭിക്കുന്നത് അപേക്ഷകന്റെ പേരിലായിരിക്കും. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply