കോവിഡ് മഹാമാരി ലോകമെമ്പാടും പ്രതിസന്ധി സൃഷ്ടിച്ചതോടെ ഓരോ ദിവസവും ആശങ്കയിലാണ് കടന്നുപോകുന്നത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി കണക്കും, രോഗികളുടെ വർധനവും ദിനംപ്രതി കൂടിവരുന്ന ഈ സാഹചര്യത്തിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തിൽ 11 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 % നു മുകളിലാണ്. കേരളം മൂന്നാം തരംഗ ഭീഷണിയിലാണ് എന്ന് മുഖ്യമന്ത്രി സൂചിപ്പിക്കുന്നു.
അതിനാൽ തന്നെ എബിസിഡി സോണുകൾക്ക് പുറമെ മൈക്രോ കണ്ടൈൻമെൻറ് സോണുകളും ക്ലസ്റ്ററുകളുമായി തിരിച്ചും നിയന്ത്രണങ്ങൾ നടപ്പിലാക്കും. അതായത് രോഗ വ്യാപനം കൂടുതലായുള്ള മേഖലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കും. ശനി ഞായർ ദിവസങ്ങളിൽ വാരാന്ധ്യ ലോക് ഡൗൺ ഉണ്ടായിരിക്കും. ഈ ശനി ഞായർ ദിവസങ്ങളിലെ ലോക് ഡൗൺ എടുത്തുകളയണം എന്നുള്ള ചർച്ചകൾ വ്യാപകമായി നടന്നിരുന്നു എങ്കിൽ പോലും സുപ്രീം കോടതിയുടെ രൂക്ഷമായ വിമർശനത്തെ തുടർന്ന് ലോക് ഡൗൺ തുടരുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
എബിസിഡി എന്നീ സോണുകളിൽ ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാനാണ് അനുമതി നൽകിയിട്ടുള്ളത്. ഇപ്പോൾ ലോക് ഡൗൺ ആയതുകൊണ്ട് തന്നെ തെരുവ് നായകളുടെ വ്യാപനം കൂടി വരികെയാണ്. അതുകൊണ്ട് തന്നെ തെരുവ് നായകളുടെ അക്രമം പല സ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടികളെയാണ് കൂടുതലായും തെരുവ് നായ്ക്കൾ ഉപദ്രവിക്കുന്നു എന്നുള്ള പരാതികൾ എത്തിയിട്ടുള്ളത്. ആയതിനാൽ പുറത്തേക്ക് ഇറങ്ങുന്നവർ അതീവ ജാഗ്രതയിലായിരിക്കണം എന്നും അറിയിച്ചിട്ടുണ്ട്.
ഇനിമുതൽ സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ വേട്ടയാടുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുകയോ സ്ത്രീ വിരുദ്ധ പോസ്റ്റുകൾ ഇടുകയോ അത് ഷെയർ ചെയ്യുകയോ ചെയ്താൽ ചെയ്‌താൽ ഡിജിറ്റൽ പെട്രോളിംഗ് നടത്താനായി പൊലീസുകാരെ നിയമിച്ചിട്ടുണ്ട്. ഇനിമുതൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുകയാണ് എങ്കിൽ അവരുടെ പേരിൽ ക്രിമിനൽ കേസ് രെജിസ്റ്റർ ചെയ്യുന്നതാണ്. സ്ത്രീകൾക്ക് വീടുകളിൽ നിന്നോ, സോഷ്യൽ മീഡിയകളിൽ നിന്നോ, ഉണ്ടാകുന്ന ഉപദ്രവങ്ങൾ നേരിട്ട് പോലീസിനെ അറിയിക്കാനുള്ള സംവിദാനങ്ങളും സജ്ജമാക്കീട്ടുണ്ട്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കൂ.
