കണ്ടാൽ ഭയക്കുന്നതും ആസാദാരണ വിഷം ഉള്ളതുമായ ഒരു ഉരഗജീവിയാണല്ലോ പാമ്പുകൾ. എന്നാൽ പലതരത്തിലും വെത്യസ്ത ഇനത്തിലുമുള്ള പാമ്പുകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. നമ്മുടെ ഭൂമിയിൽ ജീവിച്ചിരുന്നവയിൽ ഭീമാകാരന്മാരായ പാമ്പുകളെ പലയിടങ്ങളിൽ നിന്നുതന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വിചിത്രമായതും പ്രാചീനനുമായ ഈ പാമ്പ് നമ്മുടെ കാഴ്ചപ്പാടിനും അപ്പുറത്താണ്. അനാകോണ്ടയും പെരുമ്പാമ്പുമെല്ലാം ഇവന് മുന്നിൽ ഒന്നുമല്ലെന്ന് തോന്നിപോകും. ഇത്രക്കും ഭീമനായ പാമ്പിനെ കുറിച്ച് നമുക് കുറച്ചു കാര്യങ്ങൾ മനസിലാക്കാം.
തെക്കേ അമേരിക്കയിൽ നിന്നുമാണ് ഈ പാമ്പ് ജീവിച്ചിരുന്നു എന്നതിന് തെളിവായിട്ടു ഇതിന്റെ ഫോസിലുകൾ കണ്ടെത്തിയത്. ഇവയുടെ നീളം പതിമൂന്നു മീറ്ററാണ്. അതായത് നാല്പത്തിരണ്ടേ പോയിന്റ് ഏഴ് അടിയിൽ അധികം നീളം ഇവക്ക് ഉണ്ടാകും. ആയിരത്തി ഇരുന്നൂറോളം കിലോഗ്രാം ഭാരമുണ്ടാകും എന്നാണ് ഫോസിലുകളുടെ കണ്ടെത്തലോടുകൂടി പുറത്തു വരുന്ന വിവരം. ഭീമന്മാരായ ഇത്തരം പാമ്പുകൾക് നൽകിയിരിക്കുന്ന പേര് ടൈറ്റനോബോവ എന്നാണ്. കുറെ വർഷങ്ങൾക്കു മുൻപാണ് ഈ തരത്തിലുള്ള ഒരു കണ്ടത്തലുണ്ടായത്. ഈ കണ്ടുപിടിത്തത്തിന് പിന്നിൽ പ്രവർത്തിച്ചത് ബ്ളൂമിംഗ് ടെന്നിലെ ഇൻഡ്യാന സർവകലാശാലയിലെ ശാസ്ത്രന്ജ്ഞാരായ ഡേവിഡ് പോളിയും സംഗവുമാണ്.
ലോകത്തു കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ പാമ്പുകളുടെ പട്ടികയിൽ ഉൾപെടുന്നവയാണ് ഈ പാമ്പ്. എന്നാൽ ഈ പാമ്പിനെ കണ്ടെത്തിയതിനു ശേഷം ഇതിലും വലിയൊരു പാമ്പിനെ ആരും കണ്ടെത്തിയിട്ടില്ല എന്നതാണ് വാസ്തവം. ഇഴയുന്ന സമയത്തു ഈ ഭീകരനായ പാമ്പിന് ഒരു മനുഷ്യന്റെ അരക്കൊപ്പം പൊക്കമുണ്ടാകുമെന്നും ഡേവിഡ് പോളി അന്ന് വിശദമാക്കിയിരുന്നു. ഈ പാമ്പിന്റെ മറ്റൊരു പ്രത്യേകത എത്ര വലിയ ഇരയേയും നിഷ്പ്രയാസം വിഴുങ്ങാൻ സാധിക്കുമത്രേ. എന്നാൽ വിഷമില്ലാത്ത പാമ്പുകൾ തന്നെയാണ് ഇവയും. എന്നിരുന്നാലും ഈ ശരീര വലിപ്പവും പേടിപ്പെടുത്തുന്ന വായും ഏത് ഇരയേയും ഈ പാമ്പിന്റെ വായ്ക്കുള്ളിൽ ആകാൻ കരുത്തുള്ളവയാണ്. നേച്ചർ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് ഈ പാമ്പുകൾക് ജീവിക്കാൻ മുപ്പതു മുതൽ മുപ്പത്തിനാലുവരെ കുറഞ്ഞ സെൽഷ്യസ് എങ്കിലും വേണമെന്നാണ്.
തെക്കേ അമേരിക്കയിലെ ചൂട് കൂടുതലുള്ള ആവാസവ്യവസ്ഥയിൽ ആറ് കോടി വർഷങ്ങൾക്കുമുൻപ് വളരെ വെത്യസ്തമായിരുന്നു എന്നാണ് ഇതിനെ കുറിച് പഠനങ്ങൾ നടത്തിയ ഗവേഷകർ പറയുന്നത്. ഇത്തരം പാമ്പുകൾക് ജീവിക്കാൻ പറ്റിയൊരു ആവാസ വ്യവസ്ഥയായിരുന്നു തെക്കേ അമേരിക്ക്യായിൽ കണ്ടിരുന്നത്. ആ കാലഘട്ടത്തിൽ തന്നെയാണ് ദിനോസറുകളും തുമ്പികളും ധാരാളം ഉണ്ടായിരുന്നതും. നീലത്തിമിംഗലങ്ങളെയും കണ്ടിരുന്നത് ഈ സമയത്തു തന്നെയായിരുന്നു. 0K9nk2lbREc
