കൗതുകം തോന്നും ഭൂട്ടാനെ കുറിച്ചുള്ള ഈ കാര്യങ്ങൾ അറിഞ്ഞാൽ

ഏത് രാജ്യത്തെ കുറിച്ചും അവിടുത്തെ കൗതുകവും ഭയാനകവും അപഭുതപ്പെടുത്തുന്നതുമായ കാഴ്ചകൾ അറിയുവാനും കാണുവാനും ഏറെ ആഗ്രഹം ഉള്ളവരാണല്ലോ നമ്മൾ. ഭൂട്ടാനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്. തെക്കനേഷ്യയിലെ ഇന്ത്യക്കും ചൈനക്കും ഇടയിലുള്ള ഒരു ചെറിയ രാജ്യമാണ് ഭൂട്ടാൻ. ഭൂട്ടാനെ കുറിച്ചുള്ള വളരെ രസകരവും അത്ഭുതവും വേറിട്ടതുമായ കുറച്ചു കാര്യങ്ങൾ നമുക്ക് അറിഞ്ഞിരിക്കാം. 1974 ആണ് ഭൂട്ടാനിൽ വിനോദ സഞ്ചാരികൾക്ക് കറങ്ങുവാനുള്ള അനുവാദം നൽകുന്നത്. ഏതൊരു രാജ്യത്തിന്റെയും ഉയർച്ചക്ക് സഹായിക്കുന്ന ഒരു ഘടകം തന്നെയാണ് ടൂറിസവും വിനോദ സഞ്ചാരികളും.

ഈ രാജ്യം സംസ്കാരത്തിനും പ്രകൃതിക്കും തന്നെയാണ് എന്തിനേക്കാളും മുൻതൂക്കം നൽകുന്നത്. ഇതിനായി പതിനെണ്ണായിരം രൂപ ഫീസും നൽകുന്നു എന്നതാണ്. ഈ രാജ്യം സന്ദർശിക്കണമെങ്കിൽ ലൈസൻസുള്ള ഒരു ടൂർ ഗൈഡ് ആവിശ്യമാണ് എന്നതാണ് മറ്റൊരു പ്രധാന കാര്യം. പരിസഥിതിക്ക് ഒരു ദോഷവും വരാതിരിക്കാൻ വേണ്ടിയാണ് ഇത്തരം ഒരു കാര്യം അവർ നിർബന്തമാക്കിയത്. അത് മാത്രമല്ല ലോകത്തിലെ ഏക കാർബൺ നെഗറ്റീവ് രാജ്യം കൂടിയാണ് ഭൂട്ടാൻ. എന്തെന്ന് വെച്ചാൽ കാർബൺ ഡൈ ഓക്‌സൈഡ് ഉല്പാദിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ഇവിടെ ആഗിരണം ചെയ്യപ്പെടുന്നു.
അതുകൊണ്ടുതന്നെ ഇതിന്റെ അളവ് നെഗറ്റീവ് ആയിരിക്കും. മരങ്ങൾ കൂടുതൽ ഉള്ളത് തന്നെയാണ് ഇതിനുള്ള പ്രധാന കാരണവും. ഇനി പറയുന്നത് ഭൂട്ടാനെ കുറിച്ചുള്ള ഒരു പ്രധാനപ്പെട്ട കാര്യമാണ്. ജനാധിപത്യത്തിന് മുൻതൂക്കം നൽകുന്ന രാജ്യമാണ് ഭൂട്ടാൻ. ഇവിടുത്തെ ഇപ്പോഴത്തെ രാജാവിന്റെ പിതാവായ ജിക്‌മെ സിംഹേ പ്രാൺച്യൂ ജനാധിപത്യത്തിന് വേണ്ടി സിംഹാസനം തന്നെ വേണ്ടെന്നു വെച്ചത്രേ.

അദ്ദേഹം ജനാധിപത്യത്തെ അനുകൂലിക്കുകയും, രണ്ടായിരത്തി അഞ്ചോടുകൂടി ഭരണഘടനാ സ്ഥാപിക്കുകയും ചെയ്തു. അഴിമതിയും വഞ്ചനയും പ്രതിദിനം വർധിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ഒരു നിലപാട് എടുക്കുന്ന ഈ രാജ്യത്തെ പ്രകീർത്തിക്കാതിരിക്കാൻ കഴിയില്ല. ഇവിടെ ജനങ്ങളുടെ സന്തോഷമാണ് ജി ഡി പി യെ സ്വാധീനിക്കുന്നത്. ജി ഡി പി യെ സാമ്പത്തിക വളർച്ചയുടെയും രാജ്യത്തിന്റെ വികസനത്തിന്റെയും അടിസ്ഥാനമായി ഭൂട്ടാൻ കാണുന്നില്ല. അതായത് ഗ്രോസ് നാഷണൽ ഹാപ്പിനെസ് എന്നാണ് വിശദമാക്കുന്നത്. ഇത് ഏത് രാജ്യത്തിൽ നിന്നും ഭൂട്ടാനെ വേറിട്ടതാക്കുന്നു. അത് മാത്രമല്ല സ്വന്തമായി സൈന്യമില്ലാത്ത രാജ്യം കൂടിയാണ് ഭൂട്ടാൻ. ഭൂട്ടാനെ സംരക്ഷിക്കേണ്ട ചുമതല ഇന്ത്യക്കുള്ളതാണ്.

ഈ രാജ്യത്തിന്റെ അതിർത്തി ഇന്ത്യൻ സേനയാണ് സംരക്ഷിക്കുകയും. ഇന്ത്യൻ വിദേശ നയം ഭൂട്ടാന്റെ വിദേശ നയം കൈകാര്യം ചെയ്യുകയും ചെയുന്നു. ഇത് കൊണ്ട് തന്നെ ഭൂട്ടാനിലേക് ഇന്ത്യക്കാർക്കു പോകണമെങ്കിൽ ഒരു വാലിഡ്‌ ഐഡി കാർഡും പാസ്സ്പോർട്ടും മാത്രം മതിയാകും. അടുത്തതായി പറയുന്നത് ഭൂട്ടാനിലെ പെറോ വിമാനത്താവളത്തെ കുറിച്ചാണ്. കാണാൻ പ്രകൃതി രമണീയവും അപകടകരവുമായ ഒരു വിമാനത്താവളമാണ് ഇത്. പർവ്വതങ്ങൾക്കിടയിലൂടെ പറക്കാനും ഇറക്കാനും കഴിയുന്ന മികച്ച പൈലറ്റുകാർക് മാത്രമേ വിമാനത്തിന്റെ സുരക്ഷിതമായ ലാൻഡിംഗ് നടത്തുവാൻ സാധിക്കുകയുള്ളൂ. വേറൊരു കാര്യം പറയാനുള്ളത് ലോകത്തിലെ എട്ട് പൈലറ്റുമാർക് മാത്രമേ പെറോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനുള്ള അനുവാദമുള്ളൂ. ഭൂട്ടാനെ കുറിച്ചുള്ള കൗതുകവും രസകരവുമായ കാര്യങ്ങളെ കുറിച്ച് വിശദമായി അറിയുവാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു നോക്കൂ.

Leave a Reply