ഇപ്പോൾ ലോക്ക് ഡൗണും മഹാമാരിയും ഒക്കെ നിലനിൽക്കുന്നതു കൊണ്ട് തന്നെ ആരും അധികം യാത്രകൾ ഒന്നും ചെയ്യാറില്ല. പലപ്പോഴും നമ്മുടെ വീടുകളിൽ തന്നെയാണ് എല്ലാവരും. അതുകൊണ്ടുതന്നെ സ്വന്തമായി വണ്ടികൾ ഉള്ളവരും അതൊന്നും ഉപയോഗിക്കാതെ വെറുതെ വീട്ടിലിരിക്കുകയാണ് എന്ന് പറയുന്നതായിരിക്കും സത്യം. വാഹനം വീട്ടിൽതന്നെ സൂക്ഷിക്കുകയാണ്. എന്നാൽ മാസങ്ങളായി വാഹനം ഉപയോഗിക്കാതെ ഇരിക്കുമ്പോൾ ചില കാര്യങ്ങൾ ഒക്കെ ശ്രദ്ധിക്കണം.
ഒരുപാട് നാളുകൾക്കു ശേഷം ആണ് വാഹനം ഉപയോഗിക്കുന്നത് എങ്കിൽ ആ കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതാണ്. ഏറെ ഉപകാരപ്രദമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക.വാഹനം വൃത്തിയാക്കാൻ വേണ്ടി ഡോർ തുറന്നു അകത്തു കയറിയ ഒരാൾ കണ്ടത് മറ്റുള്ളവരുടെ അറിവിലേക്ക് എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഡോർ തുറന്ന് നോക്കുമ്പോൾ സീറ്റിനടിയിൽ ആയി ഒരു പാമ്പ് ഉണ്ടായിരുന്നത്രേ.ഭാഗ്യം കൊണ്ടാണ് അയാൾ രക്ഷപ്പെട്ടത് എന്നാണ് പറഞ്ഞത്. എങ്ങനെയാണ് വാഹനത്തിനുള്ളിൽ ഇത് പ്രവേശിച്ചത് എന്ന് അറിയുക പോലുമില്ല എന്നും പറയുന്നുണ്ട്.
പക്ഷേ ഒരു വിധം കഷ്ടപ്പെട്ട് സാധനത്തിനെ പുറത്താക്കി. ഇത് പോലെ ഉള്ള ജീവികൾക്ക് വളരെ ചെറിയ ഇടം മാത്രം മതിയല്ലോ ഇവിടെയൊക്കെ പ്രവേശിക്കാൻ എന്ന് കൂടിയായിരുന്നു അദ്ദേഹം പറഞ്ഞത്. പലരുടെയും വീട്ടിൽ ഇങ്ങനെ ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങൾ ഇപ്പോൾ ഉണ്ടാവും. അത് കാർ ആയിക്കോട്ടെ ബൈക്ക് ആയിക്കോട്ടെ എന്തുമായിക്കോട്ടെ ഒരുപാട് നാൾ ഉപയോഗിക്കാതെ വയ്ക്കുകയാണെങ്കിൽ ഇത്തരം ജീവികൾ ഒക്കെ അകത്ത് പ്രവേശിക്കാൻ വലിയ കാരണങ്ങളുണ്ടാകും.
അതുകൊണ്ടുതന്നെ വാഹനം എടുക്കുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ പരമാവധി ശ്രദ്ധിക്കണം. എന്ത് ആണെങ്കിലും അതിനകത്ത് എന്തെങ്കിലും ഉണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ വെറുതെ വീട്ടിൽ ഇരിക്കുന്ന സമയത്ത് വാഹനങ്ങൾ ഒക്കെ ഒന്ന് വൃത്തിയാക്കുവാൻ കൂടി ശ്രദ്ധിക്കേണ്ടത് വളരെ നല്ല കാര്യം ആയിരിക്കും.