കോവിഡ് മഹാമാരി ലോകത്തെ വിഴുങ്ങിയതോടെ കൂടുതൽ പ്രതിസന്ധിയിലായത് കേരളത്തിലെ വ്യാപാരികളാണ്. കോവിഡ് നിയന്ത്രണ വിധേയമാക്കാനായി ലോക്ക് ടൗണുകൾ പ്രഖ്യാപിച്ചത് കൊണ്ട് തന്നെ കടകൾ തുറക്കാനാകാതെ നെട്ടോട്ട മോടുകയാണിവർ. അതുകൊണ്ട് തന്നെ ഒരു സമരത്തിന് മുന്നോട്ട് വന്നിരിക്കുകയാണ് വ്യാപാരികൾ. കോഴിക്കോട് മുട്ടായി തെരുവിൽ വ്യാപാരികളും, പോലീസുമായി വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഓരോ സോണുകളാക്കി തിരിച്ചിട്ടുണ്ട്.
അതിനാൽ ബി സോണിൽ ആഴ്ചയിൽ 3 ദിവസവും, സി സോണിൽ വെള്ളിയാഴ്ച ദിവസവുമാണ് എല്ലാ കടകളും തുറക്കാനുള്ള അനുമതി സർക്കാർ തരുന്നത്. എന്നാൽ ഈ ചുരുങ്ങിയ ദിവസങ്ങളിൽ കട തുറക്കുന്നത് കൊണ്ട് തന്നെ കടകളിൽ വലിയ തിരക്കുണ്ടാകുന്നു. അതുകൊണ്ട് കടകൾ അടച്ചു പൂട്ടേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു. എന്നാൽ ഇനിയും വീട്ടിലിരിക്കുകയാണെങ്കിൽ പട്ടിണി കിടക്കേണ്ടി വരുമെന്നും ഇവർ പറയുന്നു. അതുകൊണ്ട് തന്നെ കട തുറക്കാൻ ശ്രമിച്ച വ്യാപാരികളെ പോലീസ് തടയുകയും, അവർ പോലീസുമായി വാക്കേറ്റം ഉണ്ടാകുകയും ചെയ്തു.
വ്യാപാരികൾ സ്വന്തമായി കച്ചവടം നടത്താനായി നിരവധി ലോണുകൾ എടുക്കുകയും, അത് തിരിച്ചടക്കാൻ കഴിയാതെ ഒത്തിരി വിഷമിക്കുന്നുണ്ട് ഇവർ. എന്നാൽ സർക്കാർ ശ്രദ്ധിക്കേണ്ട കാര്യമാണ് ഇവരുടെ ലോണുകൾക്ക് മൊറട്ടോറിയം അനുവദിക്കുക എന്നത്. ഈ ലോണുകളുടെ അടവുകൾ കൃത്യമായി നടക്കാത്തത് കൊണ്ട് തന്നെ ഇവരുടെ വീടും, വസ്തുക്കളുമെല്ലാം ജപ്തിയുടെ വക്കിലാണ്. എന്നാൽ ദുരിത കാലത്തു ഒരു സഹായവും വ്യാപാരികൾക്കായി സർക്കാർ നൽകിയിട്ടുമില്ല. എന്നാൽ വൈധ്യുതി ബില്ലും, നികുതികളും കൃത്യമായി അവർ അടക്കേണ്ടതുമാണ്.
എന്നാൽ ഈ സാഹചര്യത്തിൽ ആഴ്ചയിൽ 5 ദിവസമെങ്കിലും കടകൾ തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. ഈ ആവശ്യം നിറവേറാൻ വേണ്ടിയാണു വ്യാപാരികൾ ഇപ്പോൾ സമരം തുടങ്ങിയിരിക്കുന്നത്. IMA പുതിയ റിപ്പോർട്ടുമായി മുന്നോട്ട് വന്നിരിക്കുകയാണ്. അതായത് വരും ദിവസങ്ങളിൽ തന്നെ കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ സംസ്ഥാനവും, രാജ്യവും അതീവ ജാഗ്രതയിലായിരിക്കണം എന്നും IMA നിർദ്ദേശം നൽകുന്നു. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളിൽ 50 ശതമാനവും കേരളത്തിലും, മഹാരാഷ്ട്രയിലുമാണ്. അതുകൊണ്ട് തന്നെ ഈ രണ്ട് സംസ്ഥാനവും അതീവ ശ്രദ്ധയോട് കൂടി മുന്നോട്ട്പോകണമെന്നാണ് ഇപ്പോൾ IMA റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ഓണവും, പെരുന്നാളും പോലുള്ള ആഘോഷങ്ങൾ മാറ്റി വെക്കണമെന്നും പറയുന്നു. കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.