യൂസഫലിയുടെ വിജയ രഹസ്യം!

പ്രതിസന്ധികളിൽ ആത്മവിശ്വാതോടെ നേരിടാനും മനുഷ്യത്വത്തിന്റെയും സന്മനസിന്റെയും വേറിട്ട വഴികളിൽ വിജയമെഴുതിയ ലോകത്തിലെ സമ്പന്നനായ മലയാളി അത് ഏതെന്നു ചോദിച്ചാൽ ഏവർകും പറയാൻ ഒരു പേരെ ഉണ്ടാകുകയുള്ളൂ അതാണ് നമ്മുടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി. അന്താരാഷ്ട്ര റീടെയിൽ രംഗത്തെ പ്രമുഖ വ്യക്തി. ഏത് രാജ്യത്തും സ്വാധീനവും പാവപ്പെട്ടവന് ആശ്രയവുമായ ഇന്ത്യക്കാരൻ. ഇദ്ദേഹത്തെ കുറിച്ചുള്ള ഈ വിശേഷണങ്ങൾക്ക് പുറമെ ഏറ്റവും വലിയ പണക്കാരന്റെ വിജയ രഹസ്യം എന്താണെന്നു നോക്കാം. സാധാരണക്കാരന്റെ കാണപ്പെട്ട ദൈവമായ ഇദ്ദേഹം ജനിക്കുന്നത് 1955 നവംബർ പതിനഞ്ചിനു തൃശൂർ ജില്ലയിലെ നാട്ടിക എന്ന കൊച്ചു ഗ്രാമത്തിലാണ് ശ്രീ എം എ യൂസഫലിയുടെ ജനനം.

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചു. അഹമ്മദാബാദിൽ പിതാവും പിതൃ സഹോദരന്മാരും നടത്തിയിരുന്ന എം കെ ജനറൽ സ്റ്റോർ എന്ന ഷോപ്പിൽ നിന്നായിരുന്നു എം എ യൂസഫ് അലി എന്ന ബിസിനസുകാരന്റെ തുടക്കം. 1973 ഡിസംബർ മുപ്പത്തി ഒന്നിന് മികച്ച സാധ്യതകൾക്കായി ദുബായിലെത്തി.കപ്പൽ മാർഗം വഴിയാണ് അദ്ദേഹം ഇവിടെ എത്തിപ്പെട്ടത്. അവിടെയും ബന്ധുക്കളുടെ കടയിൽ കുറച്ചുനാൾ സ്ഥാനമുറപ്പിച്ചു. 1990 ലാണ് സൂപ്പർമാർകെറ് എന്ന സംരംഭത്തിലേക്ക് കാൽവെച്ചത്. രണ്ടായിരത്തോടുകൂടി ഹൈപ്പർമാർകെറ്റ് രംഗത്തേക്കും കടന്നു. ഇത് ഗൾഫിൽ പുതിയൊരു റീടെയിൽ രംഗത്ത് വലിയ നേട്ടം തന്നെ കൈവരിച്ചു എന്ന് തന്നെ പറയാം. ഏറ്റവും അധികം മലയാളികൾക് കേരളത്തിന് പുറത്തു ജോലികൊടുത്ത ഒരു പ്രവാസിയും കൂടി ആയിരുന്നു ശ്രീ എം എ യൂസഫ് അലി. 26000 നു മുകളിൽ ഇന്ത്യക്കാരടക്കം 29 ഇന്ത്യൻ രാജ്യങ്ങളിൽ നിന്നുള്ള 35000 ത്തോളം ആളുകൾ ജോലി എടുക്കുന്ന പ്രമുഖ വ്യാപാര സ്ഥാപനമായ എം കെ ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റിന്റെയും മാനേജിങ് ഡിറക്ടറാണ് ഇദ്ദേഹം.

അബുദാബിയിലെ വൈറ്റവർ എന്ന 12 നില ബിൽഡിങ്ങാണ് ലുലു ഗ്രൂപ്പിന്റെ ആദ്യ കെട്ടിട സമുച്ചയം. ശ്രീ എം എ യൂസഫ് അലിയുടെ ആത്മ ധൈര്യവും ദീർഖവീക്ഷണവും തന്നെയാണ് ഇരുപത്തി രണ്ടോളം ലോകരാജ്യങ്ങളിൽ സാനിധ്യമുള്ള ഒരു ആഗോള സംരംഭമായി ലുലുഗ്രൂപിനെ ഉയരങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞത്. ബിസിനസിലുള്ള നയപുണ്യവും ജീവിത പാഠങ്ങളും കൊണ്ട് ഏത് രാജ്യത്തും വ്യവസായ ശൃംഖലകൾ പടുത്തുയർത്തുവാൻ ഇദ്ദേഹത്തിന് കഴിഞ്ഞു എന്ന് തന്നെ പറയാം. ഏത് രാജ്യത്തെ നേതാക്കളും ഭരണാധികാരികളും അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതിമാരാണ്. സാമൂഹ്യ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്തു 2008 ൽ ഇദ്ദേഹത്തെ പത്മ ശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു. പത്മ ശ്രീ നേടിയ ആദ്യ പ്രവാസി മലയാളി എന്ന പ്രത്യേകതയും എം എ യൂസഫലിക്ക് സ്വന്തമാണ്. ഹോപ് മാസികയുടെ ലോക സമ്പന്നരുടെ പട്ടികയിൽ 538 ആം സ്ഥാനത്താണ് ഇദ്ദേഹം. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ 26 ആം സ്ഥാനത്തുമാണ്.

ഏകദേശം മുപ്പത്തി ഏഴായിരം കോടി രൂപക്ക് മുകളിലാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഗൾഫ് രാജ്യങ്ങളിലെയും ധനികരുടെ കണക്കെടുത്താൽ മുന്നിൽ ശ്രീ എം എ യൂസഫലി തന്നെയാണ്. ഏത് പ്രതിസന്ധിയിലും ആത്മ ധൈര്യത്തോടെ നേരിട്ടതാണ് ഇദ്ദേഹത്തിന്റെ വിജയ രഹസ്യം. എപ്പോൾ വേണമെങ്കിലും എവിടെയും പറന്നെത്താൻ സ്വന്തമായി രണ്ട് വിമാനങ്ങളും. മൂന്നു ഭൂഖണ്ഡങ്ങളിലേക് വളർന്ന ഇദ്ദേഹത്തിന്റെ ബിസിനസ് ഇനിയും കൂടുതൽ രാജ്യങ്ങളിലേക്ക് വളരുക തന്നെ ചെയ്യും. അബുദാബിയിലെ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഡിറക്ടർ ബോർഡ് അംഗം കൂടിയായ ആദ്യ വിദേശി എന്ന ബഹുമതിയും ഇദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ എഴുതി ചേർക്കാവുന്നത് തന്നെയാണ്. മലയാളികളുടെ അഭിമാനവും അതിലുപരി മനുഷ്യ സ്നേഹിയുമായ ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിശേഷണങ്ങൾക്കായി ഈ വീഡിയോ കണ്ടുനോക്കാവുന്നതാണ്.
3HNElLdfg_4

Leave a Reply