ഒക്ടോബർ മുതൽ കുഞ്ഞുങ്ങൾക്ക് വാക്‌സിൻ, നവർബെർ 1 ന് സ്കൂളുകൾ തുറക്കാം

2021 സെപ്റ്റംബർ മാസം പതിനെട്ടാം തീയതി ഞായറാഴ്ച ദിവസമായ ഇന്നത്തെ അറിയിപ്പുകളാണ് ഇനി പറയുന്നത്. സംസ്ഥാന സർക്കാരിനെയും, കേന്ദ്ര സർക്കാരിനെയും വിവിധ തരത്തിലുള്ള അറിയിപ്പുകളാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്നത്തെ കോവിഡ് സാഹചര്യം പരിശോധി ക്കുകയാണെങ്കിൽ 19325 പുതിയ കേസുകളും, 121070 സാമ്പിളുകളുമാണ് ഇന്ന് പരിശോധിച്ചത്.

അടുത്തതായി വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് ഇനി പറയുന്നത് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാനായി തീരുമാനിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നിട്ടുള്ള കോവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകൾ തുറക്കാനായി തീരുമാനിച്ചിട്ടുള്ളത്. 2021 നവംബർ ആദ്യവാരത്തോടു കൂടി തന്നെ സ്‌കൂളുകൾ തുറക്കാം എന്നുള്ളതാണ് ഇപ്പോഴത്തെ തീരുമാനം. ഈ വരുന്ന ഒന്നര മാസത്തിനുള്ളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടായിരിക്കും സ്കൂളുകൾ തുറക്കുന്നത്.

അതുപോലെതന്നെ സർക്കാറിന് പ്ലസ് വൺ പരീക്ഷ നടത്താമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ആധാർ കാർഡും പാൻ കാർഡുമായി ലിങ്ക് ചെയ്യാനുള്ള സമയം വീണ്ടും നീട്ടിയിരിക്കുകയാണ്. അതായത് ആധാർ കാർഡും പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ബാങ്ക് സർവീസുകൾ നിർത്തുമെന്നും ബാങ്കിൻറെ ഭാഗത്തുനിന്നും അറിയിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിലാണ് വീണ്ടും സമയം നീട്ടിയിരിക്കുന്നത്. ഇനി അടുത്തതായി പറയുന്നത് സംസ്ഥാന ആരോഗ്യ മന്ത്രിയിൽ നിന്നുള്ള വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പാണ്.

ഒക്ടോബർ മാസത്തോടുകൂടി തന്നെ കുട്ടികൾക്ക് പുതിയ വാക്സിൻ വിതരണം ആരംഭിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഒക്ടോബർ മാസത്തോടുകൂടി തന്നെ പുതിയ വാക്സിൻ നൽകണം എന്നാണ് ആരോഗ്യമന്ത്രി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ വാക്സിൻ കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിനല്ല. എന്നാൽ മറ്റൊരു രോഗത്തെ ഉന്മൂലനം ചെയ്യാൻ വേണ്ടിയുള്ളതാണ് ഈ വാക്സിൻ വിതരണം ചെയ്യുന്നത്.

ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി PCV വാക്‌സിനാണ് അടുത്ത മാസം മുതൽ കുഞ്ഞുങ്ങൾക്കായി നൽകി തുടങ്ങുന്നത്. ന്യൂ ഫോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന നിമോണിയ, മെനിഞ്ചൈറ്റിസ് എന്നിവയിൽ നിന്നും കുഞ്ഞുങ്ങൾക്ക് ഈ വാക്സിൻ സംരക്ഷണം നൽകുന്നതായിരിക്കും. ഒന്നരമാസം, മൂന്നരമാസം, ഒമ്പതുമാസം എന്നീ പ്രായത്തിൽ ആയിരിക്കും 3 ഡോസ് വാക്സിൻ കുട്ടികൾക്ക് നൽകുന്നത്. ഈ അറിയിപ്പുകളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോയിൽ നൽകിയിട്ടുണ്ട് കണ്ടു നോക്കാവുന്നതാണ്.

Leave a Reply