കോവിഡ് മൂന്നാം തരംഗം ഉടനെ എത്തുമോ

നിത്യജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട അറിയിപ്പുകളാണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കോവിഡിനോട് അനുബന്ധിച്ചുള്ള ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കുകൾ ഇനി പ്രസിദ്ധീകരിക്കില്ല എന്നുള്ള ഒരു വാർത്ത കൂടി ഇപ്പോൾ അറിയാൻ കഴിയുന്നുണ്ട്. എന്നാൽ എല്ലാ ദിവസവും പോലെ തന്നെ ഇന്നത്തെയും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരുപക്ഷേ നാളെ മുതൽ ആയിരിക്കും ഇത്തരം നടപടികൾ ഉണ്ടാക്കുക.

കോവിഡ് മൂന്നാം തരംഗം വൈകിയെത്തുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. നിലവിൽ ഐ ഐ എം ന്റെയും, ഐ സി എം ആറിനെയും പഠന റിപ്പോർട്ടിൽ പറയുന്നത് ഒക്ടോബർ പകുതിയോടു കൂടി തന്നെ കോവിഡ് മൂന്നാം തരംഗം ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. അടുത്തതായി കേന്ദ്രസർക്കാറിൽ നിന്നുള്ള ഒരു അറിയിപ്പാണ് ഇനി പറയുന്നത്. മറ്റു രാജ്യങ്ങളിലൊക്കെ മൂന്നാം ഡോസ് എന്ന രീതിയിൽ ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്യുന്നുണ്ട്.

രണ്ടാം ഡോസിനേക്കാൾ കൂടുതൽ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുക എന്നുള്ള ഉദ്ദേശത്തോടു കൂടിയാണ് 3 ഡോസ് വാക്സിൻ വിതരണം ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ മൂന്നാം ഡോസ് വിതരണം ചെയ്യുന്നതിനെ ക്കുറിച്ച് യാതൊരു കാര്യവും പരിഗണിച്ചിട്ടില്ല എന്നതാണ് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുള്ളത്. രാജ്യത്തേക്ക് കൂടുതൽ ആളുകളിലേക്ക് രണ്ടാം ഡോസ് വാക്സിൻ എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രവർത്തിക്കുന്നത് എന്ന് കേന്ദ്രസർക്കാർ പറയുന്നു.

സ്കൂൾ കുട്ടികളും വിദ്യാർത്ഥികളും അറിഞ്ഞിരിക്കാൻ വേണ്ടിയാണ് വളരെ പ്രധാനപ്പെട്ട ഈ അറിയിപ്പ്. സംസ്ഥാനത്ത് ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കൂളിൽ നിന്നും ഭക്ഷ്യക്കിറ്റ് വിതരണം, ഉച്ചഭക്ഷണം ലഭിക്കുന്ന കുട്ടികൾക്ക് അവരുടെ ഉച്ച ഭക്ഷണത്തിന് മാറ്റി വെച്ചിട്ടുള്ള തുകയും, അരിയും, ഭക്ഷ്യക്കിറ്റ് വിതരണവും നടത്തിയിരുന്നു. ഏറ്റവും അവസാനത്തെ മൂന്നു മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

ഒരുപക്ഷേ നിങ്ങൾക്ക് ലഭിച്ചിട്ടില്ല എങ്കിൽ സ്കൂളിൻറെ പി ടി ഒ കമ്മിറ്റിയുമായി ബന്ധപ്പെടുക. ഇനി അടുത്തതായി പറയുന്നത് ഇനി മുതൽ റെയിൽവേയുടെ സേവനങ്ങൾക്ക് വേണ്ടിയിട്ട് ഇനി 139 എന്ന നമ്പറിലേക്ക് വിളിച്ചാൽ മതിയാകും. എല്ലാ തരത്തിലുള്ള സേവനങ്ങളുംറെയിൽവേ ഇനി 139 എന്ന നമ്പറിൽ ആയിരിക്കും ലഭ്യമാക്കുക. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply