ലോണെടുത്തവർക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം

കോവിഡ് മഹാമാരി ലോകത്തെ വിഴുങ്ങിയതോടെ സാദാരണ ജനങ്ങളാണ് പ്രതിസന്ധിയിലായത്. സാദാരണ ശനി ഞായർ ദിവസങ്ങൾ പോലെ തന്നെ ഇന്നും നാളെയും വാരാന്ധ്യ ലോക് ടൗൺ ഉണ്ടായിരിക്കുന്നതാണ്. എബിസിഡി എന്നീ സോണുകളിലും ആവശ്യ സാധങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറന്നു പ്രവർത്തിക്കുകയുള്ളൂ. എന്നാൽ പരീക്ഷകൾക്കും മറ്റ് അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവർക്ക് യാത്രാനുമതി നൽകും. എന്നാൽ ആവശ്യമില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ പോലീസ് പരിശോധന ഉണ്ടാകുമെന്നതാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്.

നാളെ മുതൽ ഓണകിറ്റ് വിതരണം ഉണ്ടാകുമെന്നും ഭഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജൂലായ് 31, ഓഗസ്റ്റ് 1 , 2 തീയതികളിൽ മഞ്ഞ കാർഡുകാർക്കും, 4 മുതൽ 7 തീയതി വരെ പിങ്ക് കളർ റേഷൻ കാർഡ് ഉടമകൾക്കും, 9 മുതൽ 12 തീയതി വരെ നീല കാർഡ് ഉടമകൾക്കും, 13 തീയതി മുതൽ 16 തീയതി വരെ വെള്ള കാർഡ് ഉടമകൾക്കും ഓണകിറ്റ് വിതരണം റേഷൻ കടകൾ വഴി സൗജന്യമായി വിതരണം ചെയ്യുന്നതാണ്.

ഈ ലോക് ടൗണിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയത് കച്ചവടക്കാരെയാണ്. എല്ലാ ദിവസങ്ങളിലും കടകൾ തുറക്കുവാനുള്ള അനുമതിക്ക് വേണ്ടി സമരങ്ങൾ നടത്തിയും വ്യാപാരികളുടെ പ്രതിഷേധം അവർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ സർക്കാരിൻറെ ഭാഗത്തു നിന്നും ഒരു പാക്കേജ് ഇവർക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. 5550 കോടി രൂപയുടെ പാക്കേജാണ്‌ സംസ്ഥാന സർക്കാർ വ്യാപാരികൾക്ക് നൽകുവാനായി അനുവദിച്ചിട്ടുള്ളത്.

2 ലക്ഷം രൂപ വരെ വായ്പ എടുത്തിട്ടുള്ള കച്ചവടക്കാരുടെ 4 % പലിശ സർക്കാർ അടക്കുമെന്നും സർക്കാരിൻറെ കീഴിലുള്ള കടമുറികളുടെ വാടക ഇനി ജൂലായ് 31 മുതൽ ഡിസംബർ 31 വരെ അടക്കേണ്ടതില്ല എന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ചെറുകിട വ്യാപാര സ്ഥാപങ്ങൾ നടത്തുന്നവർക്ക് കെട്ടിട നികുതിയിൽ ഇളവ് വരുത്തിയിട്ടുണ്ട്. KSFE ജൂലായ് 1 മുതൽ ഡിസംബർ 31 വരെ ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വിഭാഗത്തിലുള്ള വായ്പ്പകൾക്കും ഒരു വർഷത്തേക്ക് മൊറട്ടോറിയം നൽകുമെന്നും ഈ പാക്കേജിന്റെ ഭാഗമായി സർക്കാർ അറിയിച്ചിട്ടുണ്ട്. സർക്കാർ അറിയിപ്പുകൾ കുറിച്ച് കൂടുതൽ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply