SBI ഡെബിറ്റ് കാർഡ് EMI സംവിധാനത്തെ കുറിച്ച് അറിയേണ്ടതെല്ലാം

സാധാരണക്കാർക്ക് ഒരുപാട് സഹായകരമാകുന്ന ഒരു സംവിധാനമാണ് EMI സൗകര്യം. പണം ഒരുമിച്ച് അടയ്ക്കാൻ ഇല്ലാത്തവർക്ക് ഇതൊരു നല്ല പദ്ധതി തന്നെയാണ്. ആദ്യകാലങ്ങളിലൊക്കെ ക്രെഡിറ്റ് കാർഡിൽ മാത്രമായിരുന്നു EMI സൗകര്യം ഉണ്ടായിരുന്നത്. അതിനു ശേഷം ഇഎംഐ കാർഡുകൾ ആയി വന്നു. ഇപ്പോൾ പേ ലേറ്ററിൽ വരെ EMI സൗകര്യം ലഭ്യമാണ്. അതുപോലെതന്നെ ഡെബിറ്റ് കാർഡുകളിലും നമുക്ക് EMI സൗകര്യം ഇപ്പോൾ ലഭിക്കുന്നുണ്ട്.

എന്നാൽ എല്ലാ ബാങ്കിന്റെയും ഡെബിറ്റ് കാർഡുകളിൽ EMI സൗകര്യം നമുക്ക് ലഭ്യമല്ല. വളരെ കുറച്ച് ബാങ്കുകളിൽ മാത്രമേ ഈ ഒരു സൗകര്യം ലഭ്യമായിട്ടുള്ളൂ. അതിൽപെട്ട ഒരു ബാങ്കാണ് എസ് ബി ഐ. എസ് ബി ഐ ഉപഭോക്താക്കൾക്ക് അവരുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ട്രാൻസാക്ഷൻ നടത്തിയശേഷം ട്രാൻസാക്ഷൻ നമുക്ക് ഇഎംഐ ആയിട്ട് കൺവെർട്ട് ചെയ്യാവുന്നതാണ്. എസ് ബി ഐ യുടെ EMI ഫെസിലിറ്റി ഡെബിറ്റ് കാർഡിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ആദ്യം തന്നെ മനസ്സിലാക്കേണ്ടത് എസ് ബി ഐ ഉള്ള എല്ലാ ഉപഭോക്താക്കൾക്കും എസ്ബിഐയുടെ ഈയൊരു EMI ഫെസിലിറ്റി കിട്ടണമെന്നില്ല. എസ് ബി ഐ ഡെബിറ്റ് കാർഡ് EMI ഫെസിലിറ്റി എലിജിബിളായിട്ടുള്ളവർക്ക് ഒരു ലോൺ എമൗണ്ട് ആയിരിക്കും ലഭിക്കുക. അതായത് EMI എന്ന് ഉദ്ദേശിക്കുന്നത് ഒരു ലോണാണ്. ഒരു നിശ്ചിത തുക ബാങ്ക് കടമായി തരികയും ആ ഒരു ലിമിറ്റിനുള്ളിൽ മാത്രമേ അതിലൂടെ നമുക്ക് പർച്ചെയ്‌സ് നടത്താൻ സാധിക്കുകയുള്ളൂ.

അതായത് ഒരു 50000 രൂപയാണ് നിങ്ങൾക്ക് ലോണായി നൽകുന്നത് എങ്കിൽ ആ ഒരു 50,000 രൂപയ്ക്ക് മാത്രമേ നിങ്ങൾക്ക് ട്രാൻസാക്ഷൻ നടത്താൻ സാധിക്കുകയുള്ളു. അതുപോലെതന്നെ ഈ ഒരു ലോൺ എമൗണ്ട് ഉപയോഗിച്ച് മാക്സിമം 3 ഇഎംഐ ട്രാൻസാക്ഷനുകൾ ഉപയോഗിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. ഇത് ഓൺലൈനായി നോക്കുകയാണെങ്കിൽ ഫ്ലിപ്കാർട്ടിലും, ആമസോണിലുമൊക്കെ ഈ ഒരു ഡെബിറ്റ് കാർഡ് സൗകര്യം നമുക്ക് ഉപയോഗിക്കാൻ കഴിയും.

എന്നാൽ ചിലപ്പോൾ ഇത് കിട്ടണമെന്നില്ല. എസ് ബി ഐ ഡെബിറ്റ് കാർഡ് ഇഎംഐ ആയിട്ട് നൽകുന്നത് 8000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ്. എന്നാൽ ഇതിന് പലിശയായി ഈടാക്കുന്നത് 14.5 ശതമാനമാണ്. അതുപോലെതന്നെ ആറു മാസം, ഒൻപതു മാസം, 14 മാസം എന്നീ കാലാവധിയാണ് തിരിച്ചടവിനായി നൽകിയിട്ടുള്ളത്. എസ് ബി ഐ EMI ഡെബിറ്റ് കാർഡിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply