കൃഷി ചെയ്യുന്ന ഓരോ കർഷകന്റെയും ഏറ്റവും വലിയ ഒരു പ്രശ്നമാണ് കൃഷിയിടത്തിൽ പന്നി, കുരങ്ങൻ, പെരുച്ചാഴി എന്നീ ജീവികൾ കയറി കൃഷിയിടം നശിപ്പിക്കുന്നത്. പല പരിശ്രമങ്ങൾ നടത്തിയിട്ടും ഇവയുടെ ശല്യം ഇല്ലാതാക്കാൻ കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ ഇന്ന് നമുക്ക് ഈ ജീവികൾ നമ്മുടെ കൃഷിയിടത്തിൽ ഒന്നും തന്നെ നശിപ്പിക്കാതിരിക്കാൻ എന്തെല്ലാം ചെയ്യാം എന്ന് നമുക്ക് നോക്കിയാലോ. ഗ്രോ ബാഗിൽ നട്ട് വളർത്തുന്ന എല്ലാ ചെടികൾക്കും പച്ചക്കറികൾക്കും ഈ ജീവികളുടെ ശല്യം ഏറെയാണ്.
ഹോമിയോ അഗ്രോ കെയർ എന്ന മരുന്ന് വെള്ളത്തിൽ കലക്കി വീഴ്ത്തുകയാണ് എങ്കിൽ ഈ ജീവികൾ പച്ചക്കറികളുടെയും ചെടികളുടെയും അടുത്തേക്ക് വരികയേയില്ല. അതിനായി ഒരു ലിറ്റർ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ഹോമിയോ അഗ്രോ കെയർ മരുന്ന് ചേർക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി വെള്ളവുമായി മിക്‌സാക്കുക. ശേഷം എലി, പെരുച്ചാഴി, പാമ്പ്, കുരങ്ങൻ, പന്നി എന്നീ ജീവികൾ വരുന്നിടത്തേക്ക് കുടയുക.
ഗ്രോബാഗ് വെച്ചിട്ടുള്ള തറയിലേക്കും ഈ വെള്ളം വീഴ്ത്തുക. ഏത് ജീവികളുടെ ശല്യവും ഈ മരുന്ന് തളിക്കുന്നതിലൂടെ പോകുന്നതാണ്. ഇനി മുതൽ ഏത് കൃഷിയും ധൈര്യമായി ചെയ്യാവുന്നതാണ്. ഇപ്പോൾ പല ആളുകളും കൃഷി ചെയ്യാൻ മടിക്കുന്നത് ഇത്തരം ജീവികളുടെ ശല്യം കൊണ്ട് തന്നെയാണ്. ഈ മരുന്ന് ഉപയോഗിക്കുകയാണ് എങ്കിൽ ഈ ജീവികളുടെ ശല്യം എന്നന്നേക്കുമായി ഇല്ലാതാകുന്നതാണ്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
