കൂട്ടികൾക്കു പോലും കയ്യെത്തും ദൂരത്തിൽ ചക്ക പറിക്കാം

നമ്മൾ എല്ലാവര്ക്കും ഏറ്റവും പ്രിയപെട്ടാണ് ഒന്നാണ് ചക്ക. ചക്ക കൂടുതലായി ഗ്രാമങ്ങളിലാണ് കാണപ്പെടുന്നത്. പല തരാം പ്ലാവുകളും ചക്കകളും നമ്മുടെ നാട്ടിൽ കാണാറുണ്ട്. നമ്മളിൽ പലരുടെയും വീടുകളിൽ പ്ലാവ് കാണാൻ പറ്റും. എന്നാൽ ഒരു പ്ലാവ് വളര്ന്ന് അതിൽ ചക്ക ഇതളിടാൻ വർഷങ്ങൾ വേണ്ടി വരും. എന്നാൽ അതിൽ നിന്നൊക്കെ വത്യാസമായതും ഇപ്പോൾ കേരളം മുഴുവൻ താരമായതുമായ ഒന്നാണ് വിയറ്റനാം സൂപ്പർ ഏർളി അല്ലെങ്കിൽ വിയറ്റനാം പ്ലാവ്. ഈ പ്ലാവ് ഇപ്പോൾ പല വലിയ കൃഷിക്കാരും പരീക്ഷിച്ചു വിജയം കണ്ടെത്തിയ ഒന്നാണ്.

വിയറ്റനാം പ്ലാവിൽ നിന്ന് കൊച്ചു കുട്ടികൾക്ക് പോലും ചക്ക പറിക്കാൻ പറ്റുന്ന രീതിയിൽ പൊക്കം വളരെ കുറഞ്ഞ പ്ലാവാണ്. വിയറ്റനാം പ്ലാവിന്റെ പ്രത്യേകത എന്തെന്നാൽ ചെറുതായി ഇരിക്കുമ്പോൾ തന്നെ ഒരുപാട് കായ്‌ഫലം തരുന്ന ഒന്നാണ്. ഇത് നമ്മൾക്ക് ആർക്കു വേണമെങ്കിലും നമ്മുടെ വീട്ടിൽ എളുപ്പത്തിൽ വളർത്താം. അതിനായി വലിയ സ്ഥലത്തിന്റെ ആവിശ്യകഥയൊന്നുമില്ല. വീടിന്റെ ടെറസ്സിൽ പോലും നമുക്ക്കൃഷി ചെയ്യാണ് സാധിക്കും എന്നുള്ളതാണ് പ്രത്യേകത. വിയറ്റനാം സൂപ്പർ ഏർളിയുടേം ബഡ്ഡ് തൈകൾ ആണ് നടുന്നത്. ഒന്നാം വര്ഷം മുതൽ നമുക്ക് കായ്‌ഫലം കിട്ടും. രണ്ടുവർഷം കൊണ്ട് നന്നായി ഫലം കിട്ടുന്ന ഒന്നാണ് അതെങ്ങനെ നടാം എന്നും.

ഈ പ്ലാവിൻ വേണ്ട പ്രചാരണം എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. വിയറ്റനാം പ്ലാവിന് പ്രത്യേകിച്ച് ഒരു കാലവർഷം ഇല്ല. പ്ലാവ്നടനായി മൂന്ന് അടി വീതിയും നീളവും ആഴവുമുള്ള കുഴിയെടുക്കുക. നന്നായി സൂര്യപ്രകാശം കിട്ടുന്ന ഒരു ഒഴിഞ്ഞ പ്രതേശം ആയിരിക്കലാണ് ഉത്തമമം. കാരണം പ്ലാവിൻ നന്നായി വികസിക്കാനുള്ള സ്ഥലം ആവിശ്യമാണ്. ഏകദേശം മൂന്നു മീറ്റർ എങ്കിലും സ്ഥലം ആവിശ്യമാണ്. അഞ്ചുകിലോ ചാണകപ്പൊടിയും മൂന്നു കിലോ കംപോസ്റ്റും നമ്മൾ കുഴിയിൽ നിന്ന് എടുത്തിട്ട മണ്ണുമായി മിക്സ് ചെയ്യുക. എന്നിട്ട് അങ്ങനെ മിക്സ് ചെയ്ത മണ്ണിട്ട് ആ കുത്തി നമ്മൾ മൂടി അതിലാണ് നമ്മൾ പ്ലാവ് നടാനുള്ളത്.

അതിനു ശേഷം നമ്മൾ നനയ്ക്കൽ ആൺ പ്രദാനം. നമ്മൾ എത്രത്തോളം ഇടവിട്ട് നനക്കുന്നു അത്രത്തോളം നല്ലതാണ്. നനയ്ക്കുമ്പോൾ എപ്പോളും വൈകുന്നേരങ്ങളിൽ നനയ്ക്കാൻ ശ്രെമിക്കുക. നല്ല രീതിയിൽ ഈർപ്പവും വേരോട്ടവും ഉള്ള മണ്ണാണെങ്കിൽ വളരെ പെട്ടന്ന് തന്നേ നമ്മുടെ പ്ലാവ് വളരും. ആദ്യത്തെ രണ്ടുവര്ഷമിൽ ആറ് മാസത്തിൽ ഒരിക്കലൊക്കെ വളം ചെയ്‌താൽ മതിയാകും. പ്ലാവ് കായ്ച്ചുതുടങ്ങുമ്പോൾ മൂന്ന് മാസങ്ങളിൽ ഇടവിട്ട് വളം ചെയ്ത കൊടുക്കാൻ ശ്രെമിക്കുക. അങ്ങനെ ചെയ്തു കഴിഞ്ഞാൽ എല്ലാ പൂക്കളും കായ് ആയി കിട്ടാൻ സഹായിക്കും. ഇതിന് ഏറ്റവും കൂടുതൽ ഫങ്കസ് രോഗങ്ങൾ വരൻ സാധ്യത ഉണ്ട് അതും ശ്രെദ്ധിക്കുക.

Leave a Reply