ബയോ ഗ്യാസ് പ്ലാൻറ് ഇതാണ് വാങ്ങുന്നത് എങ്കിൽ കൊതുകിനേയും ദുർഗന്ധത്തേയും മറന്നേക്കൂ.

ഇപ്പോൾ മിക്കവാറും ആളുകളും 5 സെന്റിലും 10 സെന്റിലുമൊക്കെ സ്ഥലങ്ങൾ വാങ്ങിയായിരിക്കും വീടുകൾ നിർമ്മിക്കുന്നത്. ആയതു കൊണ്ട് തന്നെ കിച്ചൺ വേസ്റ്റുകൾ കളയാൻ സ്ഥലമില്ലാത്ത ഒരു അവസ്ഥ യായിരിക്കും ഇത്തരത്തിൽ കുറഞ്ഞ സ്ഥല പരിമിതിക്കുള്ളിൽ താമസിക്കുന്നവരുടെ പ്രധാന പ്രശ്നം. എന്നാൽ ഈ പ്രശ്നം പരിഹരിക്കാനായി ഒരു ബയോ ഗ്യാസ് പ്ലാനറ്റ് നിർമിച്ചാൽ മതിയാകും. ബയോഗ്യാസ് പ്ലാനറ്റ് നിർമ്മിക്കുകയാണ് എങ്കിൽ പാചകത്തിനാവശ്യമായ പാചക വാതകവും അതിൽ നിന്നും ലഭിക്കും, ക്രിഷിക്കാവശ്യമായ വളവും അതിൽ നിന്നും ലഭിക്കുന്നതാണ്.

ഇപ്പോൾ പല രീതിയിലുള്ള ബയോഗ്യാസ് പ്ലാന്റുകൾ മാർകെറ്റിൽ വാങ്ങാൻ കിട്ടുന്നതാണ്. എന്നാൽ മുൻപൊക്കെ നമ്മൾ കണ്ടിട്ടുള്ള ബയോ ഗ്യാസ് പ്ലാനറ്റിൽ ദാരാളം കൊതുക് പെരുകുകയും അത് നമുക്ക് വളരെ ബുദ്ധിമുട്ടായി മാറുകയും ചെയ്യാറുണ്ട്. എന്നാൽ ബയോഗ്യാസ് പ്ലാനറ്റ് ഈ രീതിയിലാണ് സെറ്റ് ചെയ്യുന്നത് എങ്കിൽ ഒട്ടും തന്നെ കൊതുക് അടുക്കയെ ഇല്ല. അതുമാത്രമല്ല ഒട്ടും തന്നെ ദുർഗന്ധം വരാത്ത രീതിയിലാണ് ഈ പ്ലാനറ്റ് നിർമ്മിച്ചിരിക്കുന്നത്. അതുപോലെ തന്നെ ഈ പ്ലാനറ്റിൽ നിന്നും വരുന്നത് ഹൈ പ്രഷറിലുള്ള ഗ്യാസ്സാണ്. ഇനി വീട്ടിലുള്ള അംഗങ്ങളുടെ എണ്ണവും, വേസ്റ്റിന്റെ അളവിനും അനുസരിച്ചായിരിക്കും പ്ലാനറ്റ് ഏത് വേണമെന്ന് നിശ്ചയിക്കുന്നത്.

ഈ പ്ലാന്റിൽ രാവിലെ മുതലുള്ള വേസ്റ്റുകൾ ശേഖരിച്ചു വെക്കുകയും, വൈകുന്നേരം ഇത് പ്ലാന്റിലേക്ക് നിക്ഷേപിക്കുകയും ചെയ്യുക. ഇതിൽ നിന്നും ഒരു ദിവസം രണ്ട് മണിക്കൂർ വരെയുള്ള സമയ ദൈർഖ്യങ്ങളിൽ ബയോ ഗ്യാസ് ലഭിക്കുന്നതാണ്. ഇനി ഇതിൽ നിന്നും ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഒരു ദ്രാവക രൂപത്തിലുള്ള ലികുഡ് പുറത്തേക്ക് വരും. ഇതിൽ വെള്ളം ചേർത്ത് കൃഷിക്ക് വളമായി ഉപയോഗിക്കാവുന്നതാണ്.

ഈ ബയോ ഗ്യാസ് പ്ലാൻറ് ഒരു കൺസീൽഡ് മോഡലായത് കൊണ്ട് തന്നെ ഇതിൽ നിന്നും ദുർഗന്ധമോ കൊതുക് ശല്യമോ ഉണ്ടാകുന്നില്ല. അതുപോലെ തന്നെ ഇരുമ്പിന്റെ ഒരു കഷ്ണം പോലുമില്ല. ആയതിനാൽ തന്നെ ഈ പ്ലാന്റിന് കേടുപാടുകൾ സംഭവിക്കുമെന്ന് കരുതുകയും വേണ്ട, ഇനി വീടിന്റെ ചുറ്റിലും ഒട്ടും തന്നെ സ്ഥലമില്ല എങ്കിൽ പോലും ഇത് ടെറസിൻറെ മുകളിലായും സെറ്റ് ചെയ്യാവുന്നതാണ്. ഈ ബയോ ഗ്യാസ് പ്ലാന്റിനെ കുറിച്ച് കൂടുതൽ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply