പുകയില്ലാത്ത അടുപ്പ് ഇങ്ങനെയാണ് സെറ്റ് ചെയ്യുന്നത് എങ്കിൽ പുകയും ഉണ്ടാകില്ല, കരിയും പിടിക്കില്ല

അടുക്കളയിൽ കരി പിടിക്കാതിരിക്കാനും പുക ഇല്ലാതാക്കാനും വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ഒരു അടുപ്പാണ് പുകയില്ലാത്ത അടുപ്പ്. എന്നാൽ നമ്മളിൽ പലർക്കും പുകയില്ലാത്ത അടുപ്പ് വെച്ചിട്ടും പുക ഇല്ലാതാകുന്നതുമില്ല, കരി പിടിക്കുകയും ചെയ്യുന്നു. മിക്കവാറും പേരും ഇത്തരത്തിൽ പുകയില്ലാത്ത അടുപ്പ് ഉപയോഗിച്ചിട്ട് ആശങ്ക പെടുന്നവരായിരിക്കും. എന്നാൽ ഇനിമുതൽ പുകയില്ലാതിരിക്കാനും, കരി പിടിക്കാതിരിക്കാനും ഏത് തരത്തിലുള്ള അടുപ്പാണ് നമ്മൾ ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

സാദാരണ രീതിയിൽ പുകയില്ലാത്ത അടുപ്പ് നിർമ്മിക്കുന്ന സമയത്തു ഇഷ്ടിക കൊണ്ടാണ് അടുപ്പിന്റെ ഭാഗം നിമ്മിക്കുന്നത്. എന്നാൽ ഈ അടുപ്പിനായി കാസ്റ്റ് അയണിന്റെ റൗണ്ട് ഷെയ്പ്പിലുള്ള വളയങ്ങളാണ് വെച്ചിട്ടുള്ളത്. ഈ കാസ്റ്റ് അയൺ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ലൈഫ് ലോങ്ങ് നമുക്ക് ഒരു കേടുപാടും അടുപ്പിനുണ്ടാകില്ല. എന്നാൽ ഇഷ്ടികയാണ് ഉപയോഗിക്കുന്നത് എങ്കിൽ കാലക്രമേണ ഇത് ഇടിഞ്ഞു പോകാനുള്ള സാധ്യത ഏറെയാണ്. അതുമാത്രമല്ല തീ ഇല്ലായെങ്കിൽ പോലും അടുപ്പിലെ തീയുടെ ചൂട് ഏറെ സമയം നിലനിൽക്കും.

 

 

അതുപോലെ തന്നെ വലിയ അടുപ്പിൽ ചെറിയ പാത്രം വെക്കുന്നതിനു വേണ്ടി ഒരു സ്റ്റീൽ വളയവും അതിനൊപ്പം നൽകുന്നുണ്ട്. അടുപ്പിന്റെ സൈഡിലായും കാസ്റ്റ് അയനാണ് നൽകിയിട്ടുള്ളത്. സ്റ്റൈൻലെസ് സ്റ്റീലിന്റെ അടുപ്പിന്റെ മുകൾ ഭാഗം കവർ ചെയ്യുന്ന അടപ്പുകളും ഇതിനൊപ്പം നൽകുന്നുണ്ട്. ഇനി സാദാരണ അടുപ്പുകൾക്ക് വിറക് വെക്കുന്ന ഭാഗം ഓപ്പൺ ആയിരിക്കും. എന്നാൽ ഈ അടുപ്പിന്റെ മുകൾ ഭാഗത്തു റെക്റ്റ്‌ ആംഗിൾ ഷെയ്പ്പിൽ ഒരു ഹോൾ ഉണ്ടായിരിക്കും.

അവിടേക്കാണ് വിറക് വെച്ച് കൊടുക്കേണ്ടത്. ആവശ്യം കഴിയുമ്പോൾ ഒരു ക്യാപ്പ് കൊണ്ട് കവർ ചെയ്യാനുള്ള സംവിധാനവും ഈ അടുപ്പിനൊപ്പമുണ്ട്. അതുപോലെ തന്നെ വിറക് വെക്കുന്ന സ്ഥലത്തു ഒരു സ്ലോപ്പ് ഉള്ളതുകൊണ്ട് തന്നെ വിറക് കത്തി തീരുന്നതിനനുസരിച്ചു ഉള്ളിലേക്ക് തനിയെ പോകുന്ന ഒരു പ്രത്യേകതയും ഈ അടുപ്പിനുണ്ട്. അതുമാത്രമല്ല അടുപ്പിന്റെ സെന്റർ ഭാഗത്തായി ഗ്രിൽ ചെയ്യാനുള്ള സംവിദാനവും ഈ അടുപ്പിൽ സെറ്റാക്കിയിട്ടുണ്ട്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കൂ. ഈ അടുപ്പ് ആവശ്യമുള്ളവർ വീഡിയോയിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

Leave a Reply