നമ്മൾ എല്ലാവരും തന്നെ ഉറുമ്പുകൾ മൂലം ഉള്ള ശല്യം നേരിടുന്നവർ ആണ്. അതുകൊണ്ടു തന്നെ നമുക്ക് എങ്ങനെ ഉറുമ്പിനെ കൂട്ടത്തോടെ നശിപ്പിക്കാം എന്നതാണ് ഈ പോസ്റ്റിലൂടെ പറയാൻ ആഗ്രഹിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമക്ക് ഉറുമ്പിനെ ഇല്ലാതാകാവുന്നതാണ്. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ബോറിക് ആസിഡ് ആണ്.സാധാരണയായി ഈ പൊടി നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ക്യാരം ബോർഡ് കളിയിൽ കോയിനുകളുടെ സുഗമമായുള്ള നീക്കത്തിനാണ് .എന്നാൽ ഈ ബോറിക് ആസിഡ് കൊണ്ട് നമ്മുക്ക് എങ്ങനെ ഉറുമ്പിനെ കൂട്ടത്തോടെ കൊല്ലാം എന്ന് നോക്കാം.
ബോറിക് ആസിഡ് കൊണ്ട് വളരെ എളുപ്പത്തിൽ ഉറുമ്പിനെ കൊല്ലാൻ സാധിക്കും.ഇതിനായി ബോറിക് ആസിഡും പഞ്ചസാരയും ചിരകിയ തേങ്ങയുമാണ് ആവിശ്യം .ഇതു തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം തയാറാക്കുമ്പോൾ കുട്ടികളെ അകറ്റി നിർത്തുക അതിനോടൊപ്പം തന്നെ നമ്മുടെ വീട്ടിൽ വളർത്തുന്ന പൂച്ച, പട്ടി തുടങ്ങിയ വളർത്തു മൃഗങ്ങളിൽ നിന്നും മാറ്റി നിർത്തുക . ഇതു തയാറാക്കാൻ ഒരു ടി സ്പൂൺ പഞ്ചസാരയും അത്പോലെ തന്നെ ഒരു ടി സ്പൂൺ ബോറിക് ആസിഡുമാണ് . ഇതു രണ്ടും കുടി ചേർത്ത നന്നായി ഇളക്കുക .ഇളക്കിയതിനു ശേഷം ഈ തയാറാക്കിയ പൊടി, കുറച്ചു ചിരകിയ തേങ്ങയിൽ ഇട്ടു വീണ്ടും ഇളക്കുക,ഇങ്ങനെ തയാറാക്കി കിട്ടുന്ന വസ്തു ഉറുമ്പിന്റെ കൂട് കണ്ടെത്തി അവിടെ നിക്ഷേപിക്കുക .
ബോറിക് ആസിഡ് എല്ലാ മെഡിക്കൽ ഷോപ്പിലും ലഭ്യമാണ് .പതിനെട്ടു രൂപ നിരക്കിൽ ഇത് വാങ്ങാൻ കിട്ടുന്നതാണ്.നമ്മൾ തയാറാകുന്ന ഈ പൊടിയിൽ പഞ്ചസാരയും തേങ്ങയുണ് ഉപയോഗിക്കുന്നത് കൊണ്ട് ഉറുമ്പുകൾ ഇത് കഴിക്കാൻ വരുന്നതാണ് .ഈ പൊടി ഫലപ്രദമാകാൻ കുറഞ്ഞത് ഒന്നോ രണ്ടോ ദിവസം മാത്രമാണ് . നമ്മൾ ഈ പൊടി ഇട്ട ഉടനെ തന്നെ ഉറുമ്പുകൾ ഈ ഇത് കഴിക്കാൻ വരില്ല , കാരണം ഈ പഞ്ചസാരയുടെ മണം പിടിച്ചു പറ്റാൻ കുറച്ച സമയത്തിന് ശേഷം ഒന്നോ രണ്ടോ ദിവസം വേണ്ടി വരും.. ഉറുമ്പുകൾ പോകുന്ന വഴിയിലോ ഉറുമ്പുകൾ കൂട്ടത്തോടെ നിൽക്കുന്ന സ്ഥലത്തോ അത് ഇട്ടു കൊടുക്കുക .
ഉറുമ്പുകൾ അതിനു ആവശ്യമായത് കഴിക്കുകയും ബാക്കി വരുന്നത് അതിന്റെ കൂട്ടിൽ കൊണ്ട് പോയി പകുത് കൊടുക്കുകയും ചെയ്യും അത് വഴി എല്ലാ ഉറുമ്പുകളും ചാവുകയും ചെയ്യുന്നതാണ് .ഈ ഉറുമ്പുകളുടെ ശല്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത് നമ്മളുടെ ചെടികളിലാണ് വെണ്ട ,തക്കാളി ,എങ്ങനെയുള്ള കായ്‌ഫലം കിട്ടുന്ന ചെടികളിലാണ് ഏറ്റവും കൂടുതൽ ശല്യം ഉണ്ടാവുന്നത് . ശല്യം ഉണ്ടാവുന്ന ചെടികളുടെ ചുവട്ടിൽ കൊണ്ട് പോയി ഇട്ടാൽ മതി .ചെടിയെ നശിപ്പിക്കാന് വരുന്ന ഉറുമ്പുകൾ നമ്മൾ ഉണ്ടാക്കിവെച്ച വസ്തു എടുത്ത് കഴിക്കുകയും അത് വഴി ചത്ത് പോകുകയും ചെയ്യും .ഇത് തയാറാക്കുന്ന വിധം എങ്ങനെയാണ് എന്ന് മനസ്സിലാക്കാനായി താഴെ നൽകുന്ന വീഡിയോ പൂർണമായും കാണുക .
