ഇന്ന് നാമെല്ലാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് ഓരോ മാസവും കൂടി വരുന്ന കറൻറ് ബില്ലിലെ വർധന. കോവിഡ് പശ്ചാത്തലത്തിൽ സാധാരണ രീതിയിൽ വന്നു കൊണ്ടിരിക്കുന്ന തുകയുടെ ഇരട്ടിയാണ് ഇപ്പോൾ ഓരോ വീടുകളിലും കറണ്ട് ബിൽ തുക ഇരട്ടിയായി അടയ്ക്കേണ്ടി വരുന്നത്. എന്നാൽ നമ്മുടെ വീടുകളിൽ വരുന്ന കറണ്ട് ബിൽ തുക അടയ്ക്കുന്നതിനു മുമ്പായി ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് കറൻറ് ബിൽ തുക പരമാവധി കുറയ്ക്കാൻ കഴിയും.
സാധാരണരീതിയിൽ കറണ്ട് ബില്ലിൽ കാണുന്ന പേയബിൾ എന്ന് കാണുന്ന തുകയായിരിക്കും നമ്മളെല്ലാം കെഎസ്ഇബിയിൽ കറണ്ട് ബില്ലായി അടക്കുന്നത്. എന്നാൽ ചില സന്ദർഭങ്ങളിൽ ഇങ്ങനെ കാണുന്ന തുക ചിലപ്പോൾ തെറ്റായി വരാൻ സാധ്യതയുണ്ട്. അതായത് മീറ്റർ റീഡിങ് എടുത്തതിലുള്ള വ്യത്യാസമാകാം ഇത്തരത്തിൽ അടക്കേണ്ട തുക വ്യത്യാസമായി കാണിക്കുന്നത്. അതുമല്ലെങ്കിൽ മറ്റ് ഏതെങ്കിലും എറർ കൊണ്ടും ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ട്.
ഇത്തരത്തിൽ നമുക്ക് സംശയം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ബിൽ തുക അടയ്ക്കുന്നതിനു മുമ്പായി 1912 എന്ന നമ്പറുമായി കോൺടാക്ട് ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ കൺസ്യൂമർ നമ്പർ പറയുകയും അടയ്ക്കേണ്ട തുക എത്രയാണ് എന്ന് കെഎസ്ഇബിയിൽ നിന്നും പറഞ്ഞു തരുന്നതുമായണ്. ഇത്തരത്തിൽ രണ്ടു തുകയും ഒന്നാണ് എങ്കിൽ ഇലക്ട്രിസിറ്റി ബിൽ അടയ്ക്കാവുന്നതാണ്.
ചില സന്ദർഭങ്ങളിൽ കറണ്ട് ബിൽ ഉണ്ടാകുന്ന ഇത്തരം വ്യത്യാസങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കറണ്ട് ബില്ലിലെ വർധന ഒരു പരിധിവരെ നമുക്ക് കുറയ്ക്കാവുന്നതാണ്. സാദാരണക്കാരായ പല ആളുകളും ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ല. അതുകൊണ്ട് തന്നെ തെറ്റ് പറ്റാനുള്ള സാധ്യതയും ഏറെയാണ്. കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
