സംസ്ഥാന സർക്കാരിൻറെ ഏറ്റവും പുതിയ ഒരു പദ്ധതിയെക്കുറിച്ചാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ വനിതകൾക്ക് സർക്കാരിൽ നിന്നും വാഹനങ്ങൾ വാങ്ങിക്കുവാൻ വേണ്ടിയിട്ട് ധനസഹായം ലഭിക്കുന്ന ഒരു പദ്ധതിയെ കുറിച്ചാണ് ഇനി പറയുന്നത്. സംസ്ഥാനത്തിലെ വനിതകളുടെ ഉന്നമനത്തിനുവേണ്ടി ഇറക്കിയിട്ടുള്ള ഒരു പദ്ധതിയായി ഷീ ടാക്സി പദ്ധതി. എന്നാൽ ഈയൊരു പദ്ധതിയിലേക്കാണ് ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കുക. കുടുംബശ്രീ വഴിയാണ് ഈ ഒരു പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
ആതുകൊണ്ടുതന്നെ ഡ്രൈവിംഗ് പരിശീലനം ലഭിച്ച വനിതകൾക്കാണ് ഷീ ടാക്സി അല്ലെങ്കിൽ ഷീ ഓട്ടോ എന്നീ പദ്ധതികളിൽ അംഗമാകാൻ സാധിക്കുക. അതുപോലെതന്നെ നിലവിൽ സ്വന്തമായി വാഹനം ഇല്ലാത്തവർക്ക് മാത്രമേ ഈ ഒരു പദ്ധതിയിൽ അംഗമാകാൻ സാധിക്കുകയുള്ളൂ. വളരെ കുറച്ച് സമയം കൊണ്ട് വൻ വിജയം കരസ്ഥമാക്കിയ ഒരു പദ്ധതി കൂടിയാണ് ഷീ ടാക്സി പദ്ധതി. ഈ ഒരു പദ്ധതി ഒത്തിരി വനിതകൾക്ക് ജീവിതമാർഗം എളുപ്പമാക്കുന്നത് തന്നെയാണ്.
ഇലക്ട്രിക് വാഹനങ്ങളാണ് നിലവിലെ സാഹചര്യത്തിൽ ഈ ഒരു പദ്ധതി വഴി നൽകുന്നത്. ഈയൊരു വായ്പയിൽ വളരെ ചെറിയ തിരിച്ചടവ് മാത്രമേ ഈടാക്കുന്നുള്ളൂ എന്നതും ഈ പദ്ധതിയുടെ നേട്ടം തന്നെയാണ്. ഈ മാസം 25 ആണ് ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. സ്വയം തൊഴിൽ ആഗ്രഹിക്കുന്ന വനിതകൾക്ക് ഈ ഒരു പദ്ധതി വളരെ ഉപകാരപ്പെടുന്നതു തന്നെയായിരിക്കും. ഈയൊരു പദ്ധതിവഴി തിരഞ്ഞെടുക്കുന്ന വനിതകൾക്ക് സംസ്ഥാന വനിത വികസന കോർപ്പറേഷനാണ് വായ്പ നൽകുന്നത്.
അതു മാത്രമല്ല ഇങ്ങനെ ലഭിക്കുന്ന വായ്പകൾ കുടുംബശ്രീ വഴി സബ്സിഡിയും ലഭിക്കുന്നതായിരിക്കും. അപേക്ഷകൾ ഈ മാസം 25ന് അകം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോയിൽ പറയുന്ന അഡ്രസ്സിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഈ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
