APL കാർഡ് ഉടമകൾക്ക് വൻ തിരിച്ചടി

നമ്മളെല്ലാം അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകളാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ സംസ്ഥാന ഭക്ഷ്യ വകുപ്പിൽ നിന്നും അറിയിച്ചിരിക്കുന്ന ഒരു അറിയിപ്പാണ് ഇനി പറയുന്നത്. സെപ്റ്റംബർ മാസത്തിലെ ഭക്ഷ്യക്കിറ്റ് വിതരണം ഉണ്ടാകുമോ എന്നുള്ള ചോദ്യങ്ങൾ പലഭാഗത്തുനിന്നും ഉയരുന്നുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് ഒരു തീരുമാനവും സംസ്ഥാന സർക്കാർ അറിയിച്ചിട്ടില്ല എന്നതാണ്. സംസ്ഥാനം ഇപ്പോൾ പല സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് എന്ന് ധനമന്ത്രി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.

അതുപോലെതന്നെ എപിഎൽ കാർഡ് ഉടമകൾക്ക് 15 കിലോ സ്പെഷ്യൽ അരി നൽകിയിരുന്നു. എന്നാൽ ഈ സെപ്റ്റംബർ മാസത്തോടുകൂടി അത് അഞ്ച് കിലോ അരി ആയിട്ടാണ് വിതരണം ചെയ്യുന്നത്. എന്നാൽ വരും മാസങ്ങളിൽ ഈ ഒരു സ്പെഷ്യൽ അരി വിതരണം നിർത്താനുള്ള സാധ്യത ഏറെയാണ്. എന്നാൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകനയോഗം തിരുവനന്തപുരത്ത് വച്ച് ചേരുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ആ യോഗം നടന്നിട്ടില്ല എന്നതാണ് അറിയാൻ കഴിയുന്നത്.

അതായത് സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ നൽകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരു യോഗമായിരുന്നു അത്. എന്നാൽ ഇപ്പോൾ ആ യോഗം ശനിയാഴ്ച യിലേക്ക് മാറ്റിയിരിക്കുകയാണ്. അതിൽ സ്കൂളുകൾ തുറക്കുമെന്നും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഇളവുകൾ കിട്ടുമെന്നാണ് ഇപ്പോൾ പലരും പ്രതീക്ഷിക്കുന്നത്. അതുപോലെതന്നെ ശനി ദിവസങ്ങളിൽ സർക്കാർ ഓഫീസുകൾ തുറക്കുവാനും, മ്യൂസിയങ്ങൾ തുറന്നു പ്രവർത്തിക്കാനുമുള്ള അനുമതി നൽകിയിട്ടുണ്ട്.

ഈയിടെ സോഷ്യൽ മീഡിയകളിൽ നാമെല്ലാം കണ്ടിട്ടുള്ള ഒരു പോസ്റ്റിന്റെ സത്യാവസ്ഥയാണ് ഇനി പറയുന്നത്. 2500ഓളം വരുന്ന പോലീസ് കോൺസ്റ്റബിൾ വേക്കൻസിയിലേക്ക് അപേക്ഷകൾ വിളിച്ചു എന്നതാണ് ഈ പോസ്റ്റിൽ പറഞ്ഞിരുന്നത്. അതുപോലെതന്നെ അതിൽ ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷകൾ സമർപ്പിക്കാം എന്നും നൽകിയിട്ടുണ്ട്. എന്നാൽ പോലീസ് ഈ പോസ്റ്റിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ഇത് ഒരു വ്യാജ വാർത്തയാണ് എന്നതാണ്.

ഇത്തരത്തിൽ യാതൊരുവിധ ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാണ് പോലീസിൽ നിന്നും അറിയാൻ കഴിയുന്നത്. ആരും ഇതിൽ വഞ്ചിക്കപ്പെടരുത് എന്ന് കേരള പോലീസ് അറിയിച്ചിട്ടുണ്ട്. കൂടുതൽ ഇൻഫോർമേറ്റീവ് ആയിട്ടുള്ള അറിവുകൾക്കായി ചുവടെ കൊടുത്തിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply